മലയാളത്തിന്റെ പുതിയ ഗായിക സൗപർണിക രാജഗോപാൽ! കുഞ്ചാക്കോ ബോബനും നയൻതാരയും കേന്ദ്ര കഥാപാത്രമായ 'നിഴൽ' ഒരു സൈക്കോളജിക്കൽ ത്രില്ലറും. ഈ രണ്ട് ചിത്രങ്ങളിലേയും പാട്ടുകളിലൂടെ സംഗീത സംവിധായകർ ഒരു പുതിയ ശബ്‍ദത്തെ മലയാളികൾക്ക് മുമ്പിൽ അവതരിപ്പിക്കുകയുണ്ടായി. എറണാകുളം പള്ളിമുക്ക് സ്വദേശിയായ സൗപർണിക രാജഗോപാൽ ആണ് ആ ശബ്‍ദത്തിനുടമ. 'ഖൊ ഖൊ' സിനിമയിലെ 'ഖൊ ഖൊ തീവണ്ടി' എന്ന പാട്ടിലും 'നിഴലി'ലെ 'സ്റ്റോറി സോങ്ങി'ലും സൗപർണികയുടെ ശബ്‍ദമുണ്ട്. കൂടാതെ തെലുങ്കിൽ അടുത്തിടെ ഏറെ ശ്രദ്ധ നേടിയ '30 വെഡ്സ് 21' എന്ന വെബ് സീരീസിലും സൗപർണിക ട്രാക്ക് പാടിയിട്ടുണ്ട്, ആദ്യ സിനിമകളിലെ അനുഭവങ്ങളെ കുറിച്ച് സൗപർണിക മനസ്സ് തുറക്കുകയാണ്.
അടുത്തിടെ തീയേറ്ററുകളിലും ഒടിടിയിലും ശ്രദ്ധ നേടിയ രണ്ട് സിനിമകളാണ് 'ഖൊ ഖൊ'യും 'നിഴലും'. രജിഷ വിജയൻ പ്രധാന വേഷത്തിലെത്തിയ 'ഖൊ ഖൊ' ഒരു സ്പോർട്സ് ചിത്രമായിരുന്നു. ചെറുപ്പത്തിലെ ഞാൻ പാടുമായിരുന്നു. എല്ലാവരും പ്രോത്സാഹിപ്പിക്കുമായിരുന്നു. ഭരതനാട്യം, മോഹിനിയാട്ടം, ക്ലാസിക്കൽ വോക്കൽ, ലൈറ്റ് മ്യൂസിക്, വര, പെയിൻറിംഗ് എല്ലാത്തിലും അമ്മ കൊണ്ടുപോയി ചേർത്തിയിരുന്നു. അങ്ങനെ അവസരങ്ങളുടെ വലിയ ലോകം ചെറുപ്പത്തിലെ എക്സ്പീരിയൻസ് ചെയ്തു. കലയിലേക്ക് ഇഷ്ടം വന്നത് അമ്മ വഴിയാണ്. അമ്മ ബിന്ദി രാജഗോപാൽ ചിത്രകാരിയാണ്. ചെറിയ കുട്ടിയായിരിക്കുമ്പോൾ തൊട്ട് അമ്മയുടെ വരകളും പെയിൻറിംഗുകളുമൊക്കെ കണ്ടാണ് വളർന്നത്. ചെറിയ കുട്ടിയായിരിക്കുമ്പോൾ എന്നെ ഒരു ആൽബത്തിൽ പാടിക്കാൻ അമ്മ കൊണ്ടുപോയിട്ടുണ്ട്.
'നന്ദന'ത്തിലെ കൃഷ്ണാ എന്നുള്ള പാട്ടാണ് അമ്മ എന്നെ ആദ്യമായി പഠിപ്പിച്ചത്. സംഗീതം അങ്ങനെ ജീവിതത്തിൻറെ ഭാഗമായിരുന്നു. എൻറെ ഫീലിങ്സ്, ഇമോഷൻസ് ഒക്കെ അതിനാൽ തന്നെ പ്രകടിപ്പിച്ചിരുന്നത് സംഗീതത്തിലൂടെ തന്നെയായിരുന്നു. പിന്നെ ഇത് കൂടുതൽ പുറത്തേക്കെടുക്കാൻ അവസരം വന്നത് കോളേജൊക്ക ആയപ്പോഴാണ്. ആ സമയം അമ്മ ഒരു ഗിറ്റാർ വാങ്ങി തന്നു. സംഗീതം ജീവനായി കൊണ്ടു നടക്കുന്ന കുറെയാളുകളെ മീറ്റ് ചെയ്യാൻ അവസരം ലഭിച്ചു. പാടാനൊക്കെ അവസരം കിട്ടി. അങ്ങനെ സിനിമയിൽ പാടാനായി. ഇപ്പോൾ ഓൺലൈനായിട്ട് ഇവൻറ് ചെയ്യുന്നുണ്ട്. പുതിയ ആപ്പ് ക്ലബ് ഹൗസിൽ പാടുന്നുമുണ്ട്. പാട്ട് വഴി കുറെ പേരെ അങ്ങനെ മീറ്റ് ചെയ്യാൻ പറ്റുന്നുണ്ട്. കെ7 സ്റ്റുഡിയോയിലും എൻഎച്ച്ക്യു സ്റ്റുഡിയോയിലുമായിരുന്നു ഞാൻ റെക്കോർഡിംഗ് നടത്തിയിരുന്നത്. കെ7 സ്റ്റുഡിയോയിലെ സൗണ്ട് എഞ്ചിനീയർ നന്ദഗോപൻ സുഹൃത്താണ്. അദ്ദേഹം വഴിയാണ് സംഗീത സംവിധായകരായ സൂരജ് എസ് കുറുപ്പ്, ജോസ് ജിമ്മി എന്നിവരെ മീറ്റ് ചെയ്തത്
അവർ വഴി സിനിമകളുടെ സംവിധായകരേയും. അങ്ങനെ അവരുടെ മുമ്പിൽ പെർഫോം ചെയ്യാൻ ഒരു സ്പേസ് കിട്ടിയതാണ് വഴി തെളിച്ചത്. മാത്രമല്ല കെ7 സ്റ്റുഡിയോസിൽ ഒരു ദിവസം റെക്കോർഡിംഗിന് വിളിച്ചു. മ്യൂസിക് ഡയറക്ടർ ജോസ് ജിമ്മി അന്നവിടെ ഉണ്ടായിരുന്നു. ഒരു തെലുങ്ക് വെബ് സീരീസിനുവേണ്ടി ട്രാക്ക് ചെയ്യാനാണെന്ന് അദ്ദേഹം പറഞ്ഞു. തെലുങ്കിൽ അത്ര നന്നായി പ്രൊനൗൺസ് ചെയ്യാനറിയില്ലായിരുന്നു. എങ്ങനെയാണ് പാടേണ്ടതെന്ന് പഠിച്ചു. '30 വെഡ്സ് 21' എന്ന വെബ് സീരീസിനുവേണ്ടിയായിരുന്നു പാട്ട്. കുറ്രവാടു എന്ന പാട്ട് പാടി, പിന്നീട് ഒരു ഹമ്മിങ് കൂടി പാടാനുണ്ടെന്ന് പറഞ്ഞു. അത് രണ്ട് മിനിറ്റുകൊണ്ട് പാടി. പക്ഷേ വെബ് സീരീസ് ഇറങ്ങിയപ്പോൾ കാർത്തിക് എന്നുള്ള ആ ഹമ്മിങ് ബിജിഎം ട്രാക്ക് ഏറെ വൈറലായി. നല്ല കമൻറ്സ് ലഭിച്ചു.
അങ്ങനെ ചെറിയ പടികൾ കയറിയാണ് വരുന്നത്. ഇതുവഴിയൊക്കെ ലേണിങ് എക്സ്പീരിയൻസ് ലഭിക്കുന്നുണ്ട്. 'ഖൊ ഖൊ' സിനിമയിലേക്ക് ഓഡിഷൻ വഴിയാണ് എത്തിയത്. കെ 7 സ്റ്റുഡിയോയിലെ ഒരു സുഹൃത്ത് ആ ടീമിനോടൊപ്പം ഉണ്ടായിരുന്നു. അവർ പാട്ടൊക്കെ റെഡിയായ ശേഷം ഒരു വോക്കലിസ്റ്റിനെ തിരയുകയായിരുന്നു. ഓഡിഷൻ വഴിയാണ് ആളുകളെ എടുക്കുന്നതെന്ന് പറഞ്ഞു. അങ്ങനെയാണ് ഞാനും അപർണ സത്യനും സെലക്ടായത്. അങ്ങനെ ഖൊ ഖൊ തീവണ്ടി എന്ന പാട്ട് ഞങ്ങൾ ചേർന്നു പാടി. ക്ലാസിക്കൽ വെസ്റ്റേൺ ബ്ലെൻഡായിട്ടുള്ള വോക്കൽസായിരുന്നു, നല്ല എക്സ്പീരിയൻസായിരുന്നു. ചെറിയ പേടിയുണ്ടായിരുന്നുവെങ്കിലും ആ ടീമും സംവിധായകൻ രാഹുൽ രജി നായരും സംഗീത സംവിധായകൻ സിദ്ധാർഥ പ്രദീപും നല്ല പിന്തുണ തന്നു.
Find out more: