
മിന്റ് അഥവാ പുതിനയില. കർപ്പൂര തുളസി വിഭാഗത്തിൽ പെട്ട ഇത് പാചകത്തിൽ ഉപയോഗിയ്ക്കുന്ന ഒന്നു കൂടിയാണ്. എന്നാൽ പാചക കാര്യങ്ങൾക്ക് വേണ്ടി മാത്രമല്ല, സൗന്ദര്യപരമായ പ്രശ്‌നങ്ങൾക്കും തീക്ഷ്ണ ഗന്ധമുള്ള ഈ ഇല ഉപയോഗിയ്ക്കാം. പല തരം കൂട്ടുകൾക്കൊപ്പം ഇത് ഉപയോഗിയ്ക്കാം. ഇതല്ലാതെ തനിയെ ഇതരച്ചും മുഖത്തിടാം. ഇതു നൽകുന്ന സൗന്ദര്യപരമായ ഗുണങ്ങൾ ചെറുതല്ല.ഇതിനായി വേണ്ടത്. പുതിനയില, ആര്യവേപ്പില, അൽപം പുളിയുള്ള മോര്, മഞ്ഞൾപ്പൊടി, കുക്കുമ്പർ എന്നിവയാണ്. ഇവയെല്ലാം തന്നെ സൗന്ദര്യപരമായ പല ഗുണങ്ങളും നൽകുന്നവയാണ്. ചർമ്മത്തിന്റെ ഓജസ്സും തേജസ്സും വീണ്ടെടുക്കാൻ ആര്യവേപ്പിന് കഴിവുണ്ട്. ഇതിലടങ്ങിയ ആന്റി ഓക്സിഡന്റുകൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിരോധിക്കാനും ചർമത്തിലെ ചുളിവുകൾ അകറ്റാനും ചർമ്മത്തിൽ നിന്നും വിഷാംശം പുറംതള്ളാനും നിങ്ങളെ സഹായിക്കുന്നു.
ഇതിനുപുറമെ മുഖക്കുരു, താരൻ, മുടികൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ആര്യവേപ്പ് നല്ലതാണ്.ഇതിൽ ഉപയോഗിയ്ക്കുന്ന മറ്റൊന്നാണ് ആര്യവേപ്പില. മറ്റുപല രോഗങ്ങൾക്കുമെന്നപോലെ ചർമ്മത്തിന്റെ ആരോഗ്യത്തിനും ആര്യവേപ്പ് മികച്ച മരുന്നാണ്.. മുഖക്കുരു പാടു തീർക്കാനും ഏറെ നല്ലതാണ്. 'കുർക്കുമ ലോംഗ' എന്ന ശാസ്ത്രീയ നാമമുള്ള മഞ്ഞൾ മിക്ക സൗന്ദര്യ വർദ്ധക വസ്തുക്കളിലും ഉപയോഗിക്കുന്നുണ്ട്. നിറം വയ്ക്കാനുള്ള പ്രധാനപ്പെട്ട നാട്ടു വൈദ്യങ്ങളിൽ ഒന്നാണിത്. ആന്റി ഫംഗൽ, ആന്റി ബാക്ടീരിയൽ ഇഫക്ടുള്ള ഇത് പല ചർമ പ്രശ്‌നങ്ങൾക്കുമുള്ള നല്ലൊരു പരിഹാരം കൂടിയാണ്.മഞ്ഞൾ പണ്ടു കാലം മുതൽ തന്നെ സൗന്ദര്യ ഗുണങ്ങളിൽ മുന്നിട്ടു നിൽക്കുന്നതാണ്.
ഇതിന് ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ധാരാളമുണ്ട്. മുഖക്കുരുവിനുള്ള നല്ലൊരു പരിഹാരമാണിത്.ഇതിൽ ഉയർന്ന അളവിൽ നിറഞ്ഞിരിക്കുന്ന ആന്റി ഓക്‌സിഡന്റുകളും വിറ്റാമിൻ എ, ബി1, സി, ബയോട്ടിൻ, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളെല്ലാം ചർമത്തിലെ ആരോഗ്യത്തെ പരിപോഷിപ്പിക്കുന്നതിന് സഹായിക്കും. ആൻറി ഇൻഫ്ളമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുള്ളതിനാൽ ചർമത്തിൽ ഉണ്ടാകുന്ന മുഖക്കുരു കാരണമുണ്ടാകുന്ന വീക്കം കുറയ്ക്കാനും ഇതേറെ നല്ലതാണ്.കുക്കുമ്പർ അഥവാ ചെറുവെള്ളരി ആരോഗ്യത്തിന് ഏറെ നല്ലതാണ്. ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യത്തിനും ഏറെ ഗുണം നൽകുന്ന ഒന്നാണിത്. പല ചർമ പ്രശ്‌നങ്ങൾക്കും മരുന്നാണ്.