സോഷ്യൽ മീഡിയാ ചൂഷണങ്ങളിൽ കുടുങ്ങി ആത്മഹത്യ ചെയ്യേണ്ടിവരുന്നവരുടെ എണ്ണം കൂടി വരുകയാണ്. ഫേസ്‌ബുക് ചാറ്റിലൂടെ ഭീഷണിപ്പെടുത്തിയതിനെ തുടർന്നു കഴിഞ്ഞ മെയിലാണ് ഒരു വീട്ടമ്മ ജീവനൊടുക്കിയ സംഭവം നടന്നത്.

 

 

വീട്ടമ്മയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഈ സംഭവത്തെ തുടർന്ന് പി.എസ്.ജിതിൻ എന്നയാൾ അറസ്റ്റിലാകുകയും ചെയ്തു. ഈ പറയുന്ന ജിതിൻ ആളു നിസ്സാരനകാരനുമല്ല എന്നതാന് മറ്റൊരു വാസ്തവം.

 

 

മരിച്ച വീട്ടമ്മയുടെ വീടിനു സമീപത്താണ് ജിതിന്റെയും താമസം. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ജിതിൻ, വാട്ട്‌സ് അപ്പ്, ഫെയ്‌സ് ബുക്ക് വഴി വീട്ടമ്മയുമായി താൻ ബന്ധം ഉണ്ടാക്കിയിരുന്നുവെന്നും പൊലീസിനോട് സമ്മതിച്ചു. 

 

 

ഇയാൾക്കെതിരെ നിരവധി പരാതികൾ ലഭിക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്. ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ചെന്നും, കണ്ണൂർ വിമാനത്താവളത്തിൽ ജോലി ശരിയാക്കിത്തരാമെന്നു പറഞ്ഞു വീട്ടമ്മയിൽ നിന്ന് 50000 രൂപ തട്ടിയെടുത്തെന്നും പരാതിയുണ്ട്. 

 

 

രാത്രി സ്ഥിരമായി അശ്ലീല സംഭാഷണം നടത്തി ഉപദ്രവിക്കുന്നതായും പരാതി നൽകിയിട്ടുണ്ട്. കണ്ണൂർ ചൊവ്വയിലെ സഹകരണ ബാങ്കിന്റെ എടക്കാട് ശാഖയുടെ കാവൽക്കാരനായിരുന്നു ഇയാൾ. രാത്രി ഡ്യൂട്ടിക്കെത്തിയ ശേഷം വ്യാജ ഫേസ്‌ബുക് ഐഡികളുണ്ടാക്കി വീട്ടമ്മമാരെ തിരഞ്ഞുപിടിച്ചു കെണിയിൽ പെടുത്തുന്നതായിരുന്നു ഇയാളുടെ രീതി.

 

 

പെൺകുട്ടികളുടെ ഐഡിയുണ്ടാക്കി സൗഹൃദം ശക്തമാക്കുകയും ഇങ്ങനെ ശേഖരിച്ച വിവരങ്ങൾ പിന്നീട് ശരത് എന്ന ഫേസ്‌ബുക് ഐഡിയിലൂടെ വെളിപ്പെടുത്തി ഭീഷണിപ്പെടുത്തും.കണ്ണൂർ നഗരത്തിലെ വീട്ടമ്മയുടെ ആത്മഹത്യയ്ക്കും ഇതാണ് കാരണമായത്.

 

 

ആത്മഹത്യ ചെയ്തതിനെ തുടർന്നു പിടിക്കപ്പെടാതിരിക്കാൻ ഇയാൾ ഫേസ്‌ബുക് ലോഗിൻ ചെയ്തിരുന്ന മൊബൈൽഫോൺ ചെന്നൈയിൽ കൊണ്ടു പോയി വിൽപന നടത്തി. അങ്ങനെ കുതന്ത്രങ്ങളുടെ ആശാനാണ് ജിതിൻ. നല്ല സാമ്പത്തിക സ്ഥിതിയും കുടുംബാന്തരീക്ഷവുമുള്ള വീട്ടമ്മ ആത്മഹത്യ ചെയ്യാൻ സാധ്യതയില്ലെന്നായിരുന്നു ബന്ധുക്കൾ പരാതി ഉന്നയിച്ചിരുന്നത്.

 

 

തുടർന്നു നടത്തിയ അന്വേഷണത്തിലാണു ഫേസ്‌ബുക് ചാറ്റിനിടെയുള്ള ഭീഷണിയാണു മരണകാരണമെന്നു കണ്ടെത്തിയത്. പ്രവാസിയായ ഭർത്താവായിരുന്നു പരാതിക്കാരൻ. വീട്ടമ്മയുടെ ആത്മഹത്യാ കുറിപ്പിൽ  ജിതിന്റെ പേര് പറഞ്ഞിരുന്നില്ല, പകരം ഫേസ്ബുക് അക്കൗണ്ടിനെ സംബന്ധിച്ച വിവരങ്ങളായിരുന്നു ഉണ്ടായിരുന്നത്.

 

 

പിങ്കു-ടിങ്കി ഫെയ്‌സ് ബുക്ക് പേജിൽ നിന്നും വന്ന ഭീഷണി എന്നാണ് യുവതി ആത്മഹത്യാ കുറിപ്പിൽ പറഞ്ഞിരുന്നത്. പിങ്കു-ടിങ്കി ഫെയ്‌സ് ബുക്ക് പേജ് നിതിൻ ഓപ്പറെറ്റ് ചെയ്യുന്ന വ്യാജ ഫെയ്‌സ് ബുക്ക് ഐഡികളിൽ ഒന്നായിരുന്നു.മാത്രമല്ല വീട്ടമ്മ മരിച്ച ദിവസം തന്നെ ഈ അക്കൗണ്ട് നിതിൻ ഡിലീറ്റ് ചെയ്ത് കളഞ്ഞിരുന്നു.

 

 

പക്ഷെ വീട്ടമ്മയുടെ ഫെയ്‌സ് ബുക്കിൽ നിന്നും ഈ യുആർഎൽ പൊലീസ് കോപ്പി ചെയ്ത് എടുത്തിരുന്നു. കെ.കാവ്യ, നീതു നീതു, ശരത് മോഹൻ, നിധിൻ എന്നിവയെല്ലാം ജിതിന്റെ വ്യാജ ഫെയ്‌സ് ബുക്ക് ഐഡികളാണ്.തുവഴിയാണ് യുവതികളെയും പെൺകുട്ടികളെയും ജിതിൻ വലയിൽ അകപ്പെടുത്തിയത്.

 

 

 

ഇത് വഴി ലൈംഗിക ചൂഷണങ്ങളാണ് ഇയാൾ ലക്ഷ്യം വെച്ചത്. മരിച്ച യുവതിയും ഇയാളുടെ ഇരകളിൽ ഒന്നായിരുന്നു. ഈ ഫെയ്‌സ് ബുക്ക് ഐഡിയിൽ വന്ന ഭീഷണി കാരണമാണ് താൻ ആത്മഹത്യ ചെയ്യുന്നത് എന്നാണ് വീട്ടമ്മ കുറിച്ചത്. ആത്മഹത്യാ കുറിപ്പിൽ പറഞ്ഞ പ്രകാരം പ്രേരണാകുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്യുന്നത് സവിശേഷമായ കേസുകളിൽ മാത്രമേയുള്ളൂ.

 

ചെയ്യുന്നവരുടെ കുറിപ്പുകളിൽ പലരുടെയും പേര് കാണാറുണ്ട്. ആത്മഹത്യ ചെയ്യുന്ന തൊട്ടു സമയത്ത് കുറിപ്പിൽ പറഞ്ഞയാളുമായി ബന്ധം പുലർത്തിയിരുന്നോ എന്നാണ് പൊലീസ് നോക്കുന്നത്. ഈ സമയം ഫെയ്‌സ് ബുക്ക് പേജിലെ ഫേക്ക് ഐഡി വഴി ജിതിൻ യുവതിയുമായി ബന്ധപ്പെട്ടിരുന്നു. പക്ഷെ യുവതിയുമായുള്ള ബന്ധം ഇയാൾ നിഷേധിക്കുകയായിരുന്നു. അക്കൗണ്ട് ഹൈഡ്  ചെയ്ത് നിർത്താനും ജിതിൻ ശ്രമിച്ചു. യുവതിയെ അറിയുകയേയില്ലാ എന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.

 

 

യുവതിയുടെ മൊബൈൽ ഫോൺ കേന്ദ്രികരിച്ച് അന്വേഷണം പോലീസിന് നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ആത്മഹത്യക്കുറിപ്പിലെ ഒരു ഭാഗം പേനകൊണ്ട് തന്നെ വെട്ടിയിരുന്നത് അന്വേഷണസംഘം പ്രത്യേകം ശ്രദ്ധിച്ചു. ഈ വാചകങ്ങൾ ഒരു ഫേസ്‌ബുക്ക് പോസ്റ്റിൽ നിന്നാണെന്ന് വ്യക്തമായി.

 

 

ഈ അക്കൗണ്ടിന്റെ വിശദാംശങ്ങൾ ശേഖരിച്ചുള്ള അന്വേണമാണ് പ്രതിയിലേയ്ക്ക് പൊലീസിനെ എത്തിച്ചത്. നഗ്‌നദൃശ്യങ്ങൾ ഉപയോഗിച്ച് ജിതിൻ യുവതിയെ നിരന്തരം ബ്ലാക്ക്‌മെയിൽ ചെയ്തിരുന്നതായും പൊലീസ് കണ്ടെത്തി. തുടർന്ന് സൈബർ ടീം വഴി ഇയാളുടെ സോഷ്യൽ മീഡിയാ അക്കൗണ്ടുകളും ബന്ധങ്ങളും പൊലീസ് വിശദമായി പരിശോധിച്ചു. ഇതോടെയാണ് വീട്ടമ്മയുടെ മരണത്തിനു പിന്നിൽ പ്രവർത്തിച്ചത് ജിതിൻ ആയിരുന്നെന്നു പൊലീസ് മനസിലാക്കുന്നത്.

మరింత సమాచారం తెలుసుకోండి: