60 കഴിഞ്ഞ പട്ടികവർഗ വിഭാഗത്തിലെ 55,781 പേർക്ക് 1000 രൂപ വീതം മുഖ്യമന്ത്രിയുടെ ഓണസമ്മാനം! പട്ടിക വർഗ വിഭാഗത്തിൽ പെട്ട 60 വയസ്സ് മുതൽ പ്രായമുള്ള 55,781 പേർക്കാണ് പണം ലഭ്യമാകുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ഇതിനായി 5,57,81,000 രൂപ വകയിരുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പട്ടിക വർഗ വിഭാഗത്തിൽ ഉൾപ്പെടുന്ന 60 വയസ്സ് മുതൽ പ്രായമുള്ളവർക്ക് മുഖ്യമന്ത്രിയുടെ ഓണസമ്മാനമായി 1000 രൂപ വീതം നൽകാൻ സർക്കാർ തീരുമാനം. രണ്ടുമാസത്തെ സാമൂഹ്യസുരക്ഷാ പെൻഷൻ നൽകിയും കുറഞ്ഞ വിലയ്ക്ക് പലചരക്കും പച്ചക്കറികളും ലഭ്യമാക്കാൻ ഓണച്ചന്തകൾ ഒരുക്കിയും എല്ലാ വിഭാഗം ആളുകൾക്കും സന്തോഷത്തോടെ ഓണം ആഘോഷിക്കാനുള്ള അവസരമൊരുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നിലനിൽക്കുന്ന മാതൃകാ പെരുമാറ്റച്ചട്ടം പിൻവലിക്കുന്ന ഘട്ടത്തിൽ മാത്രമേ കോട്ടയം ജില്ലയിലെ ഗുണഭോക്താക്കൾക്ക് തുക ലഭ്യമാവുകയുള്ളൂ. ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്ക് ബോണസായി 4,000 രൂപയും ബോണസിന് അർഹത ഇല്ലാത്തവർക്ക് ഉത്സവബത്തയായി 2,750 രൂപയും നൽകും. സർവീസ് പെൻഷൻകാർക്കും പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉത്സവബത്ത 1,000 രൂപയാണ്. സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപ അനുവദിക്കും. പാർട്ട് ടൈം - കണ്ടിൻജന്റ് ഉൾപ്പെടെയുള്ള മറ്റു ജീവനക്കാർക്ക് അഡ്വാൻസ് 6,000 രൂപയാണ്. കഴിഞ്ഞവർഷം ഉത്സവബത്ത ലഭിച്ച കരാർ - സ്കീം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജീവനക്കാർക്കും അതേ നിരക്കിൽ ഈ വർഷവും ഉത്സവബത്ത ലഭിക്കുന്നതായിരിക്കും. 13 ലക്ഷത്തിലധികം വരുന്ന ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കുമാണ് ഓണം പ്രമാണിച്ചുള്ള പ്രത്യേക സഹായം എത്തുക.
പാർട്ട് ടൈം - കണ്ടിൻജന്റ് ഉൾപ്പെടെയുള്ള മറ്റു ജീവനക്കാർക്ക് അഡ്വാൻസ് 6,000 രൂപയാണ്. കഴിഞ്ഞവർഷം ഉത്സവബത്ത ലഭിച്ച കരാർ - സ്കീം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജീവനക്കാർക്കും അതേ നിരക്കിൽ ഈ വർഷവും ഉത്സവബത്ത ലഭിക്കുന്നതായിരിക്കും. 13 ലക്ഷത്തിലധികം വരുന്ന ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കുമാണ് ഓണം പ്രമാണിച്ചുള്ള പ്രത്യേക സഹായം എത്തുക. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും 100 പ്രവർത്തി ദിനങ്ങൾ പൂർത്തിയാക്കിയ എല്ലാ തൊഴിലുറപ്പ് തൊഴിലാളികൾക്കും ഓണം പ്രമാണിച്ച് 1000 രൂപ ഉത്സവബത്തയായി നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. 4.6 ലക്ഷം ആളുകളിലേക്കാണ് സഹായമെത്തുക.
ഇതിനായി 46 കോടി രൂപ ധനവകുപ്പ് അനുവദിച്ചതായി കഴിഞ്ഞ ദിവസം ധനമന്ത്രി അറിയിച്ചിരുന്നു.ആ ലക്ഷ്യത്തോടെയാണ് പട്ടിക വർഗ്ഗ വിഭാഗക്കാർക്കിടയിലെ മുതിർന്ന പൗരന്മാർക്കായി ഈ സമ്മാനവും ഒരുക്കിയിരിക്കുന്നത്. ഒരുമിച്ച്, ഒരേ മനസ്സോടെ, സാഹോദര്യവും സ്നേഹവും പങ്കുവച്ച് നമുക്ക് ഓണം ആഘോഷിക്കാമെന്ന് കുറിപ്പിലൂടെ മുഖ്യമന്ത്രി അറിയിച്ചു.
Find out more: