ആശയിൽ ഉർവശിയും ജോജു ജോർജ്ജും ഒന്നിക്കുന്നു! നടൻ ജോജു ജോർജ്ജും മധു നീലകണ്ഠനും സംവിധായകൻ സഫർ സനലും ചേർന്ന് ഭദ്രദീപം കൊളുത്തി. ജോജു ജോർജ്ജ് ഫസ്റ്റ് ക്ലാപ്പടിച്ചു. മധു നീലകണ്ഠൻ സ്വിച്ച് ഓൺ നിർവ്വഹിച്ചു. ഉർവശിയേയും ജോജുവിനേയും കൂടാതെ വിജയരാഘവൻ, ഐശ്വര്യ ലക്ഷ്മി, പണി ഫെയിം രമേഷ് ഗിരിജ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. മലയാളത്തിൻറെ പ്രിയപ്പെട്ട താരങ്ങളായ ഉർവശിയും ജോജു ജോർജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ' ആശ ' എന്ന ചിത്രത്തിൻറെ പൂജ, തൃക്കാക്കര വാമന മൂർത്തി ക്ഷേത്രത്തിൽ വെച്ച് നടന്നു. സിനിമയുടെ ടൈറ്റിൽ ലുക്ക് പോസ്റ്ററും പൂജ ചടങ്ങിനിടെ അണിയറപ്രവർ‍ത്തകർ പുറത്തിറക്കി. അജിത് വിനായക ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം വിനായക അജിത് ആണ് നിർമ്മിക്കുന്നത്.





ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ സഫർ സനലാണ്. ജോജു ജോർജ്ജും രമേഷ് ഗിരിജയും സഫ‍ർ സനലും ചേർന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം ജോജു മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ആശയ്ക്കുണ്ട്. പണി എന്ന ചിത്രം സംവിധാനം ചെയ്തതിന് ശേഷം തമിഴിലേക്ക് പോയ ജോജു ജോർജ് , റെട്രോ, തഗ്ഗ് ലൈഫ് പോലുള്ള സിനിമകളിലൂടെ തമിഴിൽ മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുകയാണ്. ഉലകനായകൻ കമൽ ഹാസൻ പോലും, ജോജുവിനോട് അസൂയ തോന്നുന്നു എന്ന് പറയുന്നിടം വരെ എത്തി ജോജുവിൻറെ വളർച്ച. മധു നീലകണ്ഠൻ ഛായാഗ്രഹണവും ഷാൻ മുഹമ്മദ് ചിത്രസംയോജനവും നിർവ്വഹിയ്ക്കുന്നു. മിഥുന്ർ മുകുന്ദൻ ആണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. 




സൗണ്ട് ഡിസൈൻ ആൻഡ് സിങ്ക് സൗണ്ട്: അജയൻ അടാട്ട്, പ്രൊഡക്ഷൻ ഡിസൈനർ: വിവേക് കളത്തിൽ, മേക്കപ്പ്: ഷമീർ ഷാം, കോസ്റ്റ്യൂം: സുജിത്ത് സി.എസ്, സ്റ്റണ്ട്: ദിനേഷ് സുബ്ബരായൻ, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മാലവട്ടത്ത്, ചീഫ് അസോസിയേറ്റ്: രതീഷ് പിള്ള, അസ്സോസിയേറ്റ്സ്: ജിജോ ജോസ്, ഫെബിൻ എം സണ്ണി, സ്റ്റിൽസ്: അനൂപ് ചാക്കോ, പി ആർ ഒ: ആതിര ദിൽജിത്ത്, ഡിസൈൻസ്: യെല്ലോടൂത്ത്സ്. സിനിമയുടെ ടൈറ്റിൽ ലുക്ക് പോസ്റ്ററും പൂജ ചടങ്ങിനിടെ അണിയറപ്രവർ‍ത്തകർ പുറത്തിറക്കി. അജിത് വിനായക ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം വിനായക അജിത് ആണ് നിർമ്മിക്കുന്നത്. ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ സഫർ സനലാണ്.

Find out more: