തെലുങ്ക് സിനിമയിൽ അഭിനയിച്ചതിന്റെ സന്തോഷം പങ്കിട്ടെത്തി നടി നസ്രിയ! ബാംഗ്ലൂർ ഡേയ്‌സിൽ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു നസ്രിയയും ഫഹദും പ്രണയത്തിലായത്. സിനിമയുടെ ചിത്രീകരണം തീർന്ന് അധികം വൈകാതെ തന്നെ ഇരുവരും വിവാഹിതരായിരുന്നു. ഇടയ്ക്ക് മാറി നിന്നുവെങ്കിലും നസ്രിയ സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നു. ജീവിതത്തിലാദ്യമായി തെലുങ്ക് ചിത്രത്തിൽ അഭിനയിച്ചതിനെക്കുറിച്ച് വാചാലയായെത്തിയിരിക്കുകയാണ് താരമിപ്പോൾ. പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരങ്ങളിലൊരാളാണ് നസ്രിയ നസീം. ബാലതാരമായി തുടങ്ങി പിന്നീട് നായികയായി മാറിയ നസ്രിയയ്ക്ക് നിരവധി മികച്ച അവസരങ്ങളായിരുന്നു ലഭിച്ചത്.
താൻ അഭിനയിച്ച ആദ്യ തെലുങ്ക് സിനിമയുടെ ചിത്രീകരണം പൂർത്തിയായതിനെക്കുറിച്ചുള്ള പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്. മൂന്ന് ലക്ഷത്തിലധികം പേരാണ് ഇതിനകം തന്നെ നസ്രിയയുടെ പോസ്റ്റിന് ലൈക്കടിച്ചിട്ടുള്ളത്. ഇൻസ്റ്റഗ്രാമിൽ സജീവമായ നസ്രിയ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ആദ്യ തെലുങ്ക് സിനിമയുടെ ഡബ്ബിംഗും വിജയകരമായി പൂർത്തിയാക്കി. ഇതാണെന്റെ ആദ്യ തെലുങ്ക് സിനിമയുടെ സംവിധായകൻ, ഇപ്പോൾ എന്റെ സുഹൃത്തും വഴികാട്ടിയും കൂടിയാണ്. ഇതിലും നല്ലൊരു ഗൈഡിനെ എനിക്കിനി കിട്ടുകയില്ല. ഇതുവരെയുള്ള യാത്രകളിലെല്ലാം അദ്ദേഹം ഒപ്പമുണ്ടായിരുന്നു. നിങ്ങൾക്കൊപ്പം ജോലി ചെയ്തിരുന്ന ഓരോ നിമിഷവും ഞാൻ ശരിക്കും ആസ്വദിച്ചിരുന്നുവെന്നും നസ്രിയ കുറിച്ചിട്ടുണ്ട്.
ഞാൻ ശരിക്കും ലീല തോമസിനെ മിസ് ചെയ്യാൻ പോവുകയാണ്. അടുത്ത പ്രൊജക്റ്റിൽ കാണും വരെ നിങ്ങളെയും ഞാൻ മിസ് ചെയ്യാൻ പോവുകയാണെന്നുമായിരുന്നു നസ്രിയ കുറിച്ചത്. ഈ സിനിമ കാണാനായി ഞാനും അക്ഷമയോടെ കാത്തിരിക്കുകയാണെന്നും താരം കുറിച്ചിരുന്നു. കഴിഞ്ഞ ഒരുവർഷത്തോളമായുള്ള വലിയൊരു യാത്രയായിരുന്നു ഇത്. പ്രതിസന്ധികൾക്കിടയിലും ഇങ്ങനെയൊരു സിനിമ നമുക്ക് ചെയ്യാനായതിൽ എനിക്ക് സന്തോഷവും അഭിമാനവുമുണ്ട്. കൈക്ക് എന്ത് പറ്റിയെന്നായിരുന്നു ആരാധകരെല്ലാം താരത്തോട് ചോദിച്ചത്.
അടുത്തിടെ ഫഹദിനൊപ്പം പൊതുവേദിയിലെത്തിയപ്പോഴൊന്നും പ്രശ്‌നമില്ലായിരുന്നുവല്ലോയെന്ന കമന്റുകളുമുണ്ട്. നിരവധി പേരാണ് ഇതേക്കുറിച്ച് ചോദിച്ചിട്ടുള്ളത്. കമന്റുകൾക്ക് താരം ഇതുവരെ മറുപടി നൽകിയിട്ടില്ല. കൈക്ക് എന്ത് പറ്റിയെന്നായിരുന്നു ആരാധകരെല്ലാം താരത്തോട് ചോദിച്ചത്. അടുത്തിടെ ഫഹദിനൊപ്പം പൊതുവേദിയിലെത്തിയപ്പോഴൊന്നും പ്രശ്‌നമില്ലായിരുന്നുവല്ലോയെന്ന കമന്റുകളുമുണ്ട്. നിരവധി പേരാണ് ഇതേക്കുറിച്ച് ചോദിച്ചിട്ടുള്ളത്. കമന്റുകൾക്ക് താരം ഇതുവരെ മറുപടി നൽകിയിട്ടില്ല.
Find out more: