രാജ്യത്ത് വാക്‌സിൻ വിതരണം; തിയ്യതി ഇന്ന് പ്രഖ്യാപിക്കും! ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന രണ്ട് വാക്സിനുകൾക്ക് ഡിസിജിഎ അനുമതി നൽകുകയം രാജ്യവ്യാപകമായി നടത്തിയ ഡ്രൈ റൺ വിജയമാകുകയും ചെയ്തതിൻ്റെ പശ്ചാത്തലത്തിലാണ് ഉടൻ വാക്സിൻ വിതരണം ആരംഭിക്കുന്നത്. വാക്സിനുകൾക്ക് കേന്ദ്രസർക്കാർ അനുമതി നൽകി 10 ദിവസത്തിനകം വിതരണം തുടങ്ങാനാകുമെന്ന് ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അതായത് കൊവിഡ് 19 വാക്സിൻ വിതരണം ആരംഭിക്കുന്ന തീയതി കേന്ദ്രസർക്കാർ ഇന്ന് പ്രഖ്യാപിച്ചേക്കും. വാക്സിൻ വിതരണം ആരംഭിക്കുന്നത് രാജ്യത്തിന് ഏറെ ആശ്വാസമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമിക്കുന്ന കൊവിഷീൽഡ് വാക്സിനും ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്സിനുമാണ് കേന്ദ്രം നിയന്ത്രണങ്ങളോടെ അനുമതി കൊടുത്തിരിക്കുന്നത്. 



വാക്സിൻ വിതരണം ചെയ്യുന്നത് കേന്ദ്രസർക്കാരായതിനാൽ കമ്പനികളുമായി ഒപ്പിടേണ്ട രേഖകൾ അതിവേഗം തയ്യാറാക്കി വരികയാണ്. ഇതിനു ശേഷം ഉടൻ തന്നെ വിതരണം തുടങ്ങിയേക്കും. ജനുവരി 13ഓടു കൂടി ഇന്ത്യ കൊവിഡ് വാക്സിൻ വിതരണത്തിന് തയ്യാറാകുമെന്നാണ് ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചത്. കർണാൽ, മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിൽ സ്ഥിതി ചെയ്യുന്ന ജിഎംഎസ്ഡി എന്നീ വാക്സിൻ സംഭരണകേന്ദ്രങ്ങളിലായിരിക്കും ആദ്യം വാക്സിൻ എത്തിക്കുക. ഇവിടെ നിന്ന് രാജ്യത്തെ 37 ഉപകേന്ദ്രങ്ങളിലെത്തി സംഭരിക്കും.




ഇവിടെ നിന്നായിരിക്കും വാക്സിൻ വിതരണത്തിനായി അയയ്ക്കുന്നത്. കൊവിൻ ആപ്പ് ഉപയോഗിച്ച് വാക്സിൻ വിതരണം ഏകോപിപ്പിക്കുന്നത് എങ്ങനെയെന്നും അദ്ദേഹം വിശദീകരിച്ചു. ജനുവരി 13ഓടു കൂടി ഇന്ത്യ കൊവിഡ് വാക്സിൻ വിതരണത്തിന് തയ്യാറാകുമെന്നാണ് ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചത്. വാക്സിൻ വിതരണം ആരംഭിക്കുന്നത് രാജ്യത്തിന് ഏറെ ആശ്വാസമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമിക്കുന്ന കൊവിഷീൽഡ് വാക്സിനും ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്സിനുമാണ് കേന്ദ്രം നിയന്ത്രണങ്ങളോടെ അനുമതി കൊടുത്തിരിക്കുന്നത്.



ഡ്രൈ റണ്ണിൽ നിന്നു ലഭിച്ച ഫലം അനുസരിച്ച് സർക്കാർ വാക്സിനുകൾക്ക് അനുമതി നൽകി പത്ത് ദിവസത്തിനുള്ളിൽ വിതരണത്തിന് തയ്യാറാകുമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ വ്യക്തമാക്കി. രാജ്യത്തെ മൂന്ന് കോടിയോളം വരുന്ന ആരോഗ്യപ്രവർത്തകർക്കും മുൻനിര പ്രവർത്തകർക്കുമായിരിക്കും ആദ്യം വാക്സിൻ ലഭ്യമാക്കുകയെന്നും ഈ ഘട്ടത്തിൽ വാക്സിൻ വിതരണം സൗജന്യമായിരിക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്.കഴിഞ്ഞ ഞായറാഴ്ചയാണ് രണ്ട് വാക്സിനുകൾക്ക് ഡിസിജിഐ അടിയന്തരഘട്ടങ്ങളിൽ ഉപയോഗിക്കാനുള്ള നിയന്ത്രണങ്ങളോടെയുള്ള അനുമതി നൽകിയത്.

మరింత సమాచారం తెలుసుకోండి: