രജനികാന്തും, ഐശ്വര്യ റായിയും സൽമാൻഖാനും നേർക്കുനേർ! ഷാരുഖ് ഖാൻ നാകനായ പത്താൻ്റെ റീലീസോടെ ബോളിവുഡ് സിനിമയും വീണ്ടും ശക്തമായ തിരിച്ചുവരവ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ 2023 ൻ്റെ സീനിമ സീസണുകളിൽ ഇനി ബോക്സോഫീസിൽ വലിയ മത്സരക്കാഴ്ചയാണ് പ്രതീക്ഷിക്കുന്നത്.ഇന്ത്യൻ സിനിമയുടെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത്. പ്രാദേശിക ഭാഷാ ചിത്രങ്ങൾ വിസ്മയക്കാഴ്ചകൾ‌ ഒരുക്കുന്ന നിലയിലേക്ക് വളർന്നിരിക്കുന്നു. തമിഴ്, തെലുങ്ക്, കന്നട ഭാഷാ ചിത്രങ്ങൾ ആഗോള വിപണിയിൽ ഇടം നേടിക്കഴിഞ്ഞു. ഏപ്രിലിൽ മറ്റൊരു വലിയ റിലീസ് ബോളിവുഡ് താരം സൽമാൻ ഖാൻ്റെ കിസി കാ ഭായ് കിസി കാ ജാനാണ്. പൂജ ഹെ‍ഡ്ജെ നായികയാകുന്ന ചിത്രത്തിൽ തെലുങ്ക് താരം വെങ്കിടേഷ്, ജഗപതി ബാബു തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളാകുന്നു. അജിത്തിൻ്റെ ഹിറ്റ് തമിഴ് ചിത്രം വീരത്തിൻ്റെ റീമേക്കാണ് സൽമാൻ ഖാൻ്റെ ഈ ചിത്രം. ഈദുൽ ഫിത്റിനോട് അനുബന്ധിച്ച് ഏപ്രിൽ 21 നാണ് ചിത്രത്തിൻ്റെ റിലീസ്.




   ഫർഹാദ് സാംജി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ താടിയും മുടിയും വളർത്തി പുത്തൻ ലുക്കിലാണ് സൽമാൻ ഖാൻ പ്രത്യക്ഷപ്പെടുന്നത്.ഇന്ത്യൻ സിനിമാ പ്രേക്ഷകർ‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ഐശ്വര്യ റായി വീണ്ടും തെന്നിന്ത്യയിലേക്ക് ശക്തമായ കഥാപാത്രവുമായെത്തിയ പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം. നന്ദിനി എന്ന കഥാപാത്രത്തിലൂടെ വീണ്ടും വെള്ളിത്തിരയിൽ വിസ്മയം സൃഷ്ടിക്കുകയായിരുന്നു താരം. മണിരത്നം സംവിധാനം ചെയ്ത ചിത്രത്തിൽ തമിഴ് സൂപ്പർ താരങ്ങളായ വിക്രം, കാർത്തി, ജയം രവി, തൃഷ, ജയറാം തുടങ്ങിയ വലിയ താരനിര ഒപ്പമെത്തുന്നുണ്ട്. 2022 ൽ റിലീസ് ചെയ്ത പൊന്നിയിൻ സെൽവൻ 400 കോടി ക്ലബിലിടം നേടി വലിയ വിജയമാണ് നേടിയത്. രണ്ടാം ഭാഗത്തിൻ്റെ റിലീസ് 2023 ഏപ്രിൽ‍ 28 നാണ് പ്ലാൻ ചെയ്തിരിക്കുന്നത്. മണിരത്നം സംവിധാനം ചെയ്ത ചിത്രം കൽക്കി കൃഷ്ണമൂർത്തിയുടെ ഇതേ പേരിലുള്ള നോവലിൻ്റെ ചലച്ചിത്ര ആവിഷ്കാരമാണ്.





   രജനികാന്തിൻ്റെ ജയിലറാണ് ഏപ്രിൽ പകുതിയോടെ തിയറ്ററിലെത്തുന്ന മറ്റൊരു വലിയ പ്രോജക്ട്. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വലിയ താരനിരയാണ് അണിനിരക്കുന്നത്. സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ രജനികാന്ത് എത്തുന്ന ചിത്രത്തിൽ സൗത്തിന്ത്യൻ ഭാഷകളിൽ നിന്നുമുള്ള ഒരുപിടി താരങ്ങളും അണിനിരക്കും. മലയാളത്തിൽ നിന്നും മോഹൻലാൽ, തെലുങ്കിൽ നിന്നും സുനിൽ, കന്നട സിനിമാലോകത്ത് നിന്നും ശിവരാജ്കുമാർ എന്നിവരാണ് താരനിരയിലുള്ളത്. തമന്നയാണ് ചിത്രത്തിലെ നായിക നിരയിലുള്ളത്. ആദ്യമായി മോഹൻലാലും രജനികാന്തും ഒന്നിച്ച് അഭിനിക്കുകയാണ് ഈ ചിത്രത്തിലൂടെ. 






  എന്നാൽ മണിരത്നത്തിൻ്റെ ചിത്രവുമായി ക്ലാഷ് ഉണ്ടാകാതിരിക്കാൻ‍ ജയിലറിൻ്റെ റിലീസ് ആഗസ്റ്റ് 11 ലേക്ക് മാറ്റിയതായും റിപ്പോർട്ടുണ്ട്.രൺവീർ സിംഗും ആലിയ ഭട്ടും ജോഡികളാകുന്ന ചിത്രം റൊമാൻ്റിക് കോമഡി ട്രാക്കിലാണ് കഥ പറയുന്നത്. സിനിമ സീസണുകൾക്ക് നിറം പകർന്ന് താരങ്ങൾ ഏറ്റമുട്ടുമ്പോൾ ആർക്കാണ് വിജയം കിരീടമെന്നു കാത്തിരുന്നു കാണാം.ഈ ചിത്രങ്ങൾക്കു പിന്നാലെ ബോളിവുഡിൽ കരൺ‍‌ ജോഹർ ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷം സംവിധാനം ചെയ്യുന്ന റോക്കി ഔർ റാണി കി പ്രേം കഥ ഏപ്രിൽ 28ന് പൊന്നിയിൻ സെൽവനൊപ്പം റിലീസാകുന്നുണ്ട്.

Find out more: