കൂർക്കം വലി കുറയ്ക്കാൻ ചില ടിപ്‌സുകൾ! ചില ആരോഗ്യ പ്രശ്‌നങ്ങൾ കൂർക്കം വലിയ്ക്ക് കാരണമാകുന്നു. മാത്രമല്ല, പങ്കാളിയുടെ കൂർക്കം വലി കാരണം വിവാഹബന്ധം വരെ വേർപെടുത്തിയ സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഏതാണ്ട് 70 ശതമാനം ആളുകളും പല പ്രായത്തിലായി കൂർക്കം വലിക്കാറുണ്ട്. എന്നാൽ കൗമാരക്കാരിൽ പൊതുവെ കൂർക്കംവലി കുറവാണ്. മുപ്പത് വയസ്സിനും അറുപത് വയസ്സിനും ഇടയിലുള്ളവരിലാണ് കൂർക്കംവലി കൂടുതലായി കാണപ്പെടുന്നത്. അതേസമയം വളരെയേറെ പ്രായമായവരിലും കൂർക്കംവലി കുറവാണ്.ഏറ്റവും വലിയ നിസഹായാവസ്ഥ കൂർക്കം വലിയുള്ളയാൾ അത് അറിയുന്നില്ലെന്നതാണ്.  കൂർക്കം വലി കൂടുതൽ പ്രശ്‌നമുണ്ടാക്കുന്നത് അടുത്തു കിടക്കുന്ന ആൾക്കാണെന്നു പറയാം. പല വിധത്തിലെ ശബ്ദം കൂർക്കം വലിയുടെ ഭാഗമായി ഉണ്ടാകും.



 ശ്വാസോച്ഛ്വാസം നടത്തുന്ന സമയത്ത് വായു കടന്നു പോകുന്ന വഴിയിൽ ഏതെങ്കിലും ഭാഗത്ത് ചെറിയ തടസ്സം ഉണ്ടായാൽ പോലും കൂർക്കംവലിയ്ക്ക് കാരണമാകും. കൂർക്കംവലി ഇല്ലാതാകണമെങ്കിൽ വായുവിന് തടസ്സങ്ങളില്ലാതെ ശ്വാസകോശത്തിൽ പ്രവേശിക്കാൻ കഴിയണം. ശ്വാസം പുറത്തേയ്ക്ക് പോകുമ്പോഴും തടസ്സങ്ങൾ പാടില്ല. മലർന്ന് കിടന്ന് ഉറങ്ങുന്നവരിലാണ് കൂർക്കംവലി കൂടുതലായി കാണപ്പെടുന്നത്. ഈ രീതിയിൽ ഉറങ്ങുമ്പോൾ നാവ് തൊണ്ടയിലേക്കിറങ്ങി ശ്വാസതടസ്സം ഉണ്ടാകുന്നു. കൂർക്കം വലിക്കുന്നവരുടെ തല ചെരിച്ച് വെച്ചാൽ മതി എന്നൊക്കെ പലരും പറയാറില്ലേ? നാവ് മൂലം ഉണ്ടാകുന്ന ശ്വാസതടസ്സം തൽക്കാലത്തേക്കെങ്കിലും അകറ്റാനാണിത്. ശ്വസനക്രിയയിൽ ഉണ്ടാകുന്ന തടസ്സം മൂലമാണ് ഈ കൂർക്കംവലി ഉണ്ടാകുന്നത്. ശ്വസനക്രിയയിൽ ഉണ്ടാകുന്ന തടസ്സം മൂലമാണ് ഈ കൂർക്കംവലി ഉണ്ടാകുന്നത്.



മൂക്കിലൂടെ ശ്വാസം എടുക്കുന്നതിനു പകരം ഉറക്കത്തിൽ വായിലൂടെ ശ്വാസം എടുക്കുമ്പോഴാണ് കൂർക്കംവലി ഉണ്ടാകുന്നത്. ഇത് പരിഹരിക്കാനായി രൂപകൽപന ചെയ്ത ബെൽറ്റ് പോലെയുള്ള ഒരു വസ്തുവാണ് ചിൻ സ്ട്രാപ്പ്. വിട്ടുമാറാത്ത മൂക്കടപ്പും ജലദോഷവും കഫക്കെട്ടും ഉള്ളവരിൽ കൂർക്കംവലിയും ഉണ്ടാകും. അതുകൊണ്ട് ഇത്തരം ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് ഉറപ്പാക്കണം. നന്നായി ആവി പിടിക്കുന്നത് ജലദോഷം, മൂക്കടപ്പ്, കഫക്കെട്ട് തുടങ്ങിയ അസ്വസ്ഥതകളെ ഇല്ലാതാക്കാൻ സഹായിക്കും.. പുകവലി, മദ്യപാനം എന്നിവ ഉറങ്ങുന്നതിന് മുൻപായി നിർബന്ധമായും മാറ്റി നിർത്തുക. ഇതും ഗുണം നൽകും. പുറകുവശത്ത് പോക്കറ്റ് ഉള്ള പാന്റ്സോ വസ്ത്രമോ ധരിച്ച് അതിനുള്ളിൽ ഒരു ചെറിയ ബോൾ ഇടുക. ഇങ്ങനെ ഉറങ്ങാൻ പോകുക. മലർന്ന് കിടക്കാനുള്ള പ്രവണത ഉണ്ടാകുമ്പോൾ ഈ ബോൾ സ്വാഭാവികമായും അടിയിലാകുകയും മലർന്ന് കിടക്കാൻ സാധിക്കാതെ വരികയും ചെയ്യുന്നു.. വശം തിരിഞ്ഞുള്ള ഉറക്കം നല്ല ശ്വസനത്തിനും ഓക്‌സിജൻ പ്രവാഹത്തിനുമെല്ലാം നല്ലതാണ്.



മലർന്ന് കിടന്ന് ഉറങ്ങുന്ന ശീലമുള്ളവരിൽ കൂർക്കംവലി കൂടുതലാണ്. അതിനാൽ ഈ രീതിയിൽ കിടക്കാതിരിക്കാനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുക. പകൽ കൂടുതൽ നേരം നിൽക്കുക, ഇരിയ്ക്കുമ്പോൾ കാലുകൾ വിറപ്പിച്ചു കൊണ്ടിരിയ്ക്കുക എന്നിവ രാത്രിയിലെ കൂർക്കം വലി ഒഴിവാക്കാൻ സഹായിക്കുന്നവെന്നാണ് പഠനങ്ങൾ കണ്ടെത്തിയത്. പകൽ കൂടുതൽ സമയം ഇരിയ്ക്കുന്നവരുടെ കാലിൽ ഫ്‌ളൂയിഡ് കൂടുതൽ അടിഞ്ഞു കൂടുന്നു. അതായത് ഫ്‌ളൂയിഡ് റിറ്റെൻഷൻ എന്ന അവസ്ഥ. ഇത് ഭക്ഷണം ഇറങ്ങിപ്പോകുന്ന ഈസോഫാഗസ് എന്ന കുഴലിനെ സങ്കോചിപ്പിയ്ക്കുന്നു. ഇതു കാരണം വായു വളരെ പെട്ടെന്ന് തന്നെ തൊണ്ടയിലേയ്‌ക്കെത്തുന്നു. ഇതു രാത്രിയിൽ വൈബ്രേഷനുകളുണ്ടാക്കുന്നു. ഇതാണ് കൂർക്കം വലിയ്ക്കു കാരണമാകുന്നത്. കാലിലെ മസിലുകൾ രാവിലെ പ്രവർത്തനക്ഷമമാകുന്ന ഒന്നാണ് നിൽക്കുന്നതും ഇതു പോലെ കാലുകൾ ചലിപ്പിയ്ക്കുന്നതും. ഇത് വ്യായാമ ഗുണം നൽകുന്നു. 

Find out more: