അമ്മയുടെ ജനറൽ ബോഡി മീറ്റിങ് നടന്നു;  പുതിയ ചില തീരുമാനങ്ങളും പദ്ധതികളും അവതരിപ്പിച്ചു! കൊവിഡ് പശ്ചാത്തലത്തിൽ ചുരുക്കം ചില താരങ്ങൾ പങ്കെടുത്ത പരിപാടിയിൽ ചില പുതിയ തീരുമാനങ്ങളും പദ്ധതികളും അവതരിപ്പിച്ചു. സിനിമാ രംഗത്ത് സാമ്പത്തിക പ്രശ്‌നങ്ങൾ അഭിമുഖീകരിയ്ക്കുന്നവർക്ക് അറുപത് വിഭവങ്ങൾ അടങ്ങിയ ഓണക്കിറ്റ് നൽകി. കുട്ടികളുടെ പഠന സൗകര്യത്തിന് മൊബൈൽ ഫോണും. ചടങ്ങ് മോഹൻലാൽ ഉദ്ഘാടനം ചെയ്തു. മലയാള താര സംഘടനയായ അമ്മയുടെ ജനറൽ ബോഡി മീറ്റിങ് നടന്നു. കവിയൂർ പൊന്നമ്മ അടക്കമുള്ളവർക്ക് ഓണക്കോടി നൽകിക്കൊണ്ട് ചടങ്ങ് ഭംഗിയാക്കി. കെ പി എ സി ലളിത, ജഗതി ശ്രീകുമാർ തുടങ്ങിയവർക്കുള്ള ഓണക്കിറ്റ് വീട്ടിൽ കൊണ്ടു പോയി കൊടുക്കും എന്ന് ഭാരവാഹികൾ അറിയിച്ചു.അമ്മയുടെ പ്രവർത്തനങ്ങളെ കുറിച്ച് വിവരങ്ങൾ നൽകാനും, ആളുകളുമായി സംവദിയ്ക്കാനുമായി യൂട്യൂബ് ചാനൽ ആരംഭിച്ചു.  



  അനുശ്രീ, നമിത പ്രമോദ്, രചന നാരായണൻ കുട്ടി, പൊന്നമ്മ ബാബു, അനു സിത്താര, പാരീസ് ലക്ഷ്മി, ബിജു മേനോൻ തുടങ്ങയവരാണ് യോഗത്തിൽ പങ്കെടുത്തത്. ഷൂട്ടിങ് തിരക്കുകൾ കാരണം മോഹൻലാൽ ചടങ്ങിന്റെ പകുതിയിൽ വച്ച് നന്ദി പറഞ്ഞ് പോവുകയായിരുന്നു. വളരെ പെട്ടന്ന് തീരുമാനിച്ച യോഗമായതിനാൽ ആണ് പലർക്കും പങ്കെടുക്കാൻ സാധിക്കാതിരുന്നത് എന്ന് സിദ്ധിഖ് പറഞ്ഞു. ടൊവിനോ തോമസ്, ആസിഫ് അലി, അജു വർഗ്ഗീസ്, ബാബു ആന്റണി, മനോജ് കെ ജയൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.  ടൊവിനോ തോമസ്, ആസിഫ് അലി, അജു വർഗ്ഗീസ്, ബാബു ആന്റണി, മനോജ് കെ ജയൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. അനുശ്രീ, നമിത പ്രമോദ്, രചന നാരായണൻ കുട്ടി, പൊന്നമ്മ ബാബു, അനു സിത്താര, പാരീസ് ലക്ഷ്മി, ബിജു മേനോൻ തുടങ്ങയവരാണ് യോഗത്തിൽ പങ്കെടുത്തത്. ഷൂട്ടിങ് തിരക്കുകൾ കാരണം മോഹൻലാൽ ചടങ്ങിന്റെ പകുതിയിൽ വച്ച് നന്ദി പറഞ്ഞ് പോവുകയായിരുന്നു. 




  വളരെ പെട്ടന്ന് തീരുമാനിച്ച യോഗമായതിനാൽ ആണ് പലർക്കും പങ്കെടുക്കാൻ സാധിക്കാതിരുന്നത് എന്ന് സിദ്ധിഖ് പറഞ്ഞു. യോഗം കൂടുന്നുണ്ടെന്നറിഞ്ഞ് നിരവധി ആളുകളാണ് ഹോട്ടലിനു മുന്നിൽ തടിച്ചുകൂടിയത്. ഇഷ്ടതാരങ്ങൾ വാഹനങ്ങളിൽ നിന്നും പുറത്തിറങ്ങുമ്പോൾ അവർക്കൊപ്പം ചിത്രമെടുക്കാനും സംസാരിക്കാനും തിരക്കുകൂട്ടുകയായിരുന്നു ഇവർ.  ജനറൽ ബോഡി യോഗത്തിന് മുന്നോടിയായി നിർവാഹകസമിതി യോഗം കഴിഞ്ഞ ദിവസം നടന്നിരുന്നു. ഭരണഘടന ഭേദഗതിയടക്കമുള്ള വിഷയങ്ങളായിരുന്നു യോഗത്തിൽ ചർച്ച ചെയ്തത്.



    അമ്മയുടെ ഭരണസമിതിയിൽ വനിതാ സംവരണം കൊണ്ടുവരുന്നതുൾപ്പെടെയുള്ള നിയമാവലിയിലെ ഭേദഗതി നിർദേശങ്ങൾ ജനറൽ ബോഡി യോഗത്തിലെ ഭിന്നാഭിപ്രായങ്ങളെത്തുടർന്ന് അംഗീകരിക്കാതെ മാറ്റിവച്ചു.  കൂടുതൽ ചർച്ചകൾ ആവശ്യമായതിനാൽ ഭേദഗതി നിർദേശങ്ങൾ മരവിപ്പിച്ചതായും നിർദേശങ്ങളെല്ലാം ക്രോഡീകരിച്ച ശേഷം അടുത്ത ജനറൽ ബോഡി യോഗത്തിൽ തീരുമാനം എടുക്കുമെന്നും പ്രസിഡന്റ് മോഹൻലാൽ വ്യക്തമാക്കി. സംഘടനയിലെ വനിതാ അംഗങ്ങൾക്കു നേരെയുള്ള അതിക്രമ പരാതികൾ കൈകാര്യം ചെയ്യുന്നതിനായുള്ള ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കുമെന്ന നിർദേശവും ഭേദഗതി നിർദേശങ്ങളുടെ ഭാഗമായിരുന്നു.
 

Find out more: