കിം ജോങ് ഉന്നിൻ്റെ മുത്തച്ഛനെ അനുസ്മരിച്ച് സിപിഎം! പാർട്ടിയുടെ പുതുച്ചേരി ഘടകത്തിൻ്റെ പേരിലുള്ള വേരിഫൈഡ് ട്വിറ്റർ ഹാൻഡിലിലാണ് കിം സുങ് രണ്ടാമൻ്റെ ജന്മവാർഷികത്തോട് അനുബന്ധിച്ചുള്ള ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. സാമ്രാജ്യത്വത്തിൻ്റെ ഭീഷണികൾ ഉത്തര കൊറിയ ചെറുക്കുമെന്നും മാർക്സിസ്റ്റ് - ലെനിനിസ്റ്റ് പാതയിൽ രാജ്യം മുന്നോട്ടു പോകുമെന്നും സിപിഎം ട്വിറ്ററിൽ കുറിച്ചു. വ്യാഴാഴ്ച രാത്രി ഏഴരയോടെയായിരുന്നു ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിൻ്റെ മുത്തച്ഛനും മുൻ പ്രസിഡൻ്റുമായ കിം സുങ് രണ്ടാമനെ അനുസ്മരിച്ച് സിപിഎം.


"109 വർഷങ്ങൾക്ക് മുൻപ് 1912 ഏപ്രിൽ 15നാണ് സഖാവ് കിം സുങ് രണ്ടാമൻ ജനിച്ചത്. ജപ്പാൻകരാർക്കെതിരെ വിഖ്യാതമായ ഗറില്ലാ യുദ്ധം നടത്തിയ അദ്ദേഹം ഉത്തര കൊറിയയുടെ സ്ഥാപകനും കൊറിയയിലെ വർക്കേഴ്സ് പാർട്ടിയുടെ നേതാവുമാണ്. അദ്ദേഹം പ്രീമിയർ, പ്രസിഡൻ്റ് പദവികൾ വഹിച്ചിട്ടുണ്ട്." സിപിഎം ട്വിറ്ററിൽ കുറിച്ചു. കിം ജോങ് ഉന്നിൻ്റെ പിതാവ് കിം സുങ് രണ്ടാമൻ്റെ 109-ാം ജന്മവാർഷികത്തോട് അനുബന്ധിച്ചാണ് സിപിഎമ്മിൻ്റെ ട്വീറ്റ്."സാമ്രാജ്യത്വത്തിൻഅറെ പ്രതിസന്ധികൾ ഉത്തര കൊറിയ ചെറുക്കുകയും മാർക്സിസത്തിലും ലെനിനിസത്തിലും അടിയുറച്ച് സോഷ്യലിസ്റ്റ് സമൂഹനിർമിതിയിൽ ഉറച്ചു നിൽക്കുകയും ചെയ്യും.



സഖാവ് കിം സങ് രണ്ടാമനയെും സഖാവ് കിം ജോങ് ഇലിനെയും പോലുള്ള വിപ്ലവകാരികളുടെ ആശയങ്ങൾക്ക് നിങ്ങളെ വിജയത്തിലേയ്ക്ക് നയിക്കാനാകുമെന്ന് ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്." പാർട്ടി ട്വീറ്റ് ചെയ്തു. ഇതിനു പിന്നാലെയായിരുന്നു ഉത്തര കൊറിയയ്ക്ക് ആശംസകൾ നേർന്നുകൊണ്ടുള്ള പോസ്റ്റ്. ഇടതുപക്ഷ സമരങ്ങളും വിപ്ലവങ്ങളും സംബന്ധിച്ച ചരിത്രനിമിഷങ്ങളെപ്പറ്റി പതിവായി ട്വീറ്റ് ചെയ്യുന്ന സിപിഎം പുതുച്ചേരിയുടെ പേജ് ആഗോളരംഗത്ത് നടക്കുന്ന നിരവധി സമരങ്ങളും ഒത്തുചേരലുകളും സംബന്ധിച്ച ട്വീറ്റുകൾ റീട്വീറ്റ് ചെയ്യാറുമുണ്ട്. 



ഉത്തര കൊറിയൻ സ്ഥാപക നേതാവിനു പുറമെ മാർക്സിസ്റ്റ് തത്വചിന്തകനായ പീറ്റർ ജോസഫ് ഡീറ്റ്സ്ജൻ്റെ ചമരവാർഷികും ജോർജ് ഏങ്കലിൻ്റെ ജന്മവാർഷികവും ഇതേ ദിവസം തന്നെ സിപിഎം ട്വിറ്ററിലൂടെ ഓർമപ്പെടുത്തിയിട്ടുണ്ട്. കൂടാതെ 54 വർഷം മുൻപ് ഇതേ ദിവസമാണ് യുദ്ധത്തിനെതിരെ വിയറ്റ്നാം യുദ്ധഭടന്മാരുടെ സംഘടന പ്രവർത്തനം തുടങ്ങിയതെന്നും ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്.ഉത്തര കൊറിയയുടെ സ്ഥാപക നേതാവായ കിം ജോങ് രണ്ടാമൻ 1972 മുതൽ 1994 വരെ രാജ്യത്തിൻ്റെ പ്രസിഡൻ്റായിരുന്നു. ഇദ്ദേഹത്തിൻ്റെ മരണശേഷം സ്ഥാനമേറ്റ കിം ജോങ് ഇൽ ആയിരുന്നു പിന്നീട് പ്രസിഡൻ്റ്. 2001ൽ മരിക്കുന്നതു വരെ ഇദ്ദേഹം ഭരണത്തിൽ തുടർന്നു.

మరింత సమాచారం తెలుసుకోండి: