അൺലോക്ക് പ്രക്രിയ ആരംഭിച്ചു കഴിഞിരിക്കുകയാണ്. ഇതോടനുബന്ധിച്ചു ചില കാര്യങ്ങൾ നമുക്കറിയാം. കർശന നിയന്ത്രണങ്ങളോടെയാകും മെട്രോ സർവീസുകൾ ആരംഭിക്കുക. മാർച്ച് 22 മുതൽ രാജ്യത്തെ മെട്രോ സർവീസുകൾ അടഞ്ഞ് കിടക്കുകയാണ്. റെയിൽ വിമാന സർവീസുകൾ പരിമിതമായ നിരക്കിൽ പുനഃരാരംഭിച്ചത് പോലെ ക്രമീകരണങ്ങളോടെയാകും മെട്രോ സർവീസും ആരംഭിക്കുകയെന്നാണ് റിപ്പോർട്ട്.കൊവിഡ് പശ്ചാത്തലത്തിൽ രാജ്യത്തെ മെട്രേ റെയിൽ സർവീസുകൾ അടഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട് അഞ്ച് മാസങ്ങളായി.




 അൺലോക്ക് നാലിന്‍റെ ഭാഗമായി തുറന്ന് പ്രവർത്തിക്കാൻ സാധ്യതയുള്ളവയിൽ മെട്രോ റെയിൽ സർവീസുകളെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. സെപ്റ്റംബർ ഒന്നുമുതൽ നാലാംഘട്ട അൺലോക്കിലേക്ക് കടക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ കേന്ദ്രം തയ്യാറാക്കുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ കേന്ദ്രം അൺലോക്ക് നാലാംഘട്ടത്തിൽ അനുവദിക്കുമെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്ക് പിന്നാലെ അൺലോക്കിലൂടെയാണ് ഇന്ത്യ കടന്ന് പോകുന്നത്.




 അൺലോക്ക് 3 അവസാനഘട്ടത്തിലേക്ക് എത്തിയതോടെ നാലാംഘട്ട അൺലോക്കിൽ എന്തെല്ലാം സർവീസുകളും മേഖലകളുമാണ് പുനഃരാരംഭിക്കാൻ പോകുന്നതെന്ന ചർച്ചകൾ ആരംഭിച്ച് കഴിഞ്ഞു. സെപ്റ്റംബർ ഒന്നുമുതൽ അൺലോക്ക് 4ന്‍റെ ഭാഗമായി മെട്രോ റെയിൽ സർവീസുകൾ ആരംഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ എന്നാൽ വരുന്ന ഘട്ടത്തിലും സ്കൂളുകൾ അടഞ്ഞ് കിടക്കാനാണ് സാധ്യത. മാത്രമല്ല മെട്രോ കാർഡുകൾ വഴി മാത്രം ടിക്കറ്റിങ്ങ് സംവിധാനം ഒരുക്കും.




സമ്പർക്കം കുറഞ്ഞരീതിയിലാകും പ്രവേശനം. ഓരോ സ്റ്റേഷനിലും ട്രെയിനിന്‍റെ സ്റ്റോപ്പുകളുടെ സമയം, സ്റ്റേഷനുകളിൽ ആൾക്കൂട്ടം സാമൂഹികാകലത്തിനനുസരിച്ച് നിയന്ത്രിക്കുക, ട്രെയിനിനുള്ളിൽ എയർ കണ്ടീഷനിംഗ് സംവിധാനത്തിലും മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അതേസമയം പ്രൊഫഷണൽ കോഴ്സുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഐഐടി, ഐഐഎം എന്നിവയുടെ കാര്യത്തിലാണ് ഇത്. 




 എന്നാൽ ഇക്കാര്യത്തിലും തീരുമാനത്തിലെത്തിയിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു.അൺലോക്ക് നാലാംഘട്ടത്തിലും രാജ്യത്തെ സ്കൂളുകളും കോളേജുകളും അടഞ്ഞ് കിടക്കാനാണ് സാധ്യതയെന്നാണ് റിപ്പോർട്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉടൻ തുറക്കുന്നത് സംബന്ധിച്ച് ഒരു പദ്ധതിയും കേന്ദ്രത്തിനില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.  

Find out more: