കണ്ണീരും ചോരയും നനഞ്ഞ കനൽ വഴികൾ താണ്ടിയവരാണ് കേരളത്തിലെ സ്ത്രീകളെന്നു പിണറായി വിജയൻ! റ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം എല്ലാ മേഖലകളിലും മുന്നിട്ടു നിൽക്കുന്നതിനു പിന്നിലുള്ള ഒരു കാരണം കേരളത്തിൽ സ്ത്രീകൾക്കു ലഭിക്കുന്ന തുല്യ അവകാശങ്ങളും അവസരങ്ങളുമാണ്. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ സ്ത്രീകളുടെ വിദ്യാഭ്യാസ-സാമൂഹിക-സാമ്പത്തികാവസ്ഥകൾ വളരെയധികം മെച്ചപ്പെട്ടതാണ്. നമ്മുടെ നവോഥാന പ്രസ്ഥാനങ്ങളും തൊഴിലാളി മുന്നേറ്റങ്ങളുമെല്ലാം കേരളത്തിലെ സ്ത്രീകളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതിന് കാരണമായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നവകേരളം സ്ത്രീപക്ഷമായിരിക്കണമെന്നാണ് സർക്കാർ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.കേരളത്തിൽ ജെൻഡർ ബജറ്റ് ഈ വർഷത്തെ ആകെ ബജറ്റിൻറെ 21.5 ശതമാനമാണ്. ഇതു ചരിത്രപരമാണ്. 2017-18 മുതൽ എല്ലാ വർഷവും സംസ്ഥാന ബജറ്റിനൊപ്പം വാർഷിക ജെൻഡർ ബജറ്റും അവതരിപ്പിച്ചു വരുന്നുണ്ട്.





കഴിഞ്ഞ ഏഴു വർഷമായി തുടർച്ചയായ വർദ്ധനവാണ് സ്ത്രീകൾക്കായുള്ള പദ്ധതി വിഹിതത്തിൽ വരുത്തുന്നത്. ഇതിനൊക്കെ പുറമെ പോലീസ് സേനയിലേക്ക് സ്ത്രീകളുടെ പ്രത്യേക റിക്രൂട്ടിങ് യാഥാർത്ഥ്യമാക്കിയതും പ്രത്യേക സ്ത്രീ ബറ്റാലിയൻ രൂപീകരിച്ചതും സ്ത്രീകളുടെ സാമൂഹിക-സാമ്പത്തിക-സാംസ്കാരിക വിവരങ്ങൾ ഉൾപ്പെടുത്തി കേരള വിമൻ പോർട്ടൽ ആരംഭിച്ചതുമൊക്കെ നമ്മുടെ ഓർമ്മയിലുണ്ടാവും.എല്ലാക്കാലത്തും ഇതായിരുന്നില്ല കേരളത്തിലെ സ്ത്രീകളുടെ അവസ്ഥ. ഒരുകാലത്ത് മറക്കുടയ്ക്കുള്ളിലെ മഹാനരകത്തിൽ കഴിഞ്ഞിരുന്ന സ്ത്രീകളെ അടുക്കളയിൽ നിന്ന് അരങ്ങത്തേക്കും, അവിടെ നിന്ന് തൊഴിലിടങ്ങളിലേക്കും അതിനൊക്കെ മുമ്പ് പാടങ്ങളിൽ നിന്ന് പെൺകുട്ടികളെ പള്ളിക്കൂടങ്ങളിലേക്കും ഒക്കെ നയിച്ചതിനു പിന്നിൽ വിവിധങ്ങളായ പ്രക്ഷോഭങ്ങളുടെ ഒരു വലിയ ചരിത്രം തന്നെയുണ്ട്. ഒരുകാലത്ത് വിദ്യാഭ്യാസത്തിനോ, തൊഴിലിനോ ഉള്ള അവകാശമില്ലാതെ, വീട്ടിനുള്ളിൽപോലും ആരാലും ഗൗനിക്കപ്പെടാതെ, അടിമസമാനമായി കഴിഞ്ഞിരുന്ന മലയാളി സ്ത്രീ ഇന്ന് ലോകത്തെമ്പാടും വ്യത്യസ്ത മേഖലകളിൽ നേതൃപരമായ സേവനങ്ങൾ നൽകിക്കൊണ്ടിരിക്കുകയാണ്.





ജാതി- ജന്മി മേധാവിത്വത്തിനെതിരെ നടന്ന പോരാട്ടങ്ങളിലും സ്വാതന്ത്ര്യ സമരത്തിലും മറ്റും ധീരമായി പങ്കെടുക്കുകയും നേതൃത്വം നൽകുകയും ചെയ്തവരാണ് നമ്മുടെ സ്ത്രീകൾ. സാമൂഹിക പരിഷ്ക്കരണ പ്രക്രിയയുടെയോ അവകാശ സമരങ്ങളുടെയോ ദേശീയ സ്വാതന്ത്ര്യ സമരത്തിൻറെയോ കേവലം ഗുണഭോക്താക്കൾ മാത്രമായിരുന്നില്ല അവർ. ചെറുത്തുനിൽപ്പുകളുടെയും ചോദ്യം ചെയ്യലുകളുടെയും ആയുധം കയ്യിലേന്തി കണ്ണീരും ചോരയും നനഞ്ഞ കനൽ വഴികൾ താണ്ടിയവരാണ് കേരളത്തിലെ സ്ത്രീകൾ.സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളെ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. അതിൽ ഉൾപ്പെടുന്ന കുറ്റവാളികൾ എത്ര ഉന്നതരായാലും അവരെ നിയമത്തിനു മുന്നിൽ എത്തിക്കുന്ന കാര്യത്തിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അടുത്തിടെ നമ്മുടെ നാട്ടിലുണ്ടായ സംഭവങ്ങൾ പരിശോധിച്ചാൽ ആർക്കുമിത് മനസ്സിലാക്കാവുന്നതേയുള്ളു. ഏതു മേഖലയിലും സ്ത്രീകൾക്ക് തലയുയർത്തിത്തന്നെ പ്രവർത്തിക്കാൻ കഴിയുന്ന സാഹചര്യം ഉറപ്പാക്കും.






സാമ്പത്തികമായ സ്വാതന്ത്ര്യം കൈവരിച്ചാൽ മാത്രമേ സ്ത്രീകൾക്ക് സാമൂഹിക മുന്നേറ്റം കൈവരിക്കാൻ കഴിയുകയുള്ളു. അതിന് ഏറെ ആവശ്യം തൊഴിൽ നേടുക എന്നതാണ്. 20 ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ രൂപീകരിച്ച നോളജ് എക്കോണമി മിഷൻ വഴി സ്ത്രീകൾക്കായി പ്രത്യേക തൊഴിൽ മേളകളും നൈപുണ്യ പരിശീലന ക്ലാസുകളും നടപ്പാക്കിവരുന്നുണ്ട്. നേഴ്സുമാർ ഉൾപ്പെടെയുള്ളവർക്ക് വിദേശത്തേക്ക് കുടിയേറാനുള്ള മികച്ച അവസരങ്ങൾ നോർക്കയിലൂടെയും ഒഡെപെക്കിലൂടെയും ഒരുക്കുന്നുണ്ട്.സംരംഭക രംഗത്തേക്ക് സ്ത്രീകൾ കടന്നുവരുന്നത് ഏറെ സന്തോഷകരമായ കാര്യമാണ്. ഒരു വർഷംകൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കാനായി ആവിഷ്ക്കരിച്ച പദ്ധതിയിൽ ഒരു വർഷംകൊണ്ട് 1,39,000 ത്തിലധികം സംരംഭങ്ങളാരംഭിക്കാൻ നമുക്കു കഴിഞ്ഞു. അതിൽ 43,000 ത്തിലധികം സംരംഭങ്ങൾ സ്ത്രീകളുടേതായിരുന്നു. അതായത്, കേരളത്തിൽ പുതുതായി പ്രവർത്തനമാരംഭിച്ച സ്റ്റാർട്ടപ്പുകളിൽ നാല്പത് ശതമാനം സ്ത്രീ സംരംഭകരുടേതാണ്. ആകെയുള്ള എണ്ണായിരം കോടി രൂപയുടെ നിക്ഷേപത്തിൽ ആയിരത്തി അഞ്ഞൂറ് കോടിയിലധികം രൂപയും വനിതാ സംരംഭകരുടേതായിരുന്നു.


మరింత సమాచారం తెలుసుకోండి: