ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അയഞ്ഞതോടെ കൊറോണ വൈറസ് വീണ്ടും കരുത്താര്‍ജിക്കുകയാണ് എന്ന് റിപ്പോർട്ട്.
രോഗലക്ഷണമില്ലാത്തവരില്‍ നിന്ന് കൊവിഡ് വൈറസ് മറ്റുള്ളവരിലേക്ക് പകരുന്നത് അപൂര്‍വമെന്ന് ലോകാരോഗ്യ സംഘടന.
കൊവിഡിന്റെ ആഗോള വ്യാപനം കൂടുല്‍ ഗുരുതരമാകുന്നുവെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ രോഗവ്യാപനത്തിന്റെ തോത് വര്‍ധിക്കുകയാണെന്നും ലോകരോഗ്യ സംഘടന പറയുന്നു.
പല രാജ്യങ്ങളിലും രോഗലക്ഷണമില്ലാത്ത ഇത്തരം വൈറസ് ബാധിതരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ലോകാരോഗ്യസംഘടന പറഞ്ഞു. 'രോഗലക്ഷണം ഇല്ലാത്ത കൊവിഡ് രോഗികളുണ്ട് എന്ന് കണ്ടെത്തിയിട്ടുണ്ട്.
എന്നാല്‍ ഇവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് വ്യാപകമായി രോഗം പകരുന്നത് അപൂര്‍വമായി മാത്രമാണ്.' എന്നാല്‍, ഇത്തരം വൈറസ് ബാധിതരില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകര്‍ന്നതായി കണ്ടെത്താനായിട്ടില്ലെന്നും ലോകാരോഗ്യ സംഘടന പകര്‍ച്ചവ്യാധി വിദഗ്ധനായ വാന്‍ കോര്‍കോവ് വ്യക്തമാക്കി.
അതേസമയം ലക്ഷണമുള്ളവരെ കൃത്യമായി കണ്ടെത്താനും ക്വാറന്റീനിലാക്കാനും സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി.
രോഗവ്യാപനത്തിന്റെ ആദ്യഘട്ടങ്ങളില്‍ കണ്ടെത്തിയിരുന്നത് രോഗവാഹകന് രോഗലക്ഷണങ്ങളില്ലെങ്കിലും അയാളില്‍ നിന്ന് മറ്റൊരാളിലേക്ക് വൈറസ് പടരുമെന്നാണ്.
എന്നാല്‍ രോഗലക്ഷണങ്ങളില്ലാത്ത വ്യാപനം സംഭവിക്കുന്നുണ്ടെങ്കിലും ഇത് മാത്രമാണ് പ്രധാനകാരണമെന്ന് പറയാനാവില്ലെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി.
വരും ദിവസങ്ങളിൽ ഇതിലും വലിയ തോതിൽ കൊറോണയുട പരിണിതഫലങ്ങൾ നേരിടേണ്ടി വരും എന്ന് തന്നെ ആണ് ലോകാരോഗ്യ സങ്കടന പറയുന്നത്.
നിലവിൽ ഇന്ത്യയിലും ദിനംപ്രതി കൊറോണ കേസുകൾ കൂടിക്കൊണ്ടിരിക്കുകയാണ്.കേരളത്തിൽ കൊറോണ കേസുകൾ ഇടക്കാലത്തു വരെ അധികം കുറഞ്ഞ എങ്കിലും പിന്നും ഇപ്പോൾ കൂടി വരുകയാണ്.
ലോൺ ഇളവുകൾ നൽകിയതാണ് ഇത്തരത്തിൽ കുറവാണ് കേസുകൾ വർദ്ധിക്കാൻ കാരണമെന്നാണ് പല സംഘടനകളും വ്യക്തമാക്കുന്നത്.
എന്നാൽ കഴ്ഞ്ഞടവസം ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങൾ തുടങ്ങുന്നതിനെക്കുറിച്ച് പോലും ആലോചന യുണ്ടായി. ആരാധനാലയങ്ങൾ ഇപ്പോൾ തുറക്കുന്നതിൽ പലരും എതിർപ്പ് പ്രകടിപ്പിച്ചു. ഇതുവരെയും സമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്നും വരും ദിവസങ്ങളിൽ ആണ് ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടതും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
click and follow Indiaherald WhatsApp channel