മരണത്തിന് കീഴടങ്ങാതെ പിടിച്ചു നിന്നു പത്തൊൻപതു വർഷം! ഛോട്ടാ മുംബൈ വീടിനും തിയറ്ററുകളിൽ! ബിഗ് സ്‌ക്രീനിൽ മാത്രമല്ല മിനി സ്ക്രീനിലും ശരണ്യ ശശി എന്ന നടി ഉണ്ടാക്കിയ ഓളം ചെറുതല്ല. വലുതും ചെറുതുമായ നിരവധി വേഷങ്ങൾ. വില്ലത്തി ആയി എത്തുമ്പോൾ ശരണ്യയെ തോൽപ്പിക്കാൻ മറ്റൊരാൾ ആ സമയം ഇൻഡസ്ട്രിയിൽ ഉണ്ടോ എന്ന് പോലും സംശയിച്ച പെർഫോമൻസ് ആയിരുന്നു അവരുടേത്. ഛോട്ടാ മുംബൈ ചരിത്രം കുറിക്കുമ്പോൾ നോവാവുകയാണ് ശരണ്യ.ശരണ്യ ശശി എന്നും മലയാളികൾക്ക് നോവാണ്. മുപ്പത്തി അഞ്ചാം വയസിൽ ഈ ലോകത്തോട് വിടവാങ്ങുമ്പോൾ നിരവധി അഭിനയ മുഹൂർത്തങ്ങൾ ശരണ്യ മലയാള സിനിമക്ക് സമ്മാനിച്ചിട്ടുണ്ട്. കാൻസർ എന്ന വില്ലനോട് പോരാടി നാലു വര്ഷങ്ങള് മുൻപേ ആണ് ശരണ്യ വിടവാങ്ങിയത്. ഏകദേശം ഒൻപതു വര്ഷത്തോളമാണ് മരണത്തെ പോലും പലവട്ടം ശരണ്യ ശശി ആത്മ ധൈര്യം കൊണ്ട് തോൽപ്പിച്ചത്.
ഇടയ്ക്കിടെ വില്ലനായെത്തുന്ന ട്യൂമറിനോട് ശക്തയായി ധീരമായി തന്നെ ശരണ്യ അവസാന നിമിഷം വരേയും പോരാടി. എന്നാൽ 2021 ഓഗസ്റ്റിൽ ഏവരേയും കണ്ണുനീരിലാഴ്ത്തി ശരണ്യ വിടവാങ്ങി.കണ്ണൂരുകാരി ആയിരുന്നു ജന്മം കൊണ്ട് ശരണ്യ. എന്നാൽ ഇപ്പോൾ അന്ത്യ വിശ്രമം കൊള്ളുന്നതും അവസാന കാലം വരെയും അനന്ത പദ്മനാഭന്റെ മണ്ണിലായിരുന്നു തിരുവനന്തപുരത്ത്. പഠിക്കാൻ വലിയ മിടുക്കി ആയിരുന്ന ശരണ്യ ജവഹർലാൽ നവോദയ വിദ്യാലയത്തിലെ വിദ്യാർഥിയായിരുന്നു. നർത്തകി കൂടിയായ ശരണ്യ സൂര്യോദയം എന്ന സീരിയയിലൂടെയാണ് അഭിനയരംഗത്ത് തുടക്കമിടുന്നത്. , ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത പാരമ്ബര ആയിരുന്നു സൂര്യോദയം.മലയാളത്തിൽ മാത്രമല്ല തെലുങ്കിലും തമിഴിലും എല്ലാം തിളങ്ങി നിന്ന ശരണ്യക്ക് ഇടക്ക് വച്ചുവന്ന തലവേദനയാണ് ട്യൂമർ ആണെന്ന്പിന്നീട് തിരിച്ചറിഞ്ഞത്.
ഛോട്ടാ മുംബൈ മാത്രമല്ല തലപ്പാവിലും ശക്തമായ വേഷമാണ് ശരണ്യ ചെയ്തത്. ലാലിന്റെ കഥാപാത്രത്തിന്റെ മകളുടെ വേഷമായിരുന്നു തലപ്പാവിൽ ശരണ്യക്ക്. ഛോട്ടാ മുംബൈയിൽ ലാലേട്ടന്റെ കുഞ്ഞിപ്പെങ്ങൾ ആയിട്ടാണ് ശരണ്യ വേഷമിട്ടത്.കോവിഡ് കാലത്താണ് ശരണ്യ വിടവാങ്ങിയത്. അതുവരെയും വന്നു പോയിരുന്ന ട്യൂമറിനെ ആത്മധൈര്യം കൊണ്ടാണ് ശരണ്യ ആട്ടിപ്പായിച്ചത്. അഭിനയത്തിലും നൃത്തത്തിലും എല്ലാം തിളങ്ങിയ ശരണ്യ ഈ തിരക്കുകൾക്കിടയിലാണ് ബിദുരം പൂർത്തിയാക്കിയത്. 2012 ൽ ആണ് രോഗം സ്ഥിരീകരിച്ചത്. മരിക്കുന്ന കാലം അത്രയും പതിനൊന്നോളം ശസ്ത്രക്രിയകൾ ചെയ്യേണ്ടി വന്നു. പക്ഷേ ഒടുക്കം ശരണ്യയെ മരണം കീഴ്പെടുത്തി.
വില്ലത്തി ആയി എത്തുമ്പോൾ ശരണ്യയെ തോൽപ്പിക്കാൻ മറ്റൊരാൾ ആ സമയം ഇൻഡസ്ട്രിയിൽ ഉണ്ടോ എന്ന് പോലും സംശയിച്ച പെർഫോമൻസ് ആയിരുന്നു അവരുടേത്. ഛോട്ടാ മുംബൈ ചരിത്രം കുറിക്കുമ്പോൾ നോവാവുകയാണ് ശരണ്യ.ശരണ്യ ശശി എന്നും മലയാളികൾക്ക് നോവാണ്. മുപ്പത്തി അഞ്ചാം വയസിൽ ഈ ലോകത്തോട് വിടവാങ്ങുമ്പോൾ നിരവധി അഭിനയ മുഹൂർത്തങ്ങൾ ശരണ്യ മലയാള സിനിമക്ക് സമ്മാനിച്ചിട്ടുണ്ട്. കാൻസർ എന്ന വില്ലനോട് പോരാടി നാലു വര്ഷങ്ങള് മുൻപേ ആണ് ശരണ്യ വിടവാങ്ങിയത്. ഏകദേശം ഒൻപതു വര്ഷത്തോളമാണ് മരണത്തെ പോലും പലവട്ടം ശരണ്യ ശശി ആത്മ ധൈര്യം കൊണ്ട് തോൽപ്പിച്ചത്. ഇടയ്ക്കിടെ വില്ലനായെത്തുന്ന ട്യൂമറിനോട് ശക്തയായി ധീരമായി തന്നെ ശരണ്യ അവസാന നിമിഷം വരേയും പോരാടി. എന്നാൽ 2021 ഓഗസ്റ്റിൽ ഏവരേയും കണ്ണുനീരിലാഴ്ത്തി ശരണ്യ വിടവാങ്ങി.
Find out more: