ചുരുളി സിനിമയിൽ ഇടപ്പെട്ട് ഹൈക്കോടതി! സിനിമയിലെ ഭാഷാപ്രയോഗം അതിഭീകരമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. മലയാള ചലച്ചിത്രം ചുരുളിക്കെതിരായ ഹർജിയിൽ ഇടപെട്ട് ഹൈക്കോടതി. ചുരുളി ഒടിടി പ്ലാറ്റ്ഫോമിൽ നിന്ന് പിൻവലിക്കണമെന്നാവശ്യപ്പെട്ട് തൃശൂർ സ്വദേശിനിയായ അഭിഭാഷകയുടെ ഹർജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ വിമർശനം. അതേസമയം, ഹർജിയിൽ വിശദമായ വാദം കേൾക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. എന്നാൽ, 'ചുരുളി' സെൻസർ ചെയ്ത സിനിമയല്ല എന്ന് കേന്ദ്ര സെൻസർ ബോർഡ് കോടതിയെ അറിയിച്ചിട്ടുണ്ട്. അതിന് പുറമെ, സിനിമയുടെ സംവിധായകൻ ലിജോ ജോസ് പെല്ലിശേരിക്കും നടൻ ജോജു ജോർജിനെതിരെ ഹൈക്കോടതി നോട്ടീസ് അയച്ചു.
അതിന് പുറമെ, കേന്ദ്ര സെൻസർ ബോർഡിനും നോട്ടീസ് നൽകിയിട്ടുണ്ട്. ചിത്രത്തിലെ ദൃശ്യങ്ങൾ പരിശോധിച്ച ശേഷം ജസ്റ്റിസ് എൻ. നഗരേഷാണ് ഇക്കാര്യം പറഞ്ഞത്. ചിത്രം ഒടിടിയിൽ റിലീസ് ചെയ്തപ്പോൾ മുതൽ സിനിമയിലെ തെറിവിളി പ്രയോഗങ്ങളെക്കുറിച്ച് സമ്മിശ്ര അഭിപ്രായങ്ങൾ ഉയർന്ന് വന്നിരുന്നു. കോൺഗ്രസ് നേതാക്കൾ ജോജുവിനെതിരെ കടുത്ത ഭാഷയിൽ വിമർശിക്കുകയും. ചിത്രം പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സോണി ലൈവിലൂടെയാണ് ചുരുളി പുറത്തുവന്നത്. റിലീസിനു മുൻപ് തന്നെ ഏറെ മാധ്യമ ശ്രദ്ധ ആകർഷിച്ച ചിത്രമാണ് ചുരുളി.
സിനിമയിലെ തെറിവിളി വിവാദമായതോടെ സിനിമ റിലീസ് ചെയ്യുന്നതിന് തലേദിവസമായ നവംബർ 18ന് അനുയോജ്യമായ മാറ്റങ്ങളോടെ ചുരുളിയ്ക്ക് എ സർട്ടിഫിക്കറ്റ് നൽകിയിരുന്നുവെന്നും എന്നാൽ ആ പതിപ്പല്ല സോണി ലൈവിലൂടെ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്നതെന്നും സെൻസർ ബോർഡ് വ്യക്തമാക്കിയിരുന്നു. വിനോയ് തോമസിന്റെ 'കളിഗെമിനാറിലെ കുറ്റവാളികൾ' എന്ന കഥയെ ആധാരമാക്കിയാണ് ചുരുളി ഒരുക്കിയിരിക്കുന്നത്. എഴുത്തുകാരനായ എസ് ഹരീഷാണ് തിരക്കഥ തയ്യാറാക്കിയിരുന്നത്. സോണി ലൈവിലൂടെയാണ് ചുരുളി പുറത്തുവന്നത്.
സിനിമയുടെ സംവിധായകൻ ലിജോ ജോസ് പെല്ലിശേരിക്കും നടൻ ജോജു ജോർജിനെതിരെ ഹൈക്കോടതി നോട്ടീസ് അയച്ചു. അതിന് പുറമെ, കേന്ദ്ര സെൻസർ ബോർഡിനും നോട്ടീസ് നൽകിയിട്ടുണ്ട്. ചിത്രത്തിലെ ദൃശ്യങ്ങൾ പരിശോധിച്ച ശേഷം ജസ്റ്റിസ് എൻ. നഗരേഷാണ് ഇക്കാര്യം പറഞ്ഞത്. ചുരുളി ഒടിടി പ്ലാറ്റ്ഫോമിൽ നിന്ന് പിൻവലിക്കണമെന്നാവശ്യപ്പെട്ട് തൃശൂർ സ്വദേശിനിയായ അഭിഭാഷകയുടെ ഹർജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ വിമർശനം.
Find out more: