സെൽഫി എടുക്കാൻ ശ്രമിച്ച ആരാധകനോട് സൽമാൻ ഖാൻ! സെൽഫി എടുക്കാൻ വരുന്ന ആരാധകർ ഇതെല്ലാം മനസ്സിലാക്കണം എന്നില്ല. അവരെ സംബന്ധിച്ച് മുന്നിൽ കാണുന്നത് ഒരു വലിയ താരമാണ്, ഒപ്പം നിന്ന് ഒരു ഫോട്ടോ എടുത്താൽ സോഷ്യൽ മീഡിയയിൽ കിട്ടുന്ന ലൈക്കിന് ഒരുപക്ഷെ എണ്ണം ഉണ്ടാവില്ല. പക്ഷെ ഈ തിക്കും തിരക്കും എല്ലാ കാലത്തും താരങ്ങൾ ആസ്വദിയ്ക്കണം എന്നില്ല. അഭിനേതാക്കളും മനുഷ്യരാണ്. അവർക്കും സ്വകാര്യതയുണ്ട്. മറ്റ് തിരക്കുകളുണ്ട്.. ജോലി കഴിഞ്ഞുള്ള ക്ഷീണമുണ്ട്.
അത്തരത്തിലുള്ള ബോളിവുഡ് ക്രോണിക് ബാച്ചിലർ സൽമാൻ ഖാന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. സെൽഫി എടുക്കാൻ വന്നത് തന്നെ നടന് ഇഷ്ടമായില്ല എന്ന് മുഖത്ത് നിന്ന് തന്നെ വ്യക്തമായി മനസ്സിലാക്കാൻ സാധിയ്ക്കും. എന്നിട്ടും നിന്ന് കൊടുത്തു. താങ്കൾക്ക് പകരം അവിടെ നിന്ന് ഫോട്ടോ എടുക്കുന്നുണ്ട് എന്ന് സൽമാൻ പറയുന്നുണ്ടായിരുന്നു. എന്നിട്ടും ആരാധകൻ വിടുന്ന ലക്ഷണമില്ല. അയാൾ ഫോണും കൊണ്ട് കറങ്ങി കളിച്ചപ്പോൾ ഡാൻസ് കളിക്കാതെ നിൽക്കൂ എന്ന് സൽമാൻ പറയുന്നു. അതോടെ ആരാധകൻ ഫോട്ടോ എടുക്കാനുള്ള ശ്രമത്തിൽ നിന്നും പിന്മാറി പോകുകയായിരുന്നു.
ബോളിവുഡ് പാപ്പരാസി ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഇതിനോടകം സൽമാൻ വിരോധികൾ വീഡിയോ എറ്റെടുത്തു കഴിഞ്ഞു. എന്നാൽ ഇതാദ്യമായല്ല സൽമാൻ ഖാന്റെ ഇത്തരത്തിലുള്ള വീഡിയോ പ്രചരിയ്ക്കുന്നത്. മുൻപ് അരോചകമാം വിധം സെൽഫി എടുക്കാൻ ശ്രമിച്ച ആരാധകനെ തല്ലിയ സന്ദർഭങ്ങളും സൽമാൻ ഖാൻ എന്ന താരത്തിന്റെ സിനിമാ ജീവിതത്തിലുണ്ട്. സൽമാൻ മാത്രമല്ല, മലയാളത്തിലും ഒത്തിരി താരങ്ങൾക്ക് പൊതു സ്ഥലങ്ങളിൽ നിന്ന് ഇത്തരം സെൽഫി ശ്രമങ്ങൾ തടയേണ്ടി വന്നിരുന്നു.
അതേസമയം ദീപാവലി ആഘോഷത്തിന്റെ ഭാഗമായി അമിതാഭ് ബച്ചൻ തന്റെ ഇൻസ്റ്റഗ്രം പേജിൽ പങ്കുവച്ച ഫോട്ടോ കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഫോട്ടോയിൽ ബച്ചനും ഭാര്യയും മകൻ അഭിഷേഖ് ബച്ചൻ, ഐശ്വര്യ റായി ബച്ചൻ, ആരാധ്യ ബച്ചൻ, മകൾ ശ്വേത ബച്ചൻ നന്ദ, ശ്വേതയുടെ മക്കൾ നവ്യ നവേലി നന്ദ, അഗസ്ത്യ തുടങ്ങി എല്ലാവരും ഉണ്ടായിരുന്നു.
Find out more: