ധ്രുവനച്ചത്തിരനായി ഇനിയും കാത്തിരിക്കേണ്ടി വരുമോ; റിലീസ് മാറ്റി വച്ചത്തിന്റെ കാരണം എന്ത്?  എല്ലാ കാത്തിരിപ്പുകൾക്കും വിരാമമിട്ട് സിനിമ നവംബർ 24 ന് തിയേറ്ററുകളിലേക്കെത്തും എന്നായിരുന്നു ഏറ്റവും ഒടുവിൽ പുറത്തുവന്ന വിവരം. സിനിമയുടേതായി പുറത്ത് വന്ന ട്രെയിലർ എല്ലാം പ്രേക്ഷക പ്രതീക്ഷ നിലനിർത്തും വിധം, വലിയ ഹൈപ്പിൽ തന്നെയായിരുന്നു. എന്നാൽ റിലീസിനായി ഇനിയും കാത്തിരിക്കേണ്ടി വരും എന്നാണ് പുതിയ വിവരം. വർഷങ്ങളായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പാണ് ധ്രുവനച്ചത്തിരം എന്ന ചിത്രത്തിന്റെ റിലീസ്. 2013 ൽ സിനിമ പ്രഖ്യാപിച്ചതു മുതൽ അതിന് കിട്ടുന്ന ഹൈപ്പ് അത്രയും വലുതായിരുന്നു. സൂര്യയെ നായകനാക്കി പ്രഖ്യാപിച്ച സിനിമ, പിന്നീട് വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ മുടങ്ങിപ്പോയി.




അതിന് ശേഷം മറ്റൊരു നായകന് വേണ്ടി ഗൗതം ഒരുപാട് പരിശ്രമിച്ചു. വിക്രം സിനിമയിലേക്ക് വന്നതിന് ശേഷം സിനിമയ്ക്കുള്ള ഫണ്ട് ആയിരുന്നു വെല്ലുവിളിയായി വന്നത്. അങ്ങനെ പല പ്രതിസന്ധികളും ഈ പത്ത് വർഷത്തിനിടയിൽ ഗൗതം വാസുദേവ മേനോന് നേരിടേണ്ടി വന്നിരുന്നു. ഈ അവസാന നിമിഷവും സിനിമ തിയേറ്ററിലെത്തുമോ എന്ന് ഉറപ്പിച്ച് പറയാൻ കഴിയാത്ത അവസ്ഥയിലാണ് സംവിധായകൻ. ഗൗതം വാസുദേവ മേനോന്റെ ഒരു അഭിമാന പ്രശ്‌നമായിരുന്നു ധ്രുവനച്ചത്തിരം എന്ന ഈ സിനിമ. മിന്നലെ എന്ന ആദ്യ ചിത്രത്തിൽ തുടങ്ങി, കാക്ക കാക്ക, വാരണം ആയിരം, വിണൈത്താണ്ടി വരുവായ, വേട്ടയാട് വിളയാട് എന്നിങ്ങനെ എല്ലാ സിനിമകളും ഹിറ്റായിരുന്നു. എന്നാൽ കരിയറിൽ എന്നൊരു തകർച്ചയെ നേരിട്ടോ, അന്ന് മുതൽ ഗൗതം വാസുദേവ മേനോന് തിരച്ചിടികളും വന്നു തുടങ്ങി. ധ്രുവനച്ചത്തിരം എന്ന ചിത്രത്തിന് വേണ്ടി നായകനെ കിട്ടുക എന്നതായിരുന്നു ഗൗമിനെ ഏറ്റവും പ്രതിസന്ധിയിലാക്കിയ വിഷയം.





സംവിധായകൻ ഗൗതം മേനോന്റെ കടബാധ്യതയാണത്രെ കാരണം. താൻ സംവിധാനം ചെയ്തു, അഭിനയിച്ചും നേടിയ സമ്പാദ്യമെല്ലാം സിനിമയിൽ ഇൻവസ്റ്റ് ചെയ്താണ് ഗൗതം ഈ സിനിമ നിർമിച്ചത്. പലരിൽ നിന്നുമായി ഫൈനാൻസ് വാങ്ങിയിട്ടുണ്ടത്രെ. തങ്ങളുടെ പണം തന്നാൽ മാത്രമേ സിനിമ പുറത്തിറക്കാൻ സമ്മതിയ്ക്കൂ എന്ന് ഫൈനാൻസ് ടീം പറഞ്ഞതിനെ തുടർന്നാണ് ഇപ്പോൾ റിലീസ് പ്രതിസന്ധിയിൽ ആയിരിക്കുന്നത് എന്നാണ് വിവരം. റിലീസിന് ഇനിയും മൂന്ന് ദിവസം ബാക്കി നിൽക്കെ ഇതുവരെ ഒരു പ്രമോഷനും നടന്നിട്ടില്ല. 




ബുക്കിങ് ഓപ്പണായിട്ടില്ല. സിനിമയെ കുറിച്ചുള്ള സംസാരം സജീവമായി നടക്കുന്നുണ്ട് എങ്കിലും റിലീസിങ് നടപടികൾ ഒന്നും മുന്നോട്ടു പോകുന്നതായ വിവരമില്ല. സിനിമയുടെ റിലീസ് ഡേറ്റ് മാറ്റിവയ്ക്കാൻ സാധ്യതയുണ്ട് എന്ന തരത്തിലാണ് കോടമ്പക്കത്തു നിന്നും വാർത്തകൾ വരുന്നത്. നവംബർ 20 ന് സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു പ്രസ് മീറ്റ് സംഘടിപ്പിക്കും എന്ന് പറഞ്ഞിരുന്നു. എന്നാൽ അത് പിന്നീട് റദ്ദാക്കപ്പെട്ടു.
 

Find out more: