എ കെ ആന്റണി ഒഴിയുന്ന രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് എന്റെ പേര് വലിച്ചിഴക്കരുതെന്ന് അപേക്ഷിക്കുന്നു. പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്നും വളരെ നേരത്തേ തന്നെ ഞാൻ വിടപറഞ്ഞിട്ടുള്ളതാണ്. ഒരു സാഹചര്യത്തിലും ഇനി അതിലേക്കില്ല. അതു കൊണ്ട് ദയവായി രാജ്യസഭാ സീറ്റ് ചർച്ചകളിൽ നിന്നും എന്നെ തീർത്തും ഒഴിവാക്കണമെന്നാണ് എന്റെ അഭ്യർത്ഥനയെന്നും പോസ്റ്റിലൂടെ സുധീരൻ പറഞ്ഞു. രാജ്യസഭാ സീറ്റിലേക്ക് യുവാക്കൾക്ക് അവസരം കൊടുക്കുന്ന കാര്യം പാർട്ടി ചർച്ച ചെയ്ത് തീരുമാനിക്കാനും സാധ്യതയുണ്ട്. ഇടതുബന്ധം അവസാനിപ്പിച്ച് തിരികെയെത്തിയ ചെറിയാൻ ഫിലിപ്പ്, മുൻ എംഎൽഎയും കെപിസിസി വൈസ് പ്രസിഡൻറുമായ വി ടി ബൽറാം തുടങ്ങിയവരുടെ പേരുകളാണ് സജീവമായി ഉയരുന്നത്.
യുവാക്കളെ തന്നെ രാജ്യസഭയിലേക്ക് അയക്കാൻ കോൺഗ്രസ് തീരുമാനിച്ചാൽ പ്രഥമ പരിഗണന ബൽറാമിന് തന്നെയാകും അല്ലെങ്കിൽ എം ലിജുവിന് അവസരം ലഭിച്ചേക്കും. രാജ്യസഭാ സീറ്റിലേക്ക് ഇനി മത്സരിക്കാനില്ലെന്ന് എ കെ ആൻ്റണി വ്യക്തമാക്കിയതിന് പിന്നാലെ മത്സരിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച് മുല്ലപ്പള്ളി രാമ ചന്ദ്രൻ, മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ് എന്നിവർ രംഗത്തുവന്നിരുന്നു. പരിചയസമ്പത്തുള്ള നേതാവാണ് താനെന്നും അന്തിമ തീരുമാനം സ്വീകരിക്കേണ്ടത് പാർട്ടിയാണെന്നും കെ വി തോമസ് വ്യക്തമാക്കിയിരുന്നു. കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, യുഡിഎഫ് കൺവീനർ എം എം ഹസൻ, വി എം സുധീരൻ എന്നിവരുടെ പേരുകൾ എ കെ ആൻ്റണി ഒഴിയുന്ന രാജ്യസഭാ സീറ്റിലേക്ക് ഉയർന്നുകേട്ടിരുന്നു. ഇതിന് പിന്നാലെയാണ് സുധീരൻ പ്രതികരണവുമായി രംഗത്തുവന്നത്.
രാജ്യസഭാ സീറ്റിലേക്ക് യുവാക്കൾക്ക് അവസരം കൊടുക്കുന്ന കാര്യം പാർട്ടി ചർച്ച ചെയ്ത് തീരുമാനിക്കാനും സാധ്യതയുണ്ട്. ഇടതുബന്ധം അവസാനിപ്പിച്ച് തിരികെയെത്തിയ ചെറിയാൻ ഫിലിപ്പ്, മുൻ എംഎൽഎയും കെപിസിസി വൈസ് പ്രസിഡൻറുമായ വി ടി ബൽറാം തുടങ്ങിയവരുടെ പേരുകളാണ് സജീവമായി ഉയരുന്നത്. യുവാക്കളെ തന്നെ രാജ്യസഭയിലേക്ക് അയക്കാൻ കോൺഗ്രസ് തീരുമാനിച്ചാൽ പ്രഥമ പരിഗണന ബൽറാമിന് തന്നെയാകും അല്ലെങ്കിൽ എം ലിജുവിന് അവസരം ലഭിച്ചേക്കും. രാജ്യസഭാ സീറ്റിലേക്ക് ഇനി മത്സരിക്കാനില്ലെന്ന് എ കെ ആൻ്റണി വ്യക്തമാക്കിയതിന് പിന്നാലെ മത്സരിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച് മുല്ലപ്പള്ളി രാമ ചന്ദ്രൻ, മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ് എന്നിവർ രംഗത്തുവന്നിരുന്നു.
click and follow Indiaherald WhatsApp channel