അത്രക്ക് പ്രണയത്തിൽ ആണ് അവർ രണ്ടാളും; ദിയ കൃഷ്ണയും ഭർത്താവ് ആസ്വിന്റെയും പ്രണയ നിമിഷങ്ങൾ! . ശ്വേതാമേനോന്റെ കളിമണ്ണ് മൂവിയിൽ അവരുടെ പ്രസവരംഗം ചിത്രീകരിക്കുന്നത് സിനിമ അല്ലെ എന്നുള്ള സംസാരങ്ങൾ പോലും ഈ ഒരു കാഴ്ചയോടെ കെട്ടടങ്ങും. ഒരു പെൺകുട്ടി എത്രയോളം വേദന സഹിച്ചാണ് ഓരോ ജൻമം നൽകുന്നത്, അത് പുറത്തുകാത്തുനിൽക്കുന്ന കുടുംബത്തിന് ഒരു ചുമരിന്റെ അപ്പുറമുള്ള ഒരു അനുഭവം മാത്രമായിരുന്നു. എന്നാൽ ഇക്കഴിഞ്ഞ ദിവസം ആ വീട്ടിലെ എല്ലാ അംഗങ്ങളും തങ്ങളുടെ പ്രിയപ്പെട്ടവൾക്ക് ഒപ്പം വേദന അനുഭവിച്ചു കൂടെ നിന്നും വാക്കുകൾ കൊണ്ട് അവളുടെ ചുറ്റും നിന്ന് ആശ്വാസമായി. കാണുന്ന ആരുടേയും മനസ്സും കണ്ണും നനയിക്കുന്ന കാഴ്ച. സോഷ്യൽ മീഡിയ വൈറൽ റൈറ്റർ നിഷ പങ്കുവച്ച പോസ്റ്റിന്റെ പൂർണ്ണ റൊപ്പം വായിക്കാം.ദിയ കൃഷ്ണയുടെ ലേബർ കാഴ്ചകൾ ആണ് സോഷ്യൽ മീഡിയയിലെ പ്രധാന സംസാരം.





കേവലം റീച്ചിനുവേണ്ടിയുള്ള പോസ്റ്റായി മാത്രം കാണുന്നതിന് അപ്പുറം മരണവേദനക്കും അപ്പുറം എല്ലുകൾ നുറുങ്ങുന്ന വേദന അനുഭവയ്ക്കുമ്പോൾ അവൾക്ക് താങ്ങായി തണലായി നിൽക്കുന്ന കുടുംബത്തെ കുറിച്ചാണ് പലരുടെയും സംസാരം. ഇതിനിടയിൽ പൂ പറിക്കുന്ന ലാഘവത്തോടെ പ്രസവം എടുക്കുന്ന നഴ്സ്മാരും ഡോക്ടർമാരും
അളവിനധികം കരയുന്ന സ്ത്രീകളോട് ചോദിക്കുന്ന ചില വൃത്തികെട്ട ചോദ്യങ്ങൾ ഉണ്ട്... എന്റെ കുട്ടിയോട് അങ്ങനെ സംസാരിക്കരുത് എന്ന് പറയാനോ സംരക്ഷിക്കാനോ ആ തണുത്ത മുറിയിൽ നീല ഉടുപ്പിനുള്ളിൽ കിടക്കുന്ന അവൾക്ക് ആരുമുണ്ടാവില്ല.ശരീരത്തിന്റെ വേദനക്കൊപ്പം അപമാനത്തിന്റെ വേദന കൂടി സഹിച്ചാണ് കാശില്ലാത്ത വീട്ടിലെ പെണ്ണുങ്ങൾ പ്രസവിക്കുന്നത്... അതിനിടയിലാണ്.... വീട്ടിലെ പരീക്ഷണങ്ങളിൽ പെട്ട് ഒരു പെയിൻ കില്ലർ പോലും പോലും ഇല്ലാതെ പെറ്റിടുന്ന പെണ്ണുങ്ങൾ....






അവളുടെ കാതിനും കണ്ണിനും അരികിൽ കൈ വിരലിൽ നിന്നും ഒരു നിമിഷം പിടി വിടാതെ . അവളുടെ ആളുണ്ടായിരുന്നു. അത്രക്ക് പ്രണയത്തിൽ അല്ലെങ്കിൽ ആ സമയത്ത് ഭർത്താവിന്റെ മുഖത്ത് നോക്കാൻ പോലും ഒരു സ്ത്രീക്ക് കഴിയില്ല എന്നത് വേറൊരു നഗ്ന സത്യം. ഇതിനിടയിൽ പൂ പറിക്കുന്ന ലാഘവത്തോടെ പ്രസവം എടുക്കുന്ന നഴ്സ്മാരും ഡോക്ടർമാരും അളവിനധികം കരയുന്ന സ്ത്രീകളോട് ചോദിക്കുന്ന ചില വൃത്തികെട്ട ചോദ്യങ്ങൾ ഉണ്ട്... എന്റെ കുട്ടിയോട് അങ്ങനെ സംസാരിക്കരുത് എന്ന് പറയാനോ സംരക്ഷിക്കാനോ ആ തണുത്ത മുറിയിൽ നീല ഉടുപ്പിനുള്ളിൽ കിടക്കുന്ന അവൾക്ക് ആരുമുണ്ടാവില്ല.സാധാരണ പ്രസവ മുറികളിൽ കയറ്റി കൊണ്ട് പോകുന്ന സ്ത്രീകളെ നോക്കി നഖം കടിച്ചു നില്കുന്നത്തോടെ ഉത്തരവാദിത്വം അവസാനിക്കുന്ന ഭർത്താവിന്റെ ഒക്കെ കാലം കഴിഞ്ഞു പോയി.. ആ മുറിക്കുള്ളിൽ നെഞ്ച് പിളർക്കുന്ന വേദനയിൽ ഒറ്റക്കായി പോകുന്ന പെണ്ണുങ്ങളുടെ അവസ്ഥ ഒന്ന് ഓർത്തു നോക്കൂ...







ഒന്നുറച്ചു കൈ പിടിക്കാൻ പോലും അറിയുന്നവർ ആരുമില്ലാതെ പതുക്കെ പതുക്കെ മുറുകി വരുന്ന വേദനയിൽ തണുത്ത മുറിയിൽ ഉറക്കെ കരയുന്ന മറ്റു സ്ത്രീകൾക്ക് ഇടയിൽ ഉള്ളിലെ ഭയത്തിൽ കുരുങ്ങി
തിരക്കുള്ള നഴ്സ്മാരുടെ കനിവിന് കാത്ത് ആ നിമിഷങ്ങൾ ആയിരിക്കും വേദനയെക്കാളും അവളെ ഭയപ്പെടുത്തുന്നത്.ആ പെൺകുടുംബത്തിൽ ഒരു ആൺകുട്ടി ജനിച്ചു...ആ ജനനത്തിന് ആ കുടുംബം മുഴുവൻ ചിരിച്ചു കൊണ്ടും കരഞ്ഞു കൊണ്ടും അവൾക്കൊപ്പം നിന്നു...അവരുടെ ആ സന്തോഷം അവര് കുടുംബം പോലെ അവർക്കൊപ്പം നിൽക്കുന്നഫോളോവേഴ്സിനോട് നോട്‌ പങ്കു വെച്ചു....ഒരു കുടുംബം മുഴുവൻ
അതിൽ ഭർത്താവ് മുതൽ അച്ഛൻ വരെ ആ വേദനയിൽ തഴുകി കൊണ്ട് അവൾക്കൊപ്പം ഉണ്ടാവുക എന്ന് പറഞ്ഞാൽ അതിന്റെ പ്രാധാന്യം എത്രയാണെന്ന് അറിയുന്നുണ്ടോ..

Find out more: