ശബരിമല യുവതീപ്രവേശനത്തിനെതിരെ സമര്‍പ്പിച്ച പുന:പരിശോധനാ ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിട്ട സുപ്രീംകോടതി വിധി പ്രതീക്ഷ നല്‍കുന്നതെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവര്. സുപ്രീംകോടതിയെ മാനിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.വിധി പ്രതീക്ഷ നല്‍കുന്നതു തന്നെയാണ്. വിശ്വാസികള്‍ക്ക് ഏറെ ആത്മ വിശ്വാസം നല്‍കുന്ന വിധിയാണ് വന്നതെന്നും അതില്‍ സന്തോഷമുണ്ടെന്നും കണ്ഠരര് പ്രതികരിച്ചു. യുവതീപ്രവേശന വിധിയ്ക്കുള്ള സ്‌റ്റേ ഉള്‍പ്പെടെയുള്ളവയില്‍ വിധിപ്പകര്‍പ്പ് കിട്ടിയ ശേഷമേ വ്യക്തത ഉണ്ടാകൂ എന്നും വിശ്വാസികളെ അവരുടെ വഴിക്ക് വിടുന്നതാണ് നല്ലതെന്നും ശബരിമല തന്ത്രി കണ്ഠരര് രാജീവര് അഭിപ്രായപ്പെട്ടു.
ശബരിമലയില്‍ അനുകൂല വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് നിയുക്ത മേല്‍ശാന്തി സുധീര്‍ നമ്പൂതിരി പ്രതികരിച്ചു.
click and follow Indiaherald WhatsApp channel