മനസിനക്കരെ അനുഭവങ്ങൾ പങ്കിട്ട് ഷീല! വൈവിധ്യമാർന്ന ഒട്ടനവധി കഥാപാത്രങ്ങളായിരുന്നു താരം അവതരിപ്പിച്ചത്. ഒരുവർഷം 26 സിനിമകൾ ചെയ്ത താരം മകൻ ജനിച്ചപ്പോഴാണ് സിനിമയിൽ നിന്നും മാറിനിന്നത്. അവന്റെ കാര്യങ്ങൾ നോക്കുന്നതിന് വേണ്ടിയായാണ് അഭിനയരംഗത്തുനിന്നും മാറിനിന്നത്. മറ്റൊരാളെക്കൊണ്ട് മകന്റെ കാര്യങ്ങൾ നോക്കിപ്പിക്കുന്നതിന് താൽപര്യമില്ലായിരുന്നു. നിരവധി സംവിധായകരായിരുന്നു ആ സമയത്ത് തന്നെ വിളിച്ചത്. നിങ്ങൾ അഭിനയിക്കുന്നില്ലെങ്കിൽ ഈ സിനിമ ചെയ്യുന്നില്ലെന്ന് പറഞ്ഞ സംവിധായകർ വരെയുണ്ടായിരുന്നുവെന്ന് ഷീല പറയുന്നു. ഫ്‌ളവേഴ്‌സ് ഒരുകോടിയിൽ പങ്കെടുത്തപ്പോഴായിരുന്നു നയൻതാരയെക്കുറിച്ചും സത്യൻ അന്തിക്കാടിനെക്കുറിച്ചും മനസുതുറന്നത്.
മലയാളികൾക്ക് പ്രത്യകിച്ച് മുഖവുര ആവശ്യമില്ലാത്ത താരങ്ങളിലൊരാളാണ് ഷീല. ചെറുപ്രായത്തിൽ തന്നെ സിനിമയിലെത്തിയ താരത്തിന് മികച്ച അവസരങ്ങളായിരുന്നു ലഭിച്ചത്. ആ ശബ്ദത്തിൽ സംസാരിക്കുകയും നടക്കുകയുമൊക്കെ ചെയ്തത് അതേപോലെ തന്നെ തോന്നിയിരുന്നു. ചിത്രത്തിൽ നായികയായാണ് നയൻതാര എത്തിയത്. ഡയാനയെന്നായിരുന്നു പേര്. ഞങ്ങളെല്ലാം നയൻതാരേ എന്നായിരുന്നു വിളിച്ചത്. അയ്യോ, ഈ ഡാൻസൊക്കെ എങ്ങനെയാണ് ചെയ്യുന്നത് എന്നൊക്കെ പറഞ്ഞ് അവൾ ടെൻഷനാവുമായിരുന്നു. ചിരിച്ചങ്ങ് ചെയ്താൽ മതിയെന്ന് ഞാനവളോട് പറഞ്ഞിരുന്നു.
നിങ്ങളില്ലെങ്കിൽ ഞാനിപ്പോൾ ഈ സിനിമ ചെയ്യുന്നില്ലെന്നായിരുന്നു സത്യൻ പറഞ്ഞത്. വളരെ മനോഹരമായൊരു അനുഭവമായിരുന്നു ആ ചിത്രം. ജയറാം നസീർ സാറിനെപ്പോലെ തന്നെയായിരുന്നു. ഇടയ്ക്ക് ചില പരിപാടികളിലൊക്കെ വെച്ച് അവളെ കണ്ടിരുന്നു. അന്നെങ്ങനെയാണോ പെരുമാറിയത്. അതേപോലെ തന്നെയായിരുന്നു പെരുമാറിയതെന്നും ഷീല പറഞ്ഞിരുന്നു. മനസിനക്കരെയിൽ തനിനാടനായി വന്ന് തെന്നിന്ത്യയുടെ തന്നെ സ്വന്തം ലേഡി സൂപ്പർസ്റ്റാറായി മാറുകയായിരുന്നു നയൻതാര. മലയാളത്തിന് പുറമെ അന്യഭാഷകളിലും തിളങ്ങിയിരുന്നു നയൻതാര. ചെറുപ്രായത്തിലെ തന്നെ അഭിനയ രംഗത്തെത്തിയിരുന്നു ഷീല.
ഒരുവർഷം 26 സിനിമകൾ വരെ ചെയ്ത സമയമുണ്ടായിരുന്നു. എല്ലാത്തിലും നായികാവേഷമായിരുന്നു. സെറ്റുകളിൽ തന്നെ കിടന്നിരുന്ന അവസ്ഥയുണ്ടായിരുന്നു. മറ്റ് ജീവിതമൊന്നുമില്ലാത്ത അവസ്ഥയായിരുന്നു അപ്പോഴത്തേതെന്നും ഷീല പറഞ്ഞിരുന്നു. തൃശൂരിലാണ് ജനിച്ചതെങ്കിലും പിന്നീട് വേറെ നാടുകളിലായിരുന്നു. അച്ഛൻ സ്റ്റേഷൻ മാസ്റ്ററായിരുന്നു. ഞങ്ങൾ 10 പേരാണ്, 10 മക്കളോ എന്ന് ചോദിക്കുന്നവരോട് നിങ്ങൾക്കെത്ര സ്വത്തുണ്ടെന്ന് ആരും ചോദിക്കാത്തതെന്താണെന്നായിരുന്നു അമ്മയുടെ മറുപടി. രണ്ടാമത്തെയാളാണ് ഞാൻ, അച്ഛൻ മരിക്കുമ്പോൾ ഏറ്റവും ഇളയ അനിയത്തിക്ക് 5 വയസായിരുന്നു.
നാടകത്തിൽ അഭിനയിക്കാനുള്ള അവസരമായിരുന്നു ആദ്യം ലഭിച്ചത്. പിന്നീടാണ് സിനിമയിൽ അഭിനയിച്ചത്. തമിഴിലൂടെ തുടങ്ങിയപ്പോൾത്തന്നെ മലയാളത്തിൽ നിന്നും അവസരങ്ങൾ ലഭിച്ചിരുന്നു. ചെറുപ്രായത്തിൽ തന്നെ കുടുംബഭാരം ഏറ്റെടുക്കേണ്ടി വന്നതിനെക്കുറിച്ചും ഷീല സംസാരിച്ചിരുന്നു. ഫ്‌ളവേഴ്‌സ് ഒരുകോടിയിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു അവർ വിശേഷങ്ങൾ പങ്കുവെച്ചത്. രാവും പകലുമില്ലാതെ അഭിനയിച്ചിരുന്ന കാലമുണ്ടായിരുന്നു. മടുത്താണ് അഭിനയത്തിൽ നിന്നും ബ്രേക്കെടുത്തത്. നീണ്ടനാളത്തെ ഇടവേള അവസാനിപ്പിച്ച് പിന്നീട് അഭിനയിച്ചത് മനസിനക്കരെയിലായിരുന്നു.
Find out more: