ഇന്ധനവിലയെക്കുറിച്ചുള്ള ചോദ്യത്തോട് പൊട്ടിത്തെറിച്ച് ബി ഗോപാലകൃഷ്ണൻ! ഇന്ധനവില കുറയണമെങ്കിൽ നികുതി കുറയണമെന്നും അദ്ദേഹം പറഞ്ഞു. മീഡിയാവൺ സീറോ അവറിൽ സംസാരിക്കുന്നതിനിടെയാണ് ഗോപാലകൃഷ്ണൻ ഇക്കാര്യം പറഞ്ഞത്. സംസ്ഥാനങ്ങളാണ് ഇന്ധന വില വർധനവിന് കാരണമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. നരേന്ദ്ര മോദി അധികാരത്തിൽ എത്തിയ ശേഷം രാജ്യത്തെ സാധനങ്ങളുടെ വില കുറയുകയാണ് ചെയ്തതെങ്കിലും ഇന്ധനവില വർധിച്ചു എന്നത് യാഥാർഥ്യമാണ്. മൻ മോഹൻ സിങ്ങിൽ നിന്നും മോദി അധികാരം ഏറ്റെടുക്കുമ്പോൾ 10.8 ശതമാനമായിരുന്നു പണപ്പെരുപ്പം. 





   ഇപ്പോഴത് 5.3 ശതമാനമാണ്. ജിഎസ്ടിയുടെ കീഴിൽ കൊണ്ടുവന്നാലേ ഇന്ധനവില കുറയൂ. ഏകീകൃതമായ നികുതി സംവിധാനം കൊണ്ടുവന്ന് ഇന്ധനവില കുറയ്ക്കണം. ഇന്ധനവില ജിഎസ്ടിയിൽ ഉൾപ്പെടുത്തരുത് എന്നാവശ്യപ്പെട്ടത് കേരളത്തിന്റെ ധനമന്ത്രി ബാലഗോപാൽ ആണ്. അദ്ദേഹത്തോട് തന്നെ ഇക്കാര്യങ്ങ ഒരു വസ്തുവിൻ്റെ വിലവർധിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. 1947 മുതൽ രാജ്യത്ത് പണപ്പെരുപ്പമുണ്ട്. കേന്ദ്രം എല്ലാ അടിച്ചുകൊണ്ട് പോകുകയാണ് എന്നാണല്ലോ നിങ്ങൾ പറയുന്നത്. നരേന്ദ്ര മോദിയുടെ വീട്ടിൽ കൊണ്ടുപോയി പുഴുങ്ങാൻ വെച്ചിരിക്കുകയാണ് എന്നാണ് നിങ്ങളുടെ ധാരണ. കേന്ദ്രം നികുതി എടുക്കുന്നുണ്ടെങ്കിൽ അതിന് ഓരോ കാരണങ്ങളുണ്ട്. ഇന്ധനത്തിന് വില കൂടാൻ പാടില്ല എന്ന് വാദിക്കുന്നവരാണ് ഞങ്ങൾ. 




   അതുകൊണ്ടാണ് ഞങ്ങളുടെ സമ്മർദത്തിന് വഴങ്ങി ഇന്ധനവില ജിഎസ്ടിയിൽ ഇടാം എന്ന തീരുമാനമെടുത്തത്" - എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജിഎസ്ടി വിഷയത്തിൽ ഇന്ത്യയിലെ മുഴുവൻ ധനമന്ത്രിമാരെയും സ്വാധീനിച്ചത് കേരളത്തിലെ ധനമന്ത്രിയാണെന്ന് ബിജെപി നേതാവ് ആരോപിച്ചു. "നികുതി കേന്ദ്രവും സംസ്ഥാനങ്ങളും ഒരുപോലെ വാങ്ങുന്നുണ്ട്. നിങ്ങൾ ധനമന്ത്രിയെ സംരക്ഷിക്കയാണ്. കേരളത്തിലെ മുഴുവൻ ആളുകൾക്കും സൗജ്യന്യ അരി ലഭിക്കുന്നുണ്ടല്ലോ എന്നും അത് എവിടെ നിന്നാണെന്നും അദ്ദേഹം ചോദിച്ചു. മോദി വരുന്നതിന് മുൻപ് ഇന്ത്യയിൽ ധാരാളം ധനമന്ത്രിമാരും പ്രധാനമന്ത്രിമാരും ഇന്ത്യയിൽ ഉണ്ടായിരുന്നു. അവരൊക്കെ കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയിട്ടാണ് പോയത്. അഴിമതിയുടെ കറയില്ലാതെ ഓരേയൊരു പ്രധാനമന്ത്രി മോദിയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ സൗജന്യ റേഷൻ വിതരണത്തെയും ഗോപാലകൃഷ്ണൻ പരോക്ഷമായി വിമർശിച്ചു.   




    അതേസമയം ഇന്ത്യയിലെ പൗരന്മാരുടെ സമ്പൂർണ്ണ ആരോഗ്യവിവരങ്ങൾ സംരക്ഷിക്കുന്നതിനായി നാഷണൽ ഡിജിറ്റൽ ഹെൽത്ത് മിഷൻറെ കീഴിൽ, ഡിജിറ്റൽ ഹെൽത്ത് ഐ.ഡി നൽകുന്നതിനുള്ള നടപടികൾക്ക് തുടക്കമായി. ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയുടെ (AB PM-JAY) മൂന്നാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് നാഷ്ണൽ ഹെൽത്ത് അതോറിറ്റിയുടെ (NHA) നേതൃത്വത്തിൽ പ്രധാനമന്ത്രി ഡിജിറ്റൽ ഹെൽത്ത് ഐ.ഡി എന്ന പദ്ധതി നാടിന് സമർപ്പിച്ചത്. ആറ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി, ഓഗസ്റ്റ് 15 ന് ഒരു പരീക്ഷണാടിസ്ഥാനത്തിലാണ് ഡിജിറ്റൽ ഹെൽത്ത് ഐ.ഡി എന്ന പദ്ധതിക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചത്. അത് വിജയം കണ്ടതോടെയാണ് നാഷ്ണൽ ഹെൽത്ത് അതോറിറ്റി ഈ പദ്ധതി വിപുലീകരിക്കാനുള്ള തയ്യാറെടുപ്പ് നടത്തിയത്. നിലവിൽ ഒരു ലക്ഷത്തിലധികം ഇന്ത്യൻ പൗരന്മാർക്ക് നാഷ്ണൽ ഡിജിറ്റൽ ഹെൽത്ത് മിഷൻ (NDHM) ഡിജിറ്റൽ ഹെൽത്ത് ഐ.ഡികൾ നൽകിയിട്ടുണ്ട്.

Find out more: