കൊവിഷീൽഡ് വാക്സിന് ഡോസിന് 250 രൂപ രൂപ ഈടാക്കാമെന്നാണ് കമ്പനി മുന്നോട്ടു വെച്ച നിർദേശം. രാജ്യത്തെ ഒരു കോടിയോളം വരുന്ന ആരോഗ്യപ്രവർത്തകർക്കും ആശുപത്രി ജീവനക്കാർക്കും രണ്ട് കോടിയോളം വരുന്ന മുൻനിര പ്രവർത്തകർക്കുമാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകുകയെന്ന് കേന്ദ്രസർക്കാർ നേരത്തെ അറിയിച്ചിരുന്നു. ആദ്യഘട്ട വാക്സിൻ വിതരണം സൗജന്യമായിരിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്.ഡിസിജിഐയുടെ അനുമതി ലഭ്യമായാൽ ആദ്യഘട്ട വാക്സിൻ വിതരണത്തിന് കാലതാമസമുണ്ടായേക്കില്ല. ബുധനാഴ്ച മുതൽ വാക്സിൻ ലഭ്യമായിത്തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ.
ഈ വാക്സിന് നേരത്തെ യുകെ സർക്കാർ അനുമതി നൽകിയിരുന്നു. ഭാരത് ബയോടെകും ഐസിഎംആറും ചേർന്ന് വികസിപ്പിച്ച കൊവാക്സിൻ്റെ മൂന്നാം ഘട്ട പരീക്ഷണങ്ങൾ നവംബർ മാസത്തിലായിരുന്നു തുടങ്ങിയത്. പൂർണപരീക്ഷണങ്ങൾ നടത്താതെ വാക്സിനുകൾക്ക് അടിയന്തര ഘട്ടങ്ങളിൽ അനുമതി നൽകാനായി തയ്യാറാക്കിയ പുതിയ ഡ്രഗ്സ് ആൻ്റ് ക്ലിനിക്കൽ ട്രയൽസ് നിയമം (2019) ഉപയോഗിച്ചാണ് വാക്സിനുകൾക്ക് അടിയന്തര അനുമതി നൽകിയത്.
ഓക്സ്ഫഡ് സർവകലാശാലയും ആസ്ട്രസെനക്ക കമ്പനിയും ചേർന്ന് വികസിപ്പിച്ച അഡിനോവൈറസ് അധിഷ്ഠിത വാക്സിനാണ് ഇന്ത്യയിൽ കൊവിഷീൽഡ് എന്ന പേരിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമിക്കുന്നത്.വാക്സിൻ വിതരണത്തിന് അനുമതി നൽകുന്നതിനു മുന്നോടിയായി എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രസർക്കാർ ഡ്രൈ റൺ നടത്തിയിരുന്നു. കേരളത്തിൽ മൂന്നര ലക്ഷത്തോളം ആരോഗ്യപ്രവർത്തകർക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ ലഭ്യമാകുക.
click and follow Indiaherald WhatsApp channel