അലക്‌സ് കോശിയായി രഞ്ജി പണിക്കർ; '21 ഗ്രാംസി'ലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്! രഞ്ജിത്തിന്റെയും രഞ്ജി പണിക്കരുടേയും ക്യാരക്ടർ പോസ്റ്ററുകളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ജോൺ സാമുവൽ എന്ന കഥാപാത്രത്തിനെയാണ് രഞ്ജിത്ത് അവതരിപ്പിക്കുന്നത്. ഡോക്ടർ അലക്സ് കോശിയായിട്ടാണ് രൺജി പണിക്കർ ചിത്രത്തിൽ എത്തുന്നത്. മലയാള സിനിമയിലെ തീപൊരി എഴുത്തുകാർ ഒരുമിച്ച് ഒരു സിനിമയിൽ എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. അനൂപ് മേനോനെ നായകനാക്കി 'ദ ഫ്രണ്ട് റോ പ്രൊഡക്ഷൻസ്'ന്റെ ബാനറിൽ നവാഗതനായ ബിബിൻ കൃഷ്ണ എഴുതി, സംവിധാനം ചെയ്യുന്ന '21 ഗ്രാംസി'ലെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്തിറങ്ങി.






   ചിത്രത്തിൽ അനൂപ് മേനോൻ അവതരിപ്പിക്കുന്ന പ്രധാന കഥാപാത്രമായ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി നന്ദകിഷോർ എന്ന ക്യാരക്ടർ മോഷൻ പോസ്റ്ററാണ് പുറത്തിറങ്ങിയത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ടീസർ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ദേയമായിരുന്നു. 'സീറ്റ് എഡ്ജ്' ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ അനൂപ് മേനോന് പുറമേ ലിയോണ ലിഷോയ്, ലെന, അനു മോഹൻ, മാനസ രാധാകൃഷ്ണൻ, നന്ദു, ശങ്കർ രാമകൃഷ്ണൻ, പ്രശാന്ത് അലക്‌സാണ്ടർ, ചന്തുനാഥ്, മറീന മൈക്കിൾ, വിവേക് അനിരുദ്ധ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 





  വിനായക് ശശികുമാറാണ് ചിത്രത്തിലെ ഗാനങ്ങൾ എഴുതിയിരിക്കുന്നത്. ജിത്തു ദാമോദർ, അപ്പു എൻ ഭട്ടതിരി എന്നിവർ യഥാക്രമം ഛായാഗ്രഹണവും എഡിറ്റിങ്ങും നിർവഹിക്കുന്നു. 'മാലിക്' എന്ന ചിത്രത്തിലൂടെ ഈ വർഷത്തെ സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ സന്തോഷ് രാമൻ ആണ് പ്രൊഡക്ഷൻ ഡിസൈനർ. വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂർ, മേക്ക് അപ്പ് പ്രദീപ് രംഗൻ, പ്രോജക്ട് ഡിസൈനർ നോബിൾ ജേക്കബ്, പി.ആർ.ഒ വാഴൂർ ജോസ്, ആതിര ദിൽജിത്ത്. 'സീറ്റ് എഡ്ജ്' ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ അനൂപ് മേനോന് പുറമേ ലിയോണ ലിഷോയ്, ലെന, അനു മോഹൻ, മാനസ രാധാകൃഷ്ണൻ, നന്ദു, ശങ്കർ രാമകൃഷ്ണൻ, പ്രശാന്ത് അലക്‌സാണ്ടർ, ചന്തുനാഥ്, മറീന മൈക്കിൾ, വിവേക് അനിരുദ്ധ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 



വിനായക് ശശികുമാറാണ് ചിത്രത്തിലെ ഗാനങ്ങൾ എഴുതിയിരിക്കുന്നത്. ജിത്തു ദാമോദർ, അപ്പു എൻ ഭട്ടതിരി എന്നിവർ യഥാക്രമം ഛായാഗ്രഹണവും എഡിറ്റിങ്ങും നിർവഹിക്കുന്നു.  'ബ്രോ ഡാഡി' എന്ന ചിത്രത്തിന് ശേഷം ദീപക് ദേവ് സംഗീതം നൽകുന്ന ചിത്രംകൂടിയാണ് 21 ഗ്രാംസ്.  ചിത്രത്തിൽ അനൂപ് മേനോൻ അവതരിപ്പിക്കുന്ന പ്രധാന കഥാപാത്രമായ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി നന്ദകിഷോർ എന്ന ക്യാരക്ടർ മോഷൻ പോസ്റ്ററാണ് പുറത്തിറങ്ങിയത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ടീസർ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ദേയമായിരുന്നു.

Find out more: