ഒന്നര വർഷം കൊണ്ട് എന്റെ കല്യാണം ഉണ്ടാകും എന്ന് ശ്രീവിദ്യ! ബിനു അടിമാലിയും - ശ്രീവിദ്യയും ഒന്നിച്ച് സ്‌ക്രീനിൽ എത്തിയാൽ ചിരി കൺട്രോൾ ചെയ്യാൻ പ്രേക്ഷകർക്കും പ്രയാസമായിരിക്കും. ഷോയിൽ ബിനു അടിമാലിയോട് നമ്മൾ ഒന്നല്ലേ, നമ്മൾ ഒരുമിച്ചല്ലേ എന്ന തരത്തിലുള്ള തഗ്ഗ് അടിക്കാറുണ്ട് എങ്കിലും ഇരുവരും സഹോദര തുല്യമായ സ്‌നേഹം കാത്തു സൂക്ഷിക്കുന്ന സുഹൃത്തുക്കളാണ് എന്ന് എല്ലാവർക്കും അറിയാം. പക്ഷെ ശ്രീവിദ്യയുടെ ജീവിതത്തിൽ ശരിയ്ക്കും ഒരു 'സ്വന്തം' ആളുണ്ട്. അതാരാണ് എന്ന് താരം തുറന്ന് പറയുന്നു. സ്റ്റാർ മാജിക് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക പ്രിയം നേടിയ നടിയാണ് ശ്രീവിദ്യ മുല്ലശ്ശേരി.






  സ്റ്റാർ മാജിക്കിന്റെ വാലന്റൈൻസ് ഡേ സ്‌പെഷ്യൽ എപ്പിസോഡിന്റെ പ്രമോ പുറത്തു വിട്ടു. അതിലാണ് താൻ പ്രണയത്തിലാണ് എന്ന് ശ്രീവിദ്യ തുറന്ന് പറയുന്നത്. ഇന്ന് വാലന്റൈൻസ് ദിനത്തിലാണ് ശ്രീവിദ്യ തന്റെ പ്രണയത്തെ കുറിച്ച് തുറന്ന് പറയുന്നത്.അടുത്ത ഒന്നര വർഷം കൊണ്ട് വിവാഹം ഉണ്ടാകും എന്നാണ് ശ്രീവിദ്യ പറയുന്നത്. ഇത് പറയുമ്പോൾ ആ ഫീൽ ശ്രീവിദ്യയുടെ കണ്ണികളിൽ കാണാമായിരുന്നു. കണ്ണുകൾ നിറഞ്ഞിരിയ്ക്കുന്നു. ആരാണ്, എന്താണ് എന്നൊക്കെയാണ് ഇപ്പോൾ ശ്രീവിദ്യ ഫാൻസ് അന്വോഷിച്ചുകൊണ്ടിരിയ്ക്കുന്നത്. അതിന് ഇന്നത്തെ എപ്പിസോഡ് തന്നെ കാണണം.





  എനിക്ക് ഒരുപാട് ഇഷ്ടമുള്ള, എന്നെ ഒരുപാട് സപ്പോർട്ട് ചെയ്യുന്ന ഒരാളുണ്ട്.അനുവിന്റെ തേപ്പ് കഥകൾ ബിനു അടിമാലി തുറന്ന് പറയുന്നുണ്ട്. അനുവിനെ സംബന്ധിച്ച് വാലന്റൈൻസ് ഡേ അല്ല, ഇത് തേപ്പ് ഡേ ആണത്രെ. ബിനു അടിമാലിയെ പല തവണ തേക്കാൻ ശ്രമിച്ചു പോലും. ഇന്നത്തെ വാലന്റൈൻസ് ഡേ എപ്പിസോഡിൽ വേറെയും രസകരമായ ഒരുപാട് കാര്യങ്ങളാണ് പ്രേക്ഷകരെ കാത്തിരിയ്ക്കുന്നത്. അനുവിന്റെ തേപ്പ് കഥകൾ ബിനു അടിമാലി തുറന്ന് പറയുന്നുണ്ട്. ഷിയാസിനെ കാണാൻ ആഗ്രഹിച്ച് ഒന്നൊന്നര വർഷമായി കാത്തിരിയ്ക്കുന്ന ഒരു പെൺകുട്ടി ഇന്ന് ഷോയിൽ വരുന്നുണ്ട്.





   ബുർക്ക ധരിച്ച് എത്തുന്ന ആ പെൺകുട്ടി ആരാണ് എന്ന് അറിയണമെങ്കിൽ ഇന്ന് 7.30 വരെ കാത്തിരിയ്ക്കണം. ഇന്ന് വാലന്റൈൻസ് ദിനത്തിലാണ് ശ്രീവിദ്യ തന്റെ പ്രണയത്തെ കുറിച്ച് തുറന്ന് പറയുന്നത്. സ്റ്റാർ മാജിക്കിന്റെ വാലന്റൈൻസ് ഡേ സ്‌പെഷ്യൽ എപ്പിസോഡിന്റെ പ്രമോ പുറത്തു വിട്ടു. അതിലാണ് താൻ പ്രണയത്തിലാണ് എന്ന് ശ്രീവിദ്യ തുറന്ന് പറയുന്നത്.

Find out more: