ചെറുപ്പക്കാരിലെ കൊളസ്‌ട്രോൾ എങ്ങനെ നിയന്ത്രിക്കാം. പണ്ടൊക്കെ പ്രായമായ ആളുകളിൽ മാത്രം കണ്ടുവന്നിരുന്ന ഒരു ആരോഗ്യപ്രശ്നമായിരുന്നു ശരീരത്തിലെ കൊളസ്ട്രോൾ പ്രശ്നങ്ങൾ. എന്നാൽ ജീവിതശൈലിയിൽ കടന്നുവന്ന മാറ്റങ്ങൾ മൂലം ഇന്നത് ഇരുപതിന് മുകളിൽ പ്രായമുള്ള യുവതി യുവാക്കളിലും സാധാരണയായി കണ്ടുവരുന്ന പ്രധാന രോഗലക്ഷണങ്ങളിൽ ഒന്നായി മാറി കഴിഞ്ഞിരിക്കുന്നു. ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (LDL) അഥവാ നമ്മൾ മോശം കൊളസ്ട്രോൾ എന്ന് വിളിക്കുന്ന ഇവ രക്തത്തിൽ ഉയരുന്നത് മൂലം ഹൃദ്രോഗമുണ്ടാകാനുള്ള സാധ്യത വർദ്ധിക്കുന്നു.  20 നും 30 നും ഇടയിൽ പ്രായമുള്ള യുവാക്കളൊന്നും തന്നെ ഇക്കാര്യത്തിൽ ഭയപ്പെടേണ്ടതില്ല എന്നതായിരുന്നു ഇതുവരെയുള്ള കണ്ടെത്തൽ. എന്നാൽ അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജി നടത്തിയ ഒരു പുതിയ പഠനങ്ങൾ ഇതിനു വിപരീതമായ ഫലങ്ങളെ ചൂണ്ടിക്കാണിക്കുന്നു.



  ഈ പഠനത്തിൽ പറയുന്നത് കൗമാരപ്രായത്തിലോ തങ്ങളുടെ ഇരുപതുകളിലോ എൽ‌ഡി‌എൽ കൊളസ്ട്രോളിൻ്റെ അളവ് ശരീരത്തിൽ ഉയരുന്നത് വഴി കാലക്രമേണ ഹൃദ്രോഗമുണ്ടാകാനുള്ള സാധ്യത കൂടുതലായി മാറുമെന്ന് ഈ പഠനം പറയുന്നു. ഇത് ചെറുപ്പക്കാരിൽ പോലും ഉയർന്ന ഹൃദ്രോഗങ്ങളുടെ അപകടസാധ്യത വർദ്ധിപ്പിക്കുന്നു.എല്ലാത്തരം കൊളസ്ട്രോളും ശരീരത്തിന് മോശം വരുത്തുന്നതല്ല. HDL അഥവാ നല്ല കൊളസ്ട്രോൾ ഒരാളുടെ ആരോഗ്യത്തിന് നല്ലതാണെന്നും അറിയപ്പെടുന്നു. ഒരാളുടെ ശരീരം ആരോഗ്യത്തോടെ നിലനിർത്തണമെങ്കിൽ LDL കൊളസ്ട്രോൾ താഴ്ന്ന നിലയിലായിരിക്കണം. ഇതുവരെ ഉണ്ടായിരുന്ന ഒരു തെറ്റിദ്ധാരണ എന്തെന്നാൽ മധ്യവയസ്സിലെത്തിവരിൽ കൊളസ്ട്രോൾ നില ഉയരുന്നത് മാത്രമാണ് ഹൃദ്രോഗത്തിലേക്ക് നയിക്കുന്നത് എന്നാണ്.നിങ്ങളുടെ ഉയർന്ന കൊളസ്ട്രോൾ സാധ്യതയെ പ്രതിരോധിച്ചുകൊണ്ട് ഹൃദയ സംബന്ധമായ രോഗസാധ്യതകൾ കുറയ്ക്കുന്നതിനും ജീവിതശൈലി മാറ്റങ്ങൾ സ്വീകരിക്കുന്നതിനുമായി എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് കണ്ടെത്താം.



 നിങ്ങളുടെ കൊളസ്ട്രോൾ നില ഉയർത്തുക മാത്രമല്ല, അമിതവണ്ണം, പേശികളുടെ ബലക്കുറവ്, തുടങ്ങിയ അവസ്ഥകളിലേക്ക് നയിക്കുമെന്ന് തീർച്ചയാണ്. എല്ലാ ദിവസവും കുറഞ്ഞത് 30 മിനിറ്റ് നേരമെങ്കിലും മിതമായതും ഊർജ്ജസ്വലവുമായ വ്യായമ പ്രവർത്തനങ്ങൾ നടത്തുകയും നിങ്ങളുടെ ശരീരത്തിൽ നിന്ന് അധിക കൊഴുപ്പുകളെ ചൊരിഞ്ഞു കളയുകയും ചെയ്യുക. ശരീരത്തിലെ അമിതമായ കൊളസ്ട്രോൾ നിലയെ ഒഴിവാക്കിക്കൊണ്ട് നിയന്ത്രിച്ചുനിർത്താൻ ഏറ്റവും നല്ല മാർഗമാണ് ശരിയായ ആകൃതിയിൽ തുടരുക എന്നത്.മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും ഒമേഗ 3 ഫാറ്റി ആസിഡുകൾ പോലുള്ള പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണക്രമങ്ങൾ HDL കൊഴുപ്പുകളെ വർദ്ധിപ്പിച്ചുകൊണ്ട് നിങ്ങളുടെ ഹൃദയാരോഗ്യത്തിന് ഗുണങ്ങൾ വരുന്നു.


  ശരീരത്തിലെ LDL കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാനും ഇത്തരം ഭക്ഷണങ്ങൾ സഹായിക്കുന്നു. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കിക്കൊണ്ട് പകരം മത്സ്യം, ഒലിവ്, നട്സുകൾ, വിത്ത്, തുടങ്ങിയ ആരോഗ്യകരമായ കൊഴുപ്പുകൾ നൽകുന്ന ഉറവിടങ്ങളെ ആശ്രയിക്കണം. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, നട്‌സുകൾ, വിത്തുകൾ തുടങ്ങിയവയെല്ലാം നാരുകളാൽ സമൃദ്ധമാണ്. എൽ‌ഡി‌എൽ കൊളസ്ട്രോളിനെ അളവ് കുറയ്ക്കുന്ന ഡയബറി സമ്പുഷ്ടമായ ഡയറ്റിൽ ഉൾപ്പെടുന്ന ഭക്ഷണങ്ങൾ ആണിവയൊക്കെ. ഇത് നിങ്ങളുടെ ഹൃദയാരോഗ്യത്തിനും മികച്ചതാണ്. ദിവസവും കുറഞ്ഞത് അഞ്ച് പഴങ്ങളും പച്ചക്കറികളും കഴിക്കുക, ധാന്യങ്ങൾ, നട്സ്, വിത്തുകൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. 

మరింత సమాచారం తెలుసుకోండి: