ദിയാധന സമാഹരണ വിജയം ആഘോഷമാക്കി സോഷ്യൽ മീഡിയ! സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുകയായിരുന്ന അബ്ദുൾ റഹീമിന് വിടുതൽ ലഭിക്കാൻ ആവശ്യമായ ദിയാധനം സംഘടിപ്പിക്കാൻ കഴിഞ്ഞതിന്റെ വിജയാഹ്ലാദമാണ് സോഷ്യൽ മീഡിയ നിറയെ. ജാതിമതഭേദമില്ലാതെ മലയാളികൾ സംഘടിച്ചതോടെ 30 കോടിയോളം രൂപ മണിക്കൂറുകൾ കൊണ്ടാണ് സമാഹരിക്കപ്പെട്ടത്. സോഷ്യൽ മീഡിയയിൽ ഓടിക്കൊണ്ടിരിക്കുന്ന ഒരു മീമിന്റെ തീമാണ് മുകളിൽ വിവരിച്ചത്. ബോചെ എന്നറിയപ്പെടുന്ന ബോബി ചെമ്മണ്ണൂരിന്റെ ശ്രമങ്ങൾ വലിയ ആക്കമാണ് ധനസമാഹരണത്തിന് നൽകിയത്. ഇതുവഴി വൻതോതിൽ തുക പിരിഞ്ഞുകിട്ടി. അദ്ദേഹത്തെ അഭിനന്ദിച്ച് കെടി ജലീൽ എംഎൽഎ അടക്കമുള്ള പ്രമുഖർ രംഗത്തെത്തി. അബ്ദുൽ റഹീം തിരിച്ചു വരുമ്പോൾ അദ്ദേഹത്തിന് തന്റെ റോൾസ് റോയ്സിന്റെ ഡ്രൈവറായി തന്നെ ജോലി കൊടുക്കുമെന്നും ബോബി ചെമ്മണ്ണൂർ പ്രഖ്യാപിച്ചു.

  കോഴിക്കോട് ജില്ലയിൽ ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് പരേതനായ മുഹമ്മദ് കുട്ടിയുടെ മകനാണ് സീനത്ത് മൻസിലിൽ അബ്ദുർറഹീം. ഇദ്ദേഹം 2006ൽ ഹൗസ് ഡ്രൈവർ വിസയിലാണ് റിയാദിലെത്തിയത്. ഡ്രൈവർ ജോലിക്കാണ് എത്തിയതെങ്കിലും ഉടമയുടെ ഭിന്നശേഷിക്കാരനായ മകനെ പരിചരിക്കേണ്ട ചുമതലയും ഉണ്ടായിരുന്നു. ഒരിക്കൽ ബാലനുമായി കാറിൽ യാത്ര ചെയ്യുമ്പോൾ സിഗ്‌നൽ റെഡ് ലൈറ്റ് കാണിച്ചപ്പോൾ റഹീം വാഹനം നിർത്തി. ഈ സമയം വാഹനം മുന്നോട്ടെടുക്കാൻ ബാലൻ ആവശ്യപ്പെട്ടു. ഈ തർക്കത്തിനിടയിൽ ഭിന്നശേഷിക്കാരനായ കുട്ടിയുടെ ശരീരത്തിൽ ഘടിപ്പിച്ചിരുന്ന ഉപകരണത്തിലെ ട്യൂബ് അബദ്ധത്തിൽ കൈയിൽ തട്ടി വേർപ്പെട്ടു. തത്ഫലമായി കുട്ടി മരണപ്പെട്ടു. ബാലന്റെ കുടുംബം വധശിക്ഷ വേണമെന്ന നിലപാടിൽ അവസാനം വരെ ഉറച്ച് നിന്നെങ്കിലും ഇന്ത്യൻ എംബസിയുടെയും സാമൂഹിക പ്രവർത്തകരുടെയും നിരന്തര ശ്രമത്തിന്റെ ഫലമായി ദിയാ ധനം നൽകിയാൽ മാപ്പ് കൊടുക്കാമെന്ന് അറിയിക്കുകയായിരുന്നു. നടൻ ടോവിനോ തോമസ്സിനും ഇതിനിടയിൽ അഭിനന്ദന പ്രവാഹങ്ങളുണ്ട്. 

  "ടോവിനോ തോമസ് - ഓർക്കേണ്ട മുഖങ്ങളിൽ ഒന്ന്. അബ്ദുൽ റഹീം വിഷയത്തിൽ ഇപ്പോൾ കാണുന്ന ഓളമൊന്നും ഇല്ലാതിരുന്ന സമയത്ത് പിന്തുണയുമായി വന്ന ഒരാളാണ് ടോവിനോ. ടോവിനോ തോമസ് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ഈ വിഷയം ഷെയർ ചെയ്തത് മുതൽക്ക് പൊതുസമൂഹത്തിൽ ഈ വിഷയമെത്തി. ചിലപ്പോൾ ചിലരുടെ ഒരു വിരലനക്കം മതി നമുക്ക് കേരളീയന്റെ സഹജീവി സ്നേഹത്തിന്റെ തെളിവുകളാണ് ബോബിയും ടോവിനോയുമൊക്കെ. Tovino Thomas താങ്ക്സ് ബ്രോ," സോഷ്യൽ മീഡിയയിലെ പോസ്റ്റുകളിലൊന്ന് പറയുന്നു.മന്ത്രി ശിവൻകുട്ടിയും ദിയാദന സമാഹരണ വിജയത്തിന്റെ ആഹ്ലാദത്തിൽ പങ്കുചേർന്നു. "ഇതാണ് ഈ നാട്..., ഇതാണ് മലയാളി..., മറ്റൊരു കേരള മാതൃക...,

അബ്ദുറഹീമിന്റെ മോചനത്തിന് സമാശ്വാസ ധനം സമാഹരിക്കാൻ കൂട്ടുചേർന്ന ഏവർക്കും അഭിനന്ദനങ്ങൾ..." ഈ തർക്കത്തിനിടയിൽ ഭിന്നശേഷിക്കാരനായ കുട്ടിയുടെ ശരീരത്തിൽ ഘടിപ്പിച്ചിരുന്ന ഉപകരണത്തിലെ ട്യൂബ് അബദ്ധത്തിൽ കൈയിൽ തട്ടി വേർപ്പെട്ടു. തത്ഫലമായി കുട്ടി മരണപ്പെട്ടു. ബാലന്റെ കുടുംബം വധശിക്ഷ വേണമെന്ന നിലപാടിൽ അവസാനം വരെ ഉറച്ച് നിന്നെങ്കിലും ഇന്ത്യൻ എംബസിയുടെയും സാമൂഹിക പ്രവർത്തകരുടെയും നിരന്തര ശ്രമത്തിന്റെ ഫലമായി ദിയാ ധനം നൽകിയാൽ മാപ്പ് കൊടുക്കാമെന്ന് അറിയിക്കുകയായിരുന്നു. നടൻ ടോവിനോ തോമസ്സിനും ഇതിനിടയിൽ അഭിനന്ദന പ്രവാഹങ്ങളുണ്ട്. "ടോവിനോ തോമസ് - ഓർക്കേണ്ട മുഖങ്ങളിൽ ഒന്ന്. അബ്ദുൽ റഹീം വിഷയത്തിൽ ഇപ്പോൾ കാണുന്ന ഓളമൊന്നും ഇല്ലാതിരുന്ന സമയത്ത് പിന്തുണയുമായി വന്ന ഒരാളാണ് ടോവിനോ.

Find out more: