കിംഗ് ഓഫ് കൊത്ത' യിൽ ദുൽഖർ നായകൻ; ടൈറ്റിൽ പോസ്റ്റർ പുറത്ത്! തൻ്റെ മുപ്പത്തിയഞ്ചാം പിറന്നാൾ ആഘോഷിക്കുകയായിരുന്നു തെന്നിന്ത്യയുടെ യുവനടൻ ദുൽഖർ സൽമാൻ കഴിഞ്ഞദിവസം.  താരം നായകനായി അഭിനയിക്കുന്ന സിനിമകളുടെ അണിയറപ്രവർത്തകർ വളരെ സർപ്രൈസായി പോസ്റ്ററുകളും പുറത്ത് വിട്ടിരുന്നു. അക്കൂട്ടത്തിൽ ഏറെ ശ്രദ്ധ നേടിയ പോസ്റ്റർ സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് മോഹൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററാണ്. ദുൽഖർ സൽമാൻ നായകനാവുന്ന ചിത്രത്തിന് കിംഗ് ഓഫ് കൊത്ത എന്നാണ് പേരിട്ടിരിക്കുന്നത്. ജോഷിയുടെ സിനിമകളിൽ ഏറ്റവും കൂടുതലും നായകാനായിട്ടുള്ളത് മമ്മൂട്ടിയാണ്. ഇപ്പോൾ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖർ നായകനാകുന്നതിനെ സിനിമാ ലോകം കൗതുകത്തോടെയാണ് നോക്കികാണുന്നത്.




    പേരുകൊണ്ട് തന്നെ ഏറെ വ്യത്യസ്തത പുലർത്തുന്ന ചിത്രത്തിൻ്റെ പോസ്റ്റർ ഡിജിറ്റൽ പെയിൻ്റ് ചെയ്തതാണ്.  കൈയ്യിൽ തോക്കേന്തി മാസ് ലുക്കിലുള്ള ദുൽഖറിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസിന്റെ രചന നിർവഹിച്ച അഭിലാഷ് എൻ. ചന്ദ്രനാണ് ചിത്രത്തിന്റെയും തിരക്കഥ ഒരുക്കുന്നത്. കൈയ്യിൽ തോക്കേന്തി മാസ് ലുക്കിലുള്ള ദുൽഖറിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. പി.ആർ.ഒ. ആതിര ദിൽജിത്ത്. ചിത്രത്തിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ദുൽഖറിന്റെ നിർമ്മാണ കമ്പനിയായ വേഫെയറർ ഫിലിംസാണ് ചിത്രം നിർമിക്കുന്നത്. അതേസമയം ലെഫ്റ്റനന്റ് റാമിന് പിറന്നാൾ ആശംസകൾ നേർന്ന് തെലുങ്ക് സിനിമാലോകവും പിറന്നാൾ ദിനത്തിൽ എത്തിയിരുന്നു.



    അന്താല രാക്ഷസി ഫെയിം ഹനുരാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിന് പ്രൊഡക്ഷൻ നമ്പർ സെവൻ എന്നാണ് താൽക്കാലികമായി പേര് നൽകിയിരിക്കുന്നത്. ചിത്രത്തിൻ്റെ മൂന്ന് ഭാഷകളിലുള്ള ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും അണിയറപ്രവർത്തകർ പുറത്ത് വിട്ടിട്ടുണ്ട്. മഹാനടി നിർമ്മിച്ച സ്വപ്ന മൂവീസും വൈജയന്തി ഫിലിംസും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ദുൽഖറിന്റെ ആദ്യ തെലുങ്ക് ചിത്രമായിരുന്നു മഹാനടി. കാശ്മീരിൽ വെച്ച് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരണം പൂർത്തിയാക്കിയെന്ന് അണിയറപ്രവർത്തകർ പറയുന്നു. ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുൽഖർ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. 




  ചിത്രത്തിലെ വിവിധ സീനുകൾ ചേർത്തിണക്കിയ വീഡിയോ പുറത്ത് വിട്ടുകൊണ്ടാ് അണിയറപ്രവർത്തകർ നടന് പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്.ഹാനു രാഘവപുഡിയാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ സംവിധായകൻ. തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ലെഫ്റ്റനന്റ് റാമിന്റെ പ്രണയഗാഥ എത്രയും പെട്ടെന്ന് നിങ്ങൾക്ക് സാക്ഷ്യം വഹിക്കാം എന്ന കുറിപ്പോടെയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. പി.എസ് വിനോദ് ആണ് ഛായാഗ്രഹണം. വിശാൽ ചന്ദ്രശേഖർ സംഗീതം നൽകുന്നു. യുദ്ധത്തോടൊപ്പം എഴുതപ്പെട്ട അവന്റെ പ്രണയകഥ എന്ന ക്യാപ്ഷനാണ് പോസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Find out more: