കോവിഡിനോടനുബന്ധിച്ചു മോദി ഇന്ത്യയെ ദുരന്തത്തിലേക്ക് നയിക്കുന്നെന്ന് ഓസ്ട്രേലിയൻ മാധ്യമം! 'മോദി ഇന്ത്യയെ മഹാദുരന്തത്തിലേക്ക് നയിക്കുന്നു' എന്ന തലക്കെട്ടിൽ വാർത്ത നൽകിയ 'ദ ഓസ്ട്രേലിയൻ' എന്ന പത്രത്തിനെതിരെയാണ് ഇന്ത്യൻ ഹൈക്കമ്മീഷൻ രംഗത്തെത്തിയത്. ഇന്ത്യയിലെ കൊവിഡ് വ്യാപനത്തെക്കുറിച്ച് വാർത്ത നൽകിയ ഓസ്ട്രേലിയൻ മാധ്യമത്തിനെതിരെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഇടപെടൽ നടത്തി കൊണ്ടിരിക്കുകയാണ്. 'ദ ഓസ്ട്രേലിയൻറെ' എഡിറ്റർക്ക് ഇക്കാര്യം ആവശ്യപ്പെട്ട് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ പിഎസ് കാർത്തികേയനാണ് നോട്ടീസ് അയച്ചത്. ഇന്ത്യയിലെ കൊവിഡ് മാനേജ്മെൻറിനെക്കുറിച്ച് വാർത്ത തിരുത്തണമെന്നും ഭാവിയിൽ ഇത്തരത്തിൽ അടിസ്ഥാനവിരുദ്ധമായ ലേഖനങ്ങൾ പ്രസിദ്ധീകരിക്കന്നതിൽ നിന്ന് വിട്ട് നിൽക്കണമെന്നുമാണ് ഹൈക്കമ്മീഷൻ ആവശ്യപ്പെട്ടത്. ഇന്ത്യയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെയും വാക്സിനേഷനെയും കുറിച്ചും ഹൈക്കമ്മീഷൻ നോട്ടീസിൽ പ്രതിപാദിക്കുന്നുണ്ട്.
ഔദ്യോഗിക വൃത്തങ്ങളുമായി ബന്ധപ്പെട്ട് യാതൊരു വസ്തുതകളും പരിശോധിക്കാതെയാണ് അടിസ്ഥാനപരവും അപകീർത്തികരവുമായ ലേഖനം തയ്യാറാക്കിയതെന്നും കമ്മീഷൻ പറയുന്നു. കൊവിഡ് സാഹചര്യത്തിൽ വിവിധ രജ്യങ്ങൾ ഇന്ത്യക്ക് സഹായം വാഗ്ദാനം ചെയ്തിരുന്നു. ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ ജീവൻ രക്ഷിക്കാനായി യുഎസ് അടിയന്തരമായി മരുന്നുകളും ഉപകരണങ്ങളും അയയ്ക്കുമെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവൻ ഇന്ത്യൻ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ അറിയിച്ചിരുന്നു. കൊവിഡ് വ്യാപനത്തെ നേരിടാൻ ഇന്ത്യ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഹൈക്കമ്മീഷൻ മറുപടി ചൂണ്ടിക്കാട്ടുന്നുണ്ട്. രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് ഓസ്ട്രേലിയൻ പ്രസിദ്ധീകരിച്ച ലേഖനം ചർച്ചയാകുന്നതിനിടെയാണ് വിഷയത്തിൽ ഹൈക്കമ്മീഷൻറെ ഇടപടെൽ ഉണ്ടായിരിക്കുന്നത്. അതേസമയമാ കോവിഡിനോടനുബന്ധിച്ചു സംസ്ഥാനത്ത് ഇനിയും കടുത്ത നിയന്ത്രണങ്ങൾ വേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
സർവകക്ഷി യോഗ തീരുമാനം വിവരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. സമ്പൂർണലോക്ക്ഡൗണിലേക്ക് ഇപ്പോൾ പോകേണ്ടതില്ലെന്ന സർക്കാർ നിലപാടിനോട് എല്ലാവരും യോജിച്ചു. കടുത്ത നിയന്ത്രണങ്ങൾ വേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ബാറുകളും ജിമ്മുകളും ഉൾപ്പെടെയുള്ളവയുടെ പ്രവർത്തനം തൽക്കാലം നിർത്തേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ നടക്കുന്ന മെയ് 2നും അടുത്ത ദിവസങ്ങളിലും വേണ്ട നിയന്ത്രണങ്ങളെക്കുറിച്ച് സർവകക്ഷി യോഗത്തിൽ ചർച്ചചെയ്തെന്നും മുഖ്യമന്ത്രി പറഞ്ഞു. ആഹ്ലാദ പ്രകടനങ്ങൾ പൂർണമായും ഒഴിവാക്കണം എന്ന നിലപാടാണ് യോഗം ഏകകണ്ഠമായി സ്വീകരിച്ചത്. വോട്ടെണ്ണൽ കേന്ദ്രത്തിൽ അതുമായി ബന്ധപ്പെട്ട ചുമതലകൾ ഉള്ളവർമാത്രം പോയാൽ മതി. പൊതുജനങ്ങൾ വോട്ടെണ്ണൽ കേന്ദ്രത്തിൽ പോകരുതെന്നാണ് തീരുമാനം. വോട്ടെണ്ണുന്നതിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ, രാഷ്ട്രീയ കക്ഷികളുടെ കൗണ്ടിംഗ് ഏജൻറുമാർ എന്നിവർക്കു മാത്രമെ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പ്രവേശനമുണ്ടാവൂ. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കും 72 മണിക്കൂറിനകം നടത്തിയ ആർടിപിസിആർ പരിശോധനയുടെ ഫലം നെഗറ്റീവ് ആയവർക്കും മാത്രമായി വോട്ടെണ്ണൽ കേന്ദ്രത്തിലുള്ള പ്രവേശനം പരിമിതപ്പെടുത്തും. ഉദ്യോഗസ്ഥരായാലും ഈ നിബന്ധന പാലിച്ചിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്നത്തെ സാഹചര്യത്തിൽ പരമാവധി 50 പേരെ മാത്രമേ പങ്കെടുപ്പിക്കാൻ പാടുള്ളു. ചെറിയ പള്ളികളാണെങ്കിൽ എണ്ണം ഇതിലും ചുരുക്കേണ്ടിവരും. എല്ലാവിധ ആൾക്കൂട്ടങ്ങളും കൂടിച്ചേരലുകളും ഒഴിവാക്കുക എന്നതാണ് രോഗവ്യാപനം തടയാനുള്ള മാർഗ്ഗങ്ങളിൽ ഏറ്റവും പ്രധാനം. അടച്ചിട്ട ഹാളുകളിൽ രോഗവ്യാപനത്തിന് വലിയ സാധ്യതയുണ്ടെന്ന് മനസ്സിലാക്കണം. വിവാഹ ചടങ്ങുകൾക്കും ഇപ്പോൾ 75 പേരെയാണ് പരമാവധി അനുവദിച്ചിട്ടുള്ളത്. ഗുരുതര സാഹചര്യം കണക്കിലെടുത്ത് അത് 50ലേക്ക് ചുരുക്കാനാണ് ധാരണ. വിവാഹം, ഗൃഹപ്രേവശം എന്നീ പരിപാടികൾ നടത്തുന്നതിന് മുൻകൂറായി കൊവിഡ് ജാഗ്രത പോർട്ടലിൽ രിജിസ്റ്റർ ചെയ്യണമെന്ന് നിശ്ചയിച്ചിട്ടുണ്ട്. മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 പേർ എന്ന് നിജപ്പെടുത്തണം. ഒരു കാരണവശാലും പരമാവധിയിലപ്പുറം പോകാൻ പാടില്ല. സർക്കാർ, സ്വകാര്യവിദ്യാലയങ്ങളിലെ ക്ലാസുകൾ പൂർണമായും ഓൺലൈനിൽ മതിയെന്ന് തീരുമാനിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റലുകളിലും കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.
സിനിമ തിയേറ്റർ, ഷോപ്പിങ് മാൾ, ജിംനേഷ്യം, ക്ലബ്ബ്, സ്പോർട്സ് കോംപ്ലക്, നീന്തൽ കുളം, വിനോദ പാർക്ക്, ബാറുകൾ, വിദേശമദ്യ വിൽപ്പനകേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനം തൽക്കാലം വേണ്ടെന്നു വയ്ക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ ഓഫീസുകളിൽ 50% ജീവനക്കാർ റൊട്ടേഷൻ അടിസ്ഥാനത്തിൽ ഹാജരായാൽ മതി. ആരോഗ്യം, റവന്യൂ, പോലീസ്, ദുരന്തനിവാരണവുമായി ബന്ധപ്പെട്ട ഓഫീസുകൾ എന്നിവ എല്ലാ ദിവസവും പ്രവർത്തിക്കണം. സ്വകാര്യ ഓഫിസുകളും ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. രാത്രി 9 മണിമുതൽ പുലർച്ച 5 മണിവരെയുള്ള രാത്രികാല നിയന്ത്രണം ഏപ്രിൽ 20 മുതൽ സംസ്ഥാനത്ത് നിലവിൽ വന്നിട്ടുണ്ട്. ഈ സമയങ്ങളിൽ ഒരു തരത്തിലുള്ള ഒത്തുചേരലും പാടില്ല. എന്നാൽ, അവശ്യസേവനങ്ങൾക്കും ആശുപത്രികൾ, മരുന്നു ഷോപ്പുകൾ, പാൽവിതരണം, മാധ്യമങ്ങൾ എന്നിവക്കും ഈ നിയന്ത്രണത്തിൽ നിന്നും ഒഴിവ് നൽകിയിട്ടുണ്ട്. രാത്രികാല നിയന്ത്രണവും നമുക്ക് തുടരേണ്ടിവരും.
Find out more: