വിവാഹത്തീയതി പുറത്തുവിട്ട് ഗൗതമും മഞ്ജിമയും! ഒക്ടോബർ അവസാനത്തോടെയാണ് ഗൗതമും മഞ്ജിമയും പ്രണയത്തിലാണെന്നു ഇൻസ്റ്റഗ്രാം പേജിലൂടെ ലോകത്തെ അറിയിച്ചത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ വിവാഹ തീയതിയും പുറത്തു വിട്ടിരിക്കുന്നത്. ഒപ്പം തങ്ങളുടെ പ്രണയ കാലത്തിൻ്റെ അനുഭവങ്ങളും പ്രപോസ് ചെയ്തതും തുറന്നു പറയുന്നുമുണ്ട് ഇരുവരും. വെള്ത്തിരയിലെ താര ജോഡികൾ ജീവിതത്തിലും ഒന്നിക്കുന്നതു കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകരും. പ്രണയത്തിലാണെന്നു തുറന്നു പറഞ്ഞതിനു പിന്നാലെ വിവാഹ ചടങ്ങിലേക്ക് കടക്കാനൊരുങ്ങി യുവ താരങ്ങളായ ഗൗതം കാർത്തിക്കും മഞ്ജിമയും. ഇരുവരും തമ്മിലുള്ള വിവാഹം 2022 നവംബർ 28ന് നടത്താൻ തീരുമാനിച്ചതായാണ് റിപ്പോർട്ട്.ശരിക്കും എനിക്കു വളരെ ടെൻഷനുണ്ടായിരുന്നു. രണ്ടു ദിവസത്തിനു ശേഷം മഞ്ജിമ ഓകെ പറയുകയായിരുന്നു", ഗൗതം തങ്ങളുടെ പ്രണയത്തിൻ്റെ ആരംഭം പറയുന്നു.
"ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ട അവസ്ഥയിൽ കാവൽ മാലാഖയെപ്പോലെ വന്നയാളാണ് ഗൗതം, ഗൗതവുമായുള്ള ബന്ധം എൻ്റെ കാഴ്ചപ്പാടുകൾ എല്ലാം മാറ്റി മറിച്ചു" എന്നും മഞ്ജിമ കൂട്ടിച്ചേർക്കുന്നു.ഗൗതമാണ് മഞ്ജിമയെ ആദ്യം പ്രൊപോസ് ചെയ്തതെന്നു താരങ്ങൾ പറയുന്നു. "ഞാൻ ആദ്യം പ്രൊപോസ് ചെയ്തു കഴിഞ്ഞപ്പോൾ രണ്ടു ദിവസത്തെ സമയമാണ് മഞ്ജിമ ചോദിച്ചത്. അഭിമുഖങ്ങളിൽ പ്രണയത്തെക്കുറിച്ചു ചോദ്യങ്ങൾ ഉയർന്നപ്പോഴൊക്കെ ഇരുവരും ഒഴിഞ്ഞുമാറുകയായിരുന്നു. ചില സമയങ്ങളിൽ മഞ്ജിമ അത് നിഷേധിക്കുകയും ഗൗതം മൗനം പാലിക്കുകയും ചെയ്തു. അതിനൊടുവിലാണ് തങ്ങൾ പ്രണയത്തിലാണെന്നുള്ള സന്തോഷ വാർത്ത ആരാധകരെ ഇവർ അറിയിച്ചത്. ഇപ്പോൾ നവംബർ 28 ന് സുഹൃത്തുക്കളുടെയും കുടുംബാങ്ങളുടെയും സാന്നിധ്യത്തിൽ വിവാഹം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.2019 ൽ ദേവരാട്ടം എന്ന ചിത്രത്തിലാണ് ഗൗതമും മഞ്ജിമയും ഒന്നിച്ച് അഭിനയിക്കുന്നത്.
ഇതിനു ശേഷം ഇരുവരും പ്രണയത്തിലാണെന്നും ഇരുവരുടെയും വിവാഹം ഉറപ്പിച്ചതായുമുള്ള വാർത്തകൾ പ്രചരിച്ചിരുന്നു.1997 ൽ മമ്മൂട്ടി നായകനായെത്തിയ കളിയൂഞ്ഞാൽ എന്ന ചിത്രത്തിൽ ബാലതാരമായാണ് മഞ്ജിമയുടെ തുടക്കം. പിന്നീട് മയിൽപ്പീലിക്കാവ്, സാഫല്യം, പ്രിയം തുടങ്ങിയ സിനിമകളിലും ബാലതാരമായി. പഠനത്തിനു ശേഷം 2015 ൽ നിവിൻ പോളിയുടെ നായികയായിട്ടായിരുന്നു തിരികെ എത്തിയത്. വിനീത് ശ്രീനിവാസൻ്റെ തിരക്കഥയിൽ ജി.പ്രജിത്ത് സംവിധാനം ചെയ്ത ഒരു വടക്കൻ സെൽഫിയിലൂടെ നായികയായി തുടക്കം കുറിച്ച മഞ്ജിമ പിന്നീട് തമിഴിലും തെലുങ്കിലുമാണ് കൂടുതൽ സിനിമകൾ ചെയ്തത്. ഗൗതം വാസുദേവ് മോനോൻ സംവിധാനം ചെയ്ത അച്ചം എൻപതു മടമയ്യട എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ചതോടെ പിന്നീട് നിരവധി അവനസരങ്ങളെത്തി. നിവിൻ പോളിയുടെ തന്നെ മിഖായേൽ എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിൽ തിരികെ എത്തി.
സിനിമ കുടുംബത്തിൽ നിന്നും സിനിമയിലെത്തിയ താരങ്ങളാണ് മഞ്ജിമയും കാർത്തിക്കും. മലയാളി ഛായാഗ്രഹകനായ വിപിൻ മോഹൻ്റെ മകളാണ് മഞ്ജിമ. ബാല താരമായി കാമറയ്ക്കു മുന്നിലെത്തിയ മഞ്ജിമ പിന്നീട് നായികയായും അരങ്ങേറി. ചിമ്പുവിനൊപ്പം പ്രധാന വേഷത്തിലെത്തുന്ന പത്തു തല, 16 ഓഗസ്റ്റ് 1947 എന്നീ ചിത്രങ്ങളാണ് ഇനി ഗൗതമിൻ്റേതായി എത്തുന്നത്. ഒക്ടോബർ 31 ലേഡീസ് നൈറ്റ് ആണ് മഞ്ജിമയുടെ ഇനിയെത്തുന്ന ചിത്രം. ഗൗതം - മഞ്ജിമ താര വിവാഹം ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണ് ഇരു കുടുംബങ്ങളും. നയൻതാരയ്ക്കു ശേഷം തമിഴ് സിനിമ ലോകത്ത് ഏറെ ശ്രദ്ധ നേടുന്ന വിവാഹമായിരിക്കും ഇവരുടേത്. ഒരു കാലത്ത് തമിഴിലെ നായകനായി പെരുമ നേടിയ കാർത്തിക്കിൻ്റെ മകനായ ഗൗതമിനെ 2013 ൽ സംവിധായകൻ മണിരത്നമാണ് കടൽ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിച്ചത്.
Find out more: