നിങ്ങൾക്ക് കാൽസ്യത്തിന്റെ കുറവുണ്ടോ? എങ്കിൽ പരിഹാരവുമുണ്ട്. സ്ത്രീകള്‍ക്ക് മാസമുറ സമയത്തും മെനോപോസ് സമയത്തുമെല്ലാം ഇതേറെ അത്യാവശ്യമാണ്. കാല്‍സ്യം 99 ശതമാനവും എല്ലിനും പല്ലിനും വേണ്ടിയാണ് ഉപയോഗിയ്ക്കുന്നത്. ബാക്കി 1 ശതമാനം മാത്രമാണ് ബാക്കിയുളള്ള പ്രവര്‍ത്തനത്തിന് ഉപയോഗിയ്ക്കുന്നത്. മസിലുകളുടെ പ്രവര്‍ത്തനത്തിന്, ഹൃദയത്തിന്റെ മസിലുകള്‍ക്ക്, വൃക്കയ്ക്ക്, തലച്ചോറിന്, മുടിയുടെ വളര്‍ച്ചയ്ക്ക് എന്നിങ്ങനെ പല കാര്യങ്ങള്‍ക്കായി കാല്‍സ്യം ആവശ്യമായി വരുന്നു. പലപ്പോഴും കാല്‍സ്യത്തിന്റെ കുറവ് ആദ്യം വരുന്നത് ഒരു ശതമാനം മാത്രം ഉപയോഗിയ്ക്കപ്പെടുന്ന മറ്റ് അവയവങ്ങളിലാണ്.



  ഇത് വല്ലാതെ അധികമാകുമ്പോഴാണ് എല്ലിന്റെയും പല്ലിന്റെയും പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്.നമ്മുടെ ശരീരത്തില്‍ വരുന്ന പല അവസ്ഥകളില്‍ പ്രധാനപ്പെട്ട ഒന്നാണ് കാല്‍സ്യത്തിന്റെ കുറവ്. ഇത് നാല്‍പതുകള്‍ക്കു മേല്‍ പ്രായമുള്ളവരില്‍ വളരെ സാധാരണയാണ്. നമ്മുടെ ശരീരത്തില്‍ ദിവസവും 1000 മില്ലീഗ്രാം വരെ കാല്‍സ്യം ആവശ്യമാണ്. 8-20 വയസു വരെയാണ് എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന് ഇത് പ്രധാനമായും അത്യാവശ്യമായത്.ഇത് വല്ലാതെ അധികമാകുമ്പോഴാണ് എല്ലിന്റെയും പല്ലിന്റെയും പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്.കാല്‍സ്യം കുറവ് കാണിയ്ക്കുന്ന ഒരു ലക്ഷണം ക്ഷീണമാണ്. പ്രത്യേകിച്ചും മസില്‍ പിടുത്തം, ഉളുക്ക് പോലുള്ള പ്രശ്‌നങ്ങള്‍ക്കും കാരണം ഇതാണ്.


  പ്രത്യേകിച്ചും ഇടയ്ക്കിടെ വരുന്ന മസില്‍ പ്രശ്‌നങ്ങള്‍. ഇടയ്ക്കിടെ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തില്‍ വ്യത്യാസം വരിക, ബിപി പ്രശ്‌നങ്ങള്‍, വിട്ടു മാറാതെ മുടി കൊഴിച്ചില്‍, ഉറക്കക്കുറവ്, ഓര്‍മക്കുറവ് എന്നിവയെല്ലാം കാല്‍സ്യം കുറവായി വരാം.നാം കഴിയ്ക്കുന്ന ഭക്ഷണത്തിലൂടെയാണ് കാല്‍സ്യം ലഭിയ്ക്കുന്നത്. ആവശ്യത്തിന് ലഭിച്ചാലും ആവശ്യത്തിന് വൈറ്റമിന്‍ ഡി ഉണ്ടെങ്കില്‍ മാത്രമേ ഇത് ശരീരത്തിന് ലഭിയ്ക്കൂ.വലിയവര്‍ക്ക് സ്‌റ്റെപ്പു കയറുമ്പോഴുണ്ടാകുന്ന എല്ലിന്റെ അവസ്ഥ, നഖവും പല്ലുമെല്ലാം അനാരോഗ്യകരമാകുക, നഖം വിണ്ടു കീറുക, പൊട്ടിപ്പോകുക, നഖത്തിലെ വിളറിയ നിറം എല്ലാം തന്നെ കാല്‍സ്യം കുറവു കാരണമാകാം.



  മാത്രമല്ല, എല്ലിന് ഇടയ്ക്കിടെ വരുന്ന പ്രശ്‌നം, വിട്ടു മാറാത്ത തലവേദന, കണ്ണകള്‍ക്കിടയ്ക്കു വരുന്ന മങ്ങല്‍ എന്നിവയെല്ലാം തന്നെ ഇതിന്റെ ലക്ഷണമാണ്.കുട്ടികള്‍ക്ക് കാല്‍മുട്ടിന്റെ അല്‍പം മുകളിലേയ്ക്കായി വേദന, കൈക്കുഴകള്‍ക്ക് വേദന, തണുപ്പാകുമ്പോള്‍ കുട്ടികള്‍ക്കുണ്ടാകുന്ന കാല്‍ വേദന ഇതെല്ലാം തന്നെ കാല്‍സ്യം കുറവു കാരണമാകാം.ഇതു പോലെ ഉപ്പിന്റെ അംശം, അതായത് സോഡിയം അളവ് കൂടിയാല്‍ കാല്‍സ്യം കുറയും. കഴിയ്ക്കുന്ന ഭക്ഷണത്തില്‍ കാല്‍സ്യമുണ്ടെങ്കില്‍ പോലും സോഡിയം കൂടിയാല്‍ കാല്‍സ്യം ശരീരം ഉപയോഗപ്പെടുത്തില്ല.



  ഇതു പോലെ അമിതമായ ചായ, കാപ്പി, കോള എന്നിവ കഴിച്ചാല്‍ കാല്‍സ്യം പ്രശ്‌നമാകും. കഫീന്‍ അടങ്ങിയ ഭക്ഷണവും പാനീയവുമല്ലൊം കാല്‍സ്യം കുറയാന്‍ കാരണമാകും. ഇതു പോലെ പുകയില പോലുള്ള ശീലങ്ങള്‍.ആവശ്യത്തിന് കാല്‍സ്യം ശരീരത്തില്‍ ലഭിച്ചാലും വൈറ്റമിന്‍ ഡി കുറവ് കാല്‍സ്യം വലിച്ചെടുക്കാന്‍ തടസമായി നില്‍ക്കുന്നു. തൈറോയ്ഡ് പ്രശ്‌നങ്ങളുണ്ടെങ്കില്‍ കാല്‍സ്യം കുറവ് ഉണ്ടാകും. പ്രത്യേകിച്ചും തൈറോയ്ഡ് ഗ്രന്ഥി നീക്കിയാല്‍. 

మరింత సమాచారం తెలుసుకోండి: