പ്രണയത്തിൽ മതം തടസമായിരുന്നില്ല! ഞങ്ങളിപ്പോഴും സന്തോഷത്തോടെ കഴിയുന്നുവെന്ന് പ്രിയാമണി! ഡാൻസും അഭിനയവും റിയാലിറ്റി ഷോകളുമൊക്കെയായി സജീവമാണ് പ്രിയ. സോഷ്യൽമീഡിയയിൽ സജീവമായ താരം പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. വിവാഹജീവിതം 6ാം വർഷത്തിലേക്ക് കടന്നതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് അവർ. മുസ്തഫയ്‌ക്കൊപ്പമുള്ള ഫോട്ടോയാണ് താരം ഇൻസ്റ്റഗ്രാമിൽ സ്‌റ്റോറിയായി പങ്കിട്ടത്. തെന്നിന്ത്യൻ സിനിമാപ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് പ്രിയാമണി. കൃത്യമായി നോമ്പെടുക്കുന്നവരാണ് മുസ്തഫയും കുടുംബവും. ഇടയ്ക്ക് ഞാനും അവരോടൊപ്പം കൂടിയിരുന്നു. നോമ്പെടുത്തുവെന്ന് കരുതി ഞാൻ മതം മാറിയെന്ന് ആരും കരുതരുത്. ഞാനിപ്പോഴും ഹിന്ദുവാണ്. എനിക്കും നോമ്പെടുക്കാൻ പറ്റുമോ എന്ന് ഞാൻ അങ്ങോട്ട് ചോദിച്ച് അവരോടൊപ്പം കൂടുകയായിരുന്നുവെന്നും നടി മുൻപൊരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. സിസിഎൽ മാച്ചിനിടയിലാണ് ഇവന്റ് ഓർഗനൈസറായ മുസ്തഫ രാജിനെ പ്രിയാമണി പരിചയപ്പെടുന്നത്.




    അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും പിന്നീട് ഒരുമിച്ച് ജീവിക്കാനായി തീരുമാനിക്കുകയായിരുന്നു. അന്യമതസ്ഥനാണ് മുസ്തഫ, മതം ഞങ്ങളുടെ ജീവിതത്തിനൊരു തടസമേ ആയിരുന്നില്ലെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. മതംമാറാനൊന്നും അദ്ദേഹമോ ബന്ധുക്കളോ ആവശ്യപ്പെട്ടിട്ടില്ലെന്നും താരം വ്യക്തമാക്കിയിരുന്നു. മുസ്തഫയുടെ ആദ്യ വിവാഹത്തെക്കുറിച്ച് പറഞ്ഞായിരുന്നു തുടക്കത്തിലെ വിമർശനങ്ങൾ. ലവ് ജിഹാദാണ് ഇതെന്ന തരത്തിലുള്ള കുറ്റപ്പെടുത്തലുകളുമുണ്ടായിരുന്നു. എനിക്ക് ഇഷ്ടം തോന്നിയൊരാളെ ഞാൻ വിവാഹം ചെയ്തത് എങ്ങനെയാണ് ലവ് ജിഹാദായി മാറുന്നത്. പ്രണയിക്കുന്ന ആൾ മറ്റൊരു ജാതിയിലോ മതത്തിലോ പെടുന്നുവെന്ന് കരുതി ഇങ്ങനെ വിമർശിക്കുന്നത് ശരിയല്ലെന്നും താരം പറഞ്ഞിരുന്നു.





   സിനിമകാര്യങ്ങളെക്കുറിച്ചൊക്കെ അദ്ദേഹവുമായി ചർച്ച ചെയ്യാറുണ്ട്. വിവാഹശേഷം ഞാൻ അഭിനയിക്കുന്നതിൽ അദ്ദേഹത്തിന് പ്രശ്‌നമില്ല. എന്നാൽ ഇന്റിമേറ്റ് രംഗങ്ങൾ ഇനി ചെയ്യുന്നില്ലെന്ന് പ്രിയാമണി തീരുമാനിച്ചത് വിവാഹശേഷമായിരുന്നു. ഇത് സ്വയം എടുത്ത തീരുമാനമാണ്. എന്നെ അഭിനേത്രിയായല്ല അദ്ദേഹം കാണുന്നത്. നീ ജോലിക്ക് പോയ്‌ക്കോളൂ, പക്ഷേ, ശ്രദ്ധിക്കണമെന്നാണ് അദ്ദേഹം പറയാറുള്ളത്. പ്രിയയുടെ ഇഷ്ടം സീരിയസാണെന്ന് മനസിലാക്കിയതിന് പിന്നാലെയാണ് മുസ്തഫ വിവാഹത്തെക്കുറിച്ച് സംസാരിച്ചത്. അവൾ വിട്ടുപോവുന്നത് സഹിക്കാനാവാത്ത കാര്യമായിരുന്നു. ജീവിതത്തിൽ എന്നും അവൾ കൂടെ വേണമെന്നാണ് ഞാൻ ആഗ്രഹിച്ചത്. അങ്ങനെയാണ് ഞങ്ങളുടെ വിവാഹം നടക്കുന്നത്. ഇടയ്ക്ക് പ്രിയാമണിയോടൊപ്പം റിയാലിറ്റി ഷോയിൽ അതിഥിയായി മുസ്തഫയും എത്തിയിരുന്നു. 




  കൊച്ചിയിലായിരുന്ന സമയത്താണ് പ്രിയാമണി മുസ്തഫയോട് ഐലവ് യൂ പറഞ്ഞത്. ഈ ബന്ധം മുന്നോട്ട് കൊണ്ടുപോവുന്നതിനെക്കുറിച്ച് ചിന്തിക്കണമെന്നും പറഞ്ഞിരുന്നു. തന്നെ കളിപ്പിക്കാൻ വേണ്ടിയിട്ടാണ് പ്രിയ ഇങ്ങനെ പറയുന്നതെന്നായിരുന്നു മുസ്തഫ കരുതിയത്. രണ്ടുമാസത്തോളം അദ്ദേഹം കൃത്യമായ മറുപടിയൊന്നും നൽകിയിരുന്നില്ല. പിന്നീട് നേരിൽ കണ്ടപ്പോൾ പ്രിയാമണി ഇത് പറഞ്ഞ് കരഞ്ഞെന്നും അതോടെയാണ് സംഭവം സീരിയസാണെന്ന് മനസിലാക്കിയതെന്നും മുൻപൊരു അഭിമുഖത്തിൽ മുസ്തഫ പറഞ്ഞിരുന്നു.

Find out more: