പതിനാലാം കേരള നിയമസഭയിലെ അംഗവും, സി.പി.ഐ.എം. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമാണ് മണിയാശാൻ എന്നറിയപ്പെടുന്ന ഇടുക്കി സ്വദേശിയായ എം.എം.മണി. ദീർഘകാലം സി.പി.ഐ(എം) ഇടുക്കി ജില്ലാസെക്രട്ടറിയായിരുന്നു മുണ്ടക്കയ്ക്കൽ മാധവൻ മണി എന്ന എം എം മണി.

 

 

 

   സംസ്ഥാനത്ത് ഏറ്റവുമധികം കാലം സി.പി.ഐ(എം) ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ച വ്യക്തി ഇദ്ദേഹമാണ്.ഉടുമ്പൻചോല മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അദ്ദേഹത്തെ സംസ്ഥാന മന്ത്രിസഭയിൽ വൈദ്യുത വകുപ്പ് മന്ത്രിയാക്കാൻ സി.പി.എം. സംസ്ഥാന സമിതി തീരുമാനിച്ചു. 

 

അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്‍റെ സന്ദർശനത്തോടനുബന്ധിച്ച് അഹമ്മദാബാദിൽ മതിലുകൾ കെട്ടി ചേരികൾ മറച്ചെന്ന വിവാദം ഉയർന്നതിനു പിന്നാലെ കേന്ദ്ര സർക്കാരിനെ പരിഹസിച്ച് മന്ത്രി എംഎം മണി. കേരളത്തിലെ വിവിധ ജില്ലകളിലെ കുടുംബങ്ങളെ മാറ്റിപാർപ്പിച്ച പദ്ധതികൾ ചൂണ്ടിക്കാട്ടിയാണ് മണിയുടെ പരിഹാസം.

 

 

 

    മതിലുകൾ കെട്ടി നാണം മറക്കാൻ ശ്രമിച്ച് നാണം കെട്ടവരുടെ മുന്നിൽ കേരളം മാതൃകയാകുന്നത് ഇങ്ങിനെയൊക്കെയാണെന്ന് പറഞ്ഞ് കൊണ്ട് ഫ്ലാറ്റ് സമുച്ചയങ്ങളുടെ ചിത്രങ്ങളാണ് മന്ത്രി പോസ്റ്റ് ചെയ്തിരിക്കുന്നത്. അങ്കമാലിയിൽ 163 കുടുംബം, മുട്ടത്തറയിൽ 192 കുടുംബം, കോഴിക്കോട് കല്ലുത്താൻ കടവിൽ 140 കുടുംബം, അങ്കമാലിയിൽ 13 കുടുംബം എന്നിങ്ങനെ നിർമ്മിച്ചിരിക്കുന്ന ഫ്ലാറ്റുകളുടെ ചിത്രങ്ങളാണ് മന്ത്രി പങ്ക് വെച്ചിരിക്കുന്നത്.

 

 

    ഇതുകൂടാതെ നിരവധി ഫ്ലാറ്റ് സമുച്ചയങ്ങളുടെ നിര്‍മ്മാണം നടക്കുകയാണെന്നും ഒന്നും രണ്ടും ഘട്ടങ്ങളിലായി രണ്ട് ലക്ഷം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായെന്നും മന്ത്രി എംഎം മണി പോസ്റ്റിലൂടെ അവകാശപ്പെടുന്നു. ഫെബ്രുവരി 24നാണ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നത് ഇതിന്‍റെ ഭാഗമായി വിപുലമായ ഒരുക്കങ്ങളാണ് രാജ്യത്ത് നടക്കുന്നത്.

 

   
ട്രംപിന്‍റെ ഇന്ത്യൻ സന്ദർശനത്തിനായി സർക്കാർ ചെലവാക്കുന്നത് 100 കോടിയോളം രൂപയാണെന്ന കണക്കുകൾ രാവിലെ പുറത്തുവന്നിരുന്നു. 55 ലക്ഷം രൂപയോളമാണ് ഒരു മിനിറ്റിൽ ഗുജറാത്ത് സർക്കാരിന്‍റെ വിവിധ വകുപ്പുകൾക്ക് ഇതിനായി ചെലവഴിക്കേണ്ടി വരുന്നത്. മൂന്നര മണിക്കൂർ മാത്രമാണ് ട്രംപ് ഗുജറാത്തിൽ തങ്ങുക.

 

 

 

   സുരക്ഷയ്‌ക്ക് 12 കോടി രൂപ, റോഡുകളുടെ നവീകരത്തിന് 80 കോടി, നഗരം മോടി പിടിപ്പിക്കാൻ 6 കോടി, വിവിധ പരിപാടികൾക്കായി നാല് കോടി, സ്‌റ്റേഡിയത്തിലെത്തുന്ന ഒരുലക്ഷത്തോളം പേരുടെ ചെലവിനയി ഏഴുകോടി എന്നിങ്ങനെയാണ് ഫണ്ട് വിലയിരുത്തിയിരിക്കുന്നത്.'
'

 

 

మరింత సమాచారం తెలుసుకోండి: