യുഎയിൽ നിന്ന് മുമ്ബിയിലേക്കു വരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ! യുഎഇയിൽ നിന്ന് ഇന്ത്യയിലെ മുംബൈ നഗരത്തിലേയ്ക്ക് യാത്ര ചെയ്യുന്നെങ്കിൽ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിൽ നിന്ന് ഒഴിവാകാൻ എന്തെല്ലാം രേഖകളാണ് കൈവശം വയ്‌ക്കേണ്ടതെന്ന തരത്തിലുള്ള സംശയങ്ങളാണ് പ്രധാനമായും യാത്രക്കാർ ഉന്നയിക്കുന്നത്. യുഎഇയിൽ നിന്ന് ഇന്ത്യയുടെ ഏറ്റവും വലിയ സാമ്പത്തിക നഗരങ്ങളിൽ ഒന്നായ മുംബൈയിലേക്ക് വിമാനമാർഗം യാത്ര ചെയ്യുന്നതിന് പുതിയ നിബന്ധനകൾ പുറത്തിറക്കി. ഈ സാഹചര്യത്തിൽ യാത്രക്കാർക്ക് ചില സംശയങ്ങളും ഉയർന്നിട്ടുണ്ട്. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാർക്ക് വിമാനം പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പുള്ള കൊവിഡ് നെഗറ്റീവ് പരിശോധനാ ഫലമാണ് ഹാജരാക്കേണ്ടത്. മാത്രമല്ല, എയർ സുവിധ പോർട്ടലിൽ അപ്‌ലോഡ് ചെയ്യുകയും വേണം.യാത്ര ചെയ്യുന്നതിന് മുമ്പ് കൊവിഡ് പിസിആർ പരിശോധനയുടെ നെഗറ്റീവ് ഫലം ഹാജരാക്കണമെന്ന് മിക്ക രാജ്യങ്ങളിലും നിബന്ധനയുണ്ട്. കൂടാതെ ഇന്ത്യൻ അധികൃതർ പുറത്തുവിട്ട പുതിയ യാത്രാ നിബന്ധനകൾ പ്രകാരം ഇന്ത്യയിൽ എത്തിച്ചേർന്നതിന് ശേഷം മറ്റൊരു കൊവിഡ് പരിശോധനയ്ക്ക് കൂടി വിധേയമാകണം. യാത്രക്കാർ തന്നെയാണ് പരിശോധനയ്ക്ക് പണം ചെലവാക്കേണ്ടത്.



   ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളം (സിഎസ്എം അന്താരാഷ്ട്ര വിമാനത്താവളം) ആർടി- പിസിആർ പരിശോധനയ്ക്ക് ഇനിപ്പറയുന്ന നിബന്ധനകൾ മുന്നോട്ട് വയ്ക്കുന്നു:സാധുവായ തിരിച്ചറിയൽ രേഖ (ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്‌പോർട്ട് അല്ലെങ്കിൽ വോട്ടർ ഐഡി കാർഡ്) സൈറ്റിൽ എടുത്തുകാട്ടാൻ ടോക്കൺ നമ്പറിന്റെ സ്‌ക്രീൻ ഷോട്ട് സേവ് ചെയ്യുക.


   നിങ്ങൾ പുറപ്പെടുന്ന രാജ്യത്തിന്റെ വിമാനത്താവള സ്റ്റാഫ് ആയിരിക്കും ടോക്കൺ നൽകുക. 48 മണിക്കൂറിനുള്ളിൽ ഓൺലൈൻ റിപ്പോർട്ട് സാധ്യമാകും. മുംബൈ വിമാനത്താവളത്തിൽ രജിസ്റ്റർ ചെയ്യുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് എട്ട് മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ലഭിക്കും. ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന വിമാനം ഉണ്ടെങ്കിൽ പിസിആർ പരിശോധനാ ഫലം ലഭിക്കുന്ന സമയം കണക്കുകൂട്ടിയിട്ട് വേണം മറ്റൊരു വിമാനം ബുക്ക് ചെയ്യാൻ. പൂർണ്ണമായും വാക്‌സിൻ സ്വീകരിച്ചവരെ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിൽ നിന്നും ഒഴിവാക്കും. യുകെ, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ദക്ഷിണാഫ്രിക്ക, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ ഇറങ്ങി യാത്ര ചെയ്യുന്നവർ ഏഴ് ദിവസത്തെ നിർബന്ധിത ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിൽ പോകേണ്ടതായിരുന്നു. അതിനുശേഷം ഏഴ് ദിവസത്തെ ഹോം ക്വാറന്റൈനിലും കഴിയണം. 




  പുതിയ സർക്കുലർ പ്രകാരം, താഴെ പറയുന്ന വിഭാഗങ്ങളെ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിൽ നിന്നും ഒഴിവാക്കി. 65 വയസ്സിന് മുകളിലുള്ള മുതിർന്ന യാത്രക്കാർ ,ഗർഭിണികൾ. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ ഒപ്പം യാത്ര ചെയ്യുന്ന മാതാപിതാക്കൾ,  കാൻസർ, ശാരീരിക വെല്ലുവിളികൾ, മാനസിക വൈകല്യങ്ങൾ, സെറിബ്രൽ പാഴ്‌സി തുടങ്ങിയ രോഗങ്ങൾക്ക് ഉടൻ വൈദ്യ സഹായം ആവശ്യമുള്ളവർ. ഗുരുതരാവസ്ഥയിൽ പിതാവ്, മാതാവ്, മകൻ, മകൾ എന്നിവരുണ്ടെങ്കിൽ, അപകടം സംഭവിച്ചവർ, കുടുംബാംഗങ്ങളിൽ ആരെങ്കിലും മരണപ്പെട്ടിട്ടുണ്ടെങ്കിൽ, രണ്ട് വാക്‌സിൻ ഡോസുകളും സ്വീകരിച്ചവ,ർ ജീവൻ- രക്ഷാ ശസ്ത്രക്രിയ അല്ലെങ്കിൽ ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ കൂടെയുള്ള മെഡിക്കൽ പ്രൊഫഷണലുകൾ എന്നിവരെയാണ് ഒഴിവാക്കിയിരിക്കുന്നത്. ഹെൽത്ത് ആന്റ് പ്രിവൻഷൻ (എംഒഎച്ച്എപി) സെന്ററിൽ രണ്ട് ഡോസ് വാക്‌സിനുകൾ സ്വീകരിച്ച വാക്‌സിൻ സെന്ററുകളിൽ നിന്ന് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ലഭിക്കും. യാത്രാ ആവശ്യങ്ങൾക്കായി വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകൾ ഉപയോഗിക്കാം.

Find out more: