ഗാന്ധിയൻ ആദർശങ്ങൾ പിന്തുടർന്നിരുന്നു അച്ഛനും അമ്മയും മറ്റുള്ളവരെ ഭക്ഷണം ഊട്ടുന്നവരായിരുന്നു. ഇത് തന്നെയാണ് ഇങ്ങനെയൊരു ആശയത്തിലേക്ക് നയിച്ചതും. പൊതിയിൽ ചോറും കറിയും അച്ചാറും ഒക്കെയുണ്ടാകും. വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണത്തിൻെറ ഒരു ഭാഗം പാവപ്പെട്ടവർക്ക്, വിശക്കുന്നവർക്കായി മാറ്റി വയ്ക്കുന്നു. ഇതിൻെറ ചെലവൊക്കെ സ്വയം വഹിയ്ക്കും.'' അബ്ദുൾ ഖാദർ പറയുന്നു. ''കൊവിഡ് ആയതിനാൽ കുറച്ചു നാളായി സേവനം നിർത്തി വെച്ചിരിയ്ക്കുകയാണ്. ഉടൻ തന്നെ ഇത് ആരംഭിയ്ക്കണം.'' ''ഒരാൾക്ക് ഒരു പൊതിയാണ് തീർത്തും സൗജന്യമായി നൽകുന്നത്. വൈകിട്ടും ആവശ്യമെങ്കിൽ കഴിയ്ക്കാൻ കഴിയുന്ന രീതിയിലാണ് ഇത്.
അദ്ദേഹം കൂട്ടിച്ചേർത്തു. നൻമയുടെയും കരുതലിൻെറയും ഈ ഫൂഡ് ബാങ്കിന് എല്ലാ പിന്തുണയുമായി കുടുംബാംഗങ്ങളും അദ്ദേഹത്തിന് ഒപ്പമുണ്ട്. ആരും അറിയാതെ ചെയ്തതാണെങ്കിലും ഇതോടകം പ്രശസ്തമായി കഴിഞ്ഞ മാതൃകയ്ക്ക് കയ്യടിയുമായി നാട്ടുകാരും. 38 വർഷത്തോളം ഒമാനിൽ ഓട്ടോമൊബൈൽ ബിസിനസ് ഉൾപ്പെടെ ചെയ്തിരുന്ന അബ്ദുൾ ഖാദർ നാട്ടിലെത്തിയത് ഏതാനും വർഷം മുമ്പാണ്. വിശപ്പിൻെറ വില ഒരിയ്ക്കൽ അറിഞ്ഞിട്ടുള്ളത് തന്നെയാണ് വിശക്കുന്നവരെ അന്നമൂട്ടാൻ പ്രചോദനമായത്. സംരംഭത്തിന് പൂർണ പിന്തുണ ഭാര്യ സുനിത നൽകി. ഭക്ഷണം പാചകം ചെയ്യുന്നതും സുനിത തന്നെ. അലമാരിയിൽ ഭക്ഷണ പൊതി തീർന്ന ദിവസങ്ങളിൽ മൂന്ന് തവണ വരെയൊക്കെ ഉച്ചഭക്ഷണം തയ്യാറാക്കിയിട്ടുണ്ട്.
click and follow Indiaherald WhatsApp channel