റിലേഷൻഷിപ് ടോക്‌സിക് ആയാൽ വേർപിരിയുന്നതാണ് നല്ലത്; നടൻ ബാലയുടെ ഭാര്യ എലിസബത്തിനു പറയാനുള്ളത്! ബാലയുമായുള്ള വിവാഹത്തിന് ശേഷം എലിസബത്ത് തന്റെ യൂട്യൂബിൽ എന്ത് പങ്കുവച്ചാലും അത് വാർത്തയാണ്. പ്രത്യേകിച്ചും ഇപ്പോൾ കരൾ സംബന്ധമായ അസുഖങ്ങൾക്ക് കഴിഞ്ഞ് ബാല തിരിച്ചെത്തിയതിന് ശേഷം എലിസബത്ത് എന്ത് പങ്കുവച്ചാലും അത് വാർത്തയാണ്. ബാലയുടെ രോഗ വിവരങ്ങളും തങ്ങളുടെ വിശേഷങ്ങളും പൊതു കാര്യങ്ങളും എല്ലാം എലിസബത്ത് വീഡിയോയിസൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ പ്രണയ ബന്ധത്തിലുള്ള തന്റെ അഭിപ്രായത്തെ കുറിച്ച് പറഞ്ഞുകൊണ്ട് എത്തിയിരിക്കുകയാണ് എലിസബത്ത്. ഇത് എന്റെ അഭിപ്രായം മാത്രമാണ് എന്നും, ഒരുപാട് നെഗറ്റീവ് കമന്റുകൾ പ്രതീക്ഷിക്കുന്നുണ്ട് എന്നും പറഞ്ഞുകൊണ്ടാണ് വീഡിയോ പങ്കുവച്ചരിക്കുന്നത്. പ്രണയം- ഏറ്റവും മനോഹരമായ ഒരു ഫീലിങ്‌സ് ആണ്.
സിനിമകളിൽ എല്ലാം പ്രണയത്തെ വളരെ മനോഹരമായി ചിത്രീകരിക്കാറുണ്ട്. അനാർക്കലി പോലുള്ള സിനിമകളും അതിലെ ഡയലോഗുകളും എല്ലാം കണ്ടാൽ പ്രണയം ഇത്രയും ദിവ്യവും മനോഹരവും ആണോ എന്നൊക്കെ തോന്നും, ഞാനും അനാർക്കലി സിനിമയുടെ വലിയ ആരാധികയാണ്. ഡയലോഗുകൾ എല്ലാം എനിക്ക് കാണാപാഠവും ആണ്.
എന്നാൽ സിനിമയിൽ കാണുന്നത് പോലെ ഒന്നും ആയിരിക്കില്ല പ്രണയം. എല്ലാവരും പറയുന്നത് പോലെ പ്രണയിക്കുമ്പോൾ ജാതിയും മതവും പ്രായവും ദേശവും ഒന്നും നോക്കാൻ പാടില്ല. അങ്ങിനെയാണെങ്കിൽ അറേഞ്ച്ഡ് മാര്യേജ് ആക്കിയാൽ പോരെ. പിന്നെ പ്രണയിക്കുമ്പോൾ എല്ലാവരും മനസ്സിലാക്കേണ്ട ഒരു കാര്യം പ്രണയം സിനിമയിൽ കാണുന്നത് പോലെ അത്രയും മനോഹരം ആയിരിക്കില്ല. നമ്മുടെ പ്രണയത്തിൽ നമ്മൾ മാത്രം ആയിരിക്കില്ല. അതിലേക്ക് വില്ലന്മാരും വില്ലത്തിക്കളും എല്ലാം വന്നേക്കാം.
അത് മാത്രവുമല്ല പ്രണയിക്കുന്നവർ രണ്ട് പേരും തമ്മിലും ഒരുപാട് സ്വരചേർത്തകൾ ഉണ്ടാവും. ചിലപ്പോൾ കാമുകൻ ടോക്‌സിക് ആയിരിക്കും, കാമുകിയുടെ സ്വഭാവം അഡ്ജസ്റ്റ് ചെയ്യാൻ പറ്റാത്തതാവാം. അതൊക്കെ നമ്മൾ തിരിച്ചറിയുന്നത് കുറച്ച് കാലം കഴിഞ്ഞിട്ടാവും. പ്രണയിക്കുന്ന ആളുടെ സ്വഭാവവും അയാൾ ചെയ്തുകൊണ്ടിരിയ്ക്കുന്ന കാര്യങ്ങളും, അയാളുടെ ബന്ധങ്ങളും എല്ലാം അറിയാൻ നമുക്ക് സമയം എടുക്കും. അപ്പോഴേക്കും പ്രണയിച്ചു പോയതിനാൽ നാട്ടുകാർ എന്ത് പറയും, തേപ്പുകാരി/ തേപ്പുകാരൻ എന്ന വിളി വരുമോ, ഇവൾക്ക് /ഇവന് ഇത് തന്നെയാണ് പണി എന്ന് ആളുകൾ പറയുമോ എന്നൊക്കെ ചിന്തിച്ച് നമ്മൾ ആ ടോക്‌സിക് റിലേഷൻ ഷിപ്പിൽ തന്നെ തുടർന്നേക്കാം. പക്ഷെ അതിന്റെ ആവശ്യം ഇല്ല. ചുരുക്കി പറഞ്ഞാൽ, സിനിമകളിലെ പ്രണയം കണ്ട് ഇൻസ്‌പെയർ ആയി വലിയ പ്രതീക്ഷയോടെ പ്രണയിക്കാൻ ഒന്നും നിൽക്കേണ്ട.
പ്രണയിക്കുന്നത് തെറ്റാണ് എന്നതല്ല, അമിതമായ പ്രതീക്ഷികൾ വയ്ക്കരുത്. ഇനി അഥവാ ആ പ്രണയ ബന്ധം നല്ല രീതിയിൽ പോയില്ല എങ്കിൽ സമൂഹത്തെ പേടിച്ച് ആ ടോക്‌സിക് റിലേഷനിൽ തുടരേണ്ടതില്ല എന്നതാണ് രത്‌ന ചുരുക്കം. ഒരു പ്രണയ ബന്ധത്തിൽ നമ്മൾ ഏർപ്പെടുമ്പോൾ ഒരുപാട് ഇൻവസ്റ്റുകൾ നമ്മൾ നടത്തിയിട്ടുണ്ടാവും. അത് പണം ആവാം സമയം ആവാം സ്വപ്‌നങ്ങളും ആഗ്രഹങ്ങളും ആവാം. വീട്ടുകാരെയും നാട്ടുകാരെയും ഫ്രണ്ട്‌സിനെയും എല്ലാം വെറുപ്പിച്ചിട്ടാവും പ്രണയിക്കുന്നത് പോലും. അങ്ങിനെ ഒരു ബന്ധത്തിൽ നിന്ന് പിരിഞ്ഞ് പോകാൻ പ്രയാസം ആയിരിക്കും. എന്നിരുന്നാലും പരസ്പരം മനസ്സിലാക്കാൻ പറ്റിയില്ല എങ്കിൽ വേർപിരിയുക. വിഷമം ഉണ്ടാവും. ഡിപ്രഷനിലേക്ക് പോകാൻ സാധ്യതയുണ്ട്. എന്നാലും അതിനെ അതിജീവിക്കുക- എലിസബത്ത് പറഞ്ഞു.
Find out more: