വിവാഹ കുടിയേറ്റം; ഗ്രീൻ കാർഡ് ഉടമകളെ വിവാഹം ചെയ്ത് കുടിയേരുന്നത് തടസ്സമാകും! ബൈഡൻ ഭരണകൂടം ഇളവുകൾ നൽകിയിരുന്ന പല കാര്യങ്ങളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. എല്ലാ അപേക്ഷകളും സൂക്ഷ്മമായി പരിശോധിച്ച ശേഷമേ അംഗീകാരം നൽകൂ. അഭിമുഖങ്ങൾ ഒഴിവാക്കിയിരുന്ന രീതി ഇതോടെ അവസാനിച്ചു. ഇനി മുതൽ കൂടതൽ ചോദ്യങ്ങൾ നേരിടേണ്ടി വരുമെന്ന് സാരം. യുഎസ് പൗരന്മാരെയോ ഗ്രീൻ കാർഡ് ഉടമകളെയോ വിവാഹം കഴിക്കുന്നത് അമേരിക്കയിലേക്ക് കുടിയേറാനുള്ള എളുപ്പവഴിയായി കണക്കാക്കപ്പെട്ടിരുന്നു. എന്നാൽ പുതിയ നിയമങ്ങൾ അനുസരിച്ച്, വിവാഹിതരായവർക്ക് വലിയ പ്രതീക്ഷകളോടെയും സ്വപ്നങ്ങളോടെയുമുള്ള യാത്ര ഇനി എളുപ്പമാകില്ല. കാരണം, ട്രംപ് ഭരണകൂടത്തിന്റെ കാലത്ത് തുടങ്ങിയ ഇമ്മിഗ്രേഷൻ തട്ടിപ്പ് തടയുന്നതിനുള്ള നടപടികൾ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്.
രേഖകൾ കൂടുതൽ ആവശ്യപ്പെടുന്ന പ്രവണത കാണുന്നുണ്ടെന്നും ഇത് ഉടൻ തന്നെ ഔദ്യോഗിക പോളിസിയായി മാറിയേക്കാമെന്നും പലരും പറയുന്നു. പങ്കാളിയുമായുള്ള ബന്ധം രേഖകൾ വെച്ച് തെളിയിക്കേണ്ടി വരുമെന്ന് സാരം. പ്രത്യേകിച്ചും കോൺസുലർ അഭിമുഖങ്ങളിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ ഇത് കൂടുതൽ നിർബന്ധമാണ്. ഈ സാഹചര്യത്തിൽ യുഎസ് പൗരത്വ, കുടിയേറ്റ സേവന ഡിപാർട്മെന്റിലെ ഉദ്യോഗസ്ഥർ ആയിരിക്കും അഭിമുഖം നടത്തുക. എല്ലാ രേഖകളും കൃത്യമായി സൂക്ഷിക്കുകയും ചോദ്യം ചെയ്യലിന് തയ്യാറെടുക്കുകയും വേണം. ഉദ്യോഗസ്ഥർ കൂടുതൽ ആഴത്തിൽ കാര്യങ്ങൾ പരിശോധിക്കും. രേഖകൾ ശരിയായി സൂക്ഷിക്കാത്ത പക്ഷം ഗ്രീൻ കാർഡ് നിഷേധിക്കപ്പെടാനും നാടുകടത്തൽ പോലുള്ള നടപടികൾ ഉണ്ടാകാനും സാധ്യതയുണ്ട്.
ഗ്രീൻ കാർഡുള്ള ആളെയാണ് വിവാഹം കഴിക്കുന്നതെങ്കിൽ കാത്തിരിപ്പ് 3-4 വർഷം വരെ ഉണ്ടാകാം. ഇത് അഭിമുഖത്തിൽ ഒരു വെല്ലുവിളിയാകാൻ സാധ്യതയുണ്ട്. ഇത്രയും കാലം എങ്ങനെ ഈ ബന്ധം നിലനിർത്തി എന്ന് ഉദ്യോഗസ്ഥർ ചോദിച്ചേക്കാം. അതുപോലെ സ്വാകാര്യ ജീവിതവുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങളും ഉദ്യോഗസ്ഥർ ചോദിക്കാൻ സാധ്യതയുണ്ട്. ബന്ധം എങ്ങനെ തുടങ്ങി, ഒരുമിച്ച് ജീവിക്കാനുള്ള ആഗ്രഹം, തുടങ്ങിയ കാര്യങ്ങൾ രേഖകളിൽ വ്യക്തമാക്കണം. ആശയവിനിമയം നടത്തിയതിന്റെയും സന്ദർശനങ്ങൾ നടത്തിയതിന്റെയും കുടുംബാംഗങ്ങളുടെ പങ്കാളിത്തം തെളിയിക്കുന്ന രേഖകളും ഹാജരാക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
കാരണം, ട്രംപ് ഭരണകൂടത്തിന്റെ കാലത്ത് തുടങ്ങിയ ഇമ്മിഗ്രേഷൻ തട്ടിപ്പ് തടയുന്നതിനുള്ള നടപടികൾ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്. രേഖകൾ കൂടുതൽ ആവശ്യപ്പെടുന്ന പ്രവണത കാണുന്നുണ്ടെന്നും ഇത് ഉടൻ തന്നെ ഔദ്യോഗിക പോളിസിയായി മാറിയേക്കാമെന്നും പലരും പറയുന്നു. പങ്കാളിയുമായുള്ള ബന്ധം രേഖകൾ വെച്ച് തെളിയിക്കേണ്ടി വരുമെന്ന് സാരം. പ്രത്യേകിച്ചും കോൺസുലർ അഭിമുഖങ്ങളിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ ഇത് കൂടുതൽ നിർബന്ധമാണ്. ഈ സാഹചര്യത്തിൽ യുഎസ് പൗരത്വ, കുടിയേറ്റ സേവന ഡിപാർട്മെന്റിലെ ഉദ്യോഗസ്ഥർ ആയിരിക്കും അഭിമുഖം നടത്തുക. എല്ലാ രേഖകളും കൃത്യമായി സൂക്ഷിക്കുകയും ചോദ്യം ചെയ്യലിന് തയ്യാറെടുക്കുകയും വേണം.
Find out more: