മത ന്യൂനപക്ഷ അവകാശം ഇന്ത്യസംരക്ഷിക്കണമെന്ന് അമേരിക്ക. പൗരത്വഭേദഗതി ബില്ലിന് അംഗീകാരം ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രസ്താവന. പൗരത്വ ബില്ലിനെ സംബന്ധിച്ച് ആണ് അമേരിക്ക ആശങ്ക വ്യക്തമാക്കുന്നത്.
''പൗരത്വഭേദഗതി ബില്ലുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ ഞങ്ങള്‍ വീക്ഷിക്കുന്നുണ്ട്.
മതസ്വാതന്ത്ര്യത്തോടുള്ള ബഹുമാനവും നിയമപ്രകാരം തുല്യ പരിഗണനയും നമ്മുടെ രണ്ട് ജനാധിപത്യ രാജ്യങ്ങളുടെയും അടിസ്ഥാന തത്വങ്ങളാണ് എന്നും
ഇന്ത്യയുടെ ഭരണഘടനയ്ക്കും ജനാധിപത്യ മൂല്യങ്ങള്‍ക്കും അനുസൃതമായി മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ അമേരിക്ക ഇന്ത്യയോട് അഭ്യര്‍ത്ഥിക്കുന്നു. ''സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പുറത്തിറക്കിയ പ്രസ്താവനയില്‍ വക്തമാക്കി.
പൗരത്വ ഭേദഗതി ബിൽ യുമായി ബന്ധപ്പെട്ട രാജ്യത്തിന്റെ പല ഭാഗങ്ങളിൽ പല തരത്തിലുള്ള പ്രക്ഷോഭങ്ങൾ നടക്കുകയാണ്
click and follow Indiaherald WhatsApp channel