ആദ്യമായി നിർമ്മിച്ച 'കാഴ്ച'യുടെ 17-ാം വാർഷിക ദിനത്തിൽ നൗഷാദിൻറെ വിയോഗം! ഏറെ വ്യത്യസ്തമായ ഒറു പ്രമേയവുമായി എത്തിയ കാഴ്ച ഒരു പരീക്ഷണ സിനിമയായിരുന്നതിനാൽ തന്നെ ബ്ലെസിയുടെ സുഹൃത്തുകൂടിയായ നൗഷാദും സേവി മനോ മാത്യുവും നിർമ്മാണം ഏറ്റെടുക്കുകയായിരുന്നു. 2004 ഓഗസ്റ്റ് 27, അന്നായിരുന്നു മമ്മൂട്ടിയെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത 'കാഴ്ച' എന്ന ചിത്രം പുറത്തിറങ്ങിയത്. ചിത്രം പുറത്തിറങ്ങി കൃത്യം 17 വർഷം തികഞ്ഞ ഈ ദിവസത്തിൽ സിനിമയുടെ നിർമ്മാതാവിൻറെ മരണവാർത്ത സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ചിത്രം തീയേറ്ററുകളിൽ വലിയ വിജയമാവുകയും ചെയ്യുകയുണ്ടായി. കൂടാതെ 5 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ചിത്രത്തിന് ലഭിച്ചു. ആ വർഷത്തെ കലാമൂല്യമുള്ള മികച്ച ചിത്രം, മികച്ച നവാഗത സംവിധായകൻ, മികച്ച നടൻ, മികച്ച ബാലതാരം, ജനപ്രിയ ചിത്രം തുടങ്ങിയ പുരസ്കാരങ്ങളാണ് ചിത്രത്തിന് ലഭിച്ചിരുന്നത്.
പാചക വിദഗ്ധൻ കൂടിയായ നൗഷാദ് ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, ലയൺ, പയ്യൻസ്, സ്പാനിഷ് മസാല തുടങ്ങിയ നിരവധി സിനിമകൾ ബിഗ് സ്‌ക്രീൻ എന്ന ബാനറിൽ നിർമ്മിച്ചിട്ടുണ്ട്. ഷെഫ് കൂടിയായ നൗഷാദ് കൈരളി ചാനലിലും മറ്റ് ചാനലുകളിലും കുക്കറി ഷോകളിലൂടെ ശ്രദ്ധേയനുമാണ്. കൂടാതെ കാറ്ററിങ്, ഹോട്ടൽ ശൃംഖലയും നടത്തിയിരുന്നു. ഏറെ ദിവസങ്ങളായി ആരോഗ്യനില മോശമായതിനെ തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു. ഇന്ന് രാവിലെയാണ് 55 കാരനായ അദ്ദേഹത്തിൻറെ മരണം സംഭവിച്ചത്. രണ്ടാഴ്ച മുമ്പാണ് ഹൃദയസ്തംഭനത്തെ തുടർന്ന് ഭാര്യ ഷീബ മരിച്ചിരുന്നത്. പതിമൂന്ന് കാരിയായ നഷ്വയാണ് ഏക മകൾ.പലവിധ അസുഖങ്ങളാൽ ക്ലേശിച്ചിരുന്ന അദ്ദേഹം രോഗം മൂർച്ഛിച്ചതിനെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ നാലാഴ്ചയോളമായി ചികിത്സയിലായിരുന്നു.
'നൗഷാദ് ദ ബിഗ് ഷെഫ്' എന്ന പേരിലായിരുന്നു റസ്റ്ററൻറ് ശൃംഘല നടത്തിയിരുന്നത്. സിനിമയോടുള്ള ഇഷ്ടമാണ് അദ്ദേഹത്തെ നിർമ്മാതാവാക്കിയത്. സിനിമാരംഗത്തെ നിരവധിപേർ അദ്ദേഹത്തിൻറെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.പിതാവിൻറെ പാത പിന്തുടർന്നാണ് നൗഷാദ് പാചക രംഗത്തേക്ക് എത്തിയത്. ഹോട്ടൽ മാനേജ്മെന്റ് പഠനം പൂർത്തിയാക്കിയ ശേഷമായിരുന്നു ഇത്. പ്രമുഖ കേറ്ററിങ് ഭക്ഷണശാല ശൃംഖലയായ നൗഷാദ് ദ ബിഗ് ഷെഫിന്റെ ഉടമ കൂടിയായ അദ്ദേഹം ബ്ലെസിയുടെ ആദ്യ ചിത്രമായ കാഴ്ച നിർമ്മിച്ചാണ് സിനിമാ രംഗത്തേക്ക് എത്തുന്നത്.
പ്രമുഖ കേറ്ററിങ് ഭക്ഷണശാല ശൃംഖലയായ നൗഷാദ് ദ ബിഗ് ഷെഫിന്റെ ഉടമ കൂടിയായ അദ്ദേഹം ബ്ലെസിയുടെ ആദ്യ ചിത്രമായ കാഴ്ച നിർമ്മിച്ചാണ് സിനിമാ രംഗത്തേക്ക് എത്തുന്നത്. പിതാവിൻറെ പാത പിന്തുടർന്നാണ് നൗഷാദ് പാചക രംഗത്തേക്ക് എത്തിയത്. ഹോട്ടൽ മാനേജ്മെന്റ് പഠനം പൂർത്തിയാക്കിയ ശേഷമായിരുന്നു ഇത്. 'നൗഷാദ് ദ ബിഗ് ഷെഫ്' എന്ന പേരിലായിരുന്നു റസ്റ്ററൻറ് ശൃംഘല നടത്തിയിരുന്നത്. സിനിമയോടുള്ള ഇഷ്ടമാണ് അദ്ദേഹത്തെ നിർമ്മാണ രംഗത്തേക്ക് എത്തിച്ചത്. സിനിമാ സീരിയൽ രംഗത്തെ നിരവധിപേർ അദ്ദേഹത്തിൻറെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.
Find out more: