ഹിന്ദു രാഷ്ട്രം കെട്ടിപ്പടുക്കുന്നതിന് എല്ലാവരുടേയും സഹകരണം ആവശ്യമാണ്: വ്യക്തിപരമായ അഭിപ്രായമെന്ന് പറഞ്ഞ് തള്ളി പാർട്ടി! ഛത്തീസ്ഗഡ് കോൺഗ്രസ് നേതാവും എംഎൽഎയുമായ അനീത ശർമായാണ് ഇത്തരത്തിൽ ഒരു പ്രസ്താവന നടത്തിയത്. ഹിന്ദു രാഷ്ട്രം കെട്ടിപ്പടുക്കുന്നതിന് എല്ലാവരുടേയും സഹകരണം ആവശ്യമാണെന്നും ശർമ വെള്ളിയാഴ്ച പറഞ്ഞു. ഹിന്ദുക്കളുടെ ഐക്യത്തിനായി ഹിന്ദു രാഷ്ട്രം വേണമെന്ന് ആഹ്വാനം ചെയ്ത് കോൺഗ്രസ് എംഎൽഎ. പുരി ശങ്കരാചാര്യ സ്വാമി നിശ്ചലാനന്ദ സരസ്വതിയുടെ ജന്മവാർഷിക പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചപ്പോഴാണ് കോൺഗ്രസ് നേതാവിന്റെ വിവാദപരാമർശമുണ്ടായത്. ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി ഡോ. രമൺ സിംഗും ഈ ചടങ്ങിൽ സാന്നിദ്ധ്യത്തിലായിരുന്നു എംഎൽഎയുടെ പരാമർശം. 






   "വിവിധ മതങ്ങളിൽപ്പെട്ട ആളുകൾ രാജ്യത്ത് സൗഹാർദ്ദത്തോടെയാണ് ജീവിക്കുന്നത്, ആരെയും തകർക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ജനങ്ങളെ ഒന്നിപ്പിക്കാൻ ഞങ്ങളുടെ നേതാവ് (രാഹുൽ ഗാന്ധി) ഭാരത് ജോഡോ യാത്ര നടത്തുന്നു, കാരണം ബിജെപിയിൽ പെട്ട കുറച്ച് ആളുകൾ സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കുന്നു." അവർ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. ഈ വർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി വന്നിരിക്കുന്ന ഇത്തരം ആരോപണങ്ങൾ ദോഷം ചെയ്യുമോ എന്ന ഭയത്തിലാണ് ഭരണകക്ഷി ഇന്നുള്ളത്.അതേസമയം, വിവാദം ശക്തമായതോടെ വിശദീകരണവുമായി എംഎൽഎ തന്നെ രംഗത്തുവന്നു. തന്റെ പ്രസ്താവന പ്രതിപക്ഷം തെറ്റായി ഉയർത്തിക്കാട്ടിയെന്ന് എംഎൽഎ പിന്നീട് വ്യക്തമാക്കി.




  
 നമ്മളെല്ലാവരും, നമ്മളെവിടെയായിരുന്നാലും, ഹിന്ദു രാഷ്ട്രം നിർമിക്കുമെന്ന് പ്രതിജ്ഞായെടുക്കണം. ഹിന്ദുക്കൾ‍ക്കായി നമ്മൾ സംസാരിക്കണം, ഹിന്ദുക്കൾ ഒരുമിച്ച് നിന്നാൽ മാത്രമേ ഇത് സാധ്യമാകൂ. എന്നായിരുന്നു കോൺഗ്രസ് എംഎൽഎ പറഞ്ഞത്. ഛത്തീസ്ഗഡിലെ ധർസിവ മണ്ഡലത്തിൽ നിന്നും മത്സരിച്ച വിജയിച്ചയാളാണ് ശർമ. അതേസമയം, കോൺഗ്രസ് എംഎൽഎയുടെ പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി പാർട്ടി തന്നെ രംഗത്തുവന്നു. ഈ പരാമർശം എംഎൽഎയുടെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നായിരുന്നു പാർട്ടിയുടെ വിശദീകരണം.  അനിതയുടേത് വ്യക്തിപരമായ അഭിപ്രായങ്ങളാണെന്നും കോൺഗ്രസ് കമ്മ്യൂണിക്കേഷൻ വിഭാഗം മേധാവി സുശീൽ ആനന്ദ് ശുക്ല പറഞ്ഞു. കോൺഗ്രസ് പൂർണമായും ഭരണഘടനയ്‌ക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.




പുരി ശങ്കരാചാര്യ സ്വാമി നിശ്ചലാനന്ദ സരസ്വതിയുടെ ജന്മവാർഷിക പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചപ്പോഴാണ് കോൺഗ്രസ് നേതാവിന്റെ വിവാദപരാമർശമുണ്ടായത്. ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി ഡോ. രമൺ സിംഗും ഈ ചടങ്ങിൽ സാന്നിദ്ധ്യത്തിലായിരുന്നു എംഎൽഎയുടെ പരാമർശം. "വിവിധ മതങ്ങളിൽപ്പെട്ട ആളുകൾ രാജ്യത്ത് സൗഹാർദ്ദത്തോടെയാണ് ജീവിക്കുന്നത്, ആരെയും തകർക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ജനങ്ങളെ ഒന്നിപ്പിക്കാൻ ഞങ്ങളുടെ നേതാവ് (രാഹുൽ ഗാന്ധി) ഭാരത് ജോഡോ യാത്ര നടത്തുന്നു, കാരണം ബിജെപിയിൽ പെട്ട കുറച്ച് ആളുകൾ സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കുന്നു." അവർ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. ഈ വർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി വന്നിരിക്കുന്ന ഇത്തരം ആരോപണങ്ങൾ ദോഷം ചെയ്യുമോ എന്ന ഭയത്തിലാണ് ഭരണകക്ഷി ഇന്നുള്ളത്.അതേസമയം, വിവാദം ശക്തമായതോടെ വിശദീകരണവുമായി എംഎൽഎ തന്നെ രംഗത്തുവന്നു.   

Find out more: