ശശീന്ദ്രൻ മന്ത്രി സ്ഥാനം രാജിവയ്ക്കണം; വിഡി സതീശൻ! രാജിക്കു തയാറായില്ലെങ്കിൽ ശശീന്ദ്രനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കാൻ മുഖ്യമന്ത്രി തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുവതിയെ കടന്നു പിടിച്ച കേസ് ഒത്തുതീർപ്പാക്കാൻ ഇടപെട്ടെന്ന ആരോപണം നേരിടുന്ന വനം വകുപ്പു മന്ത്രി എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേസ് ഒത്തുതീർപ്പാക്കാൻ വിളിച്ച മന്ത്രി ശശീന്ദ്രൻ സംസാരിച്ചത് താക്കീതിന്റെ സ്വരത്തിലെണെന്നാണ് പരാതിക്കാരി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുന്നത്. ഭണഘടനാപരമായ പദവിയിൽ ഇരിക്കുന്ന മന്ത്രിക്കെതിരെ യുവതിയും പിതാവും ഗുരുതരമായ പരാതിയാണ് ഉന്നയിച്ചിരിക്കുന്നത്. 

   പദവി ദുരുപയോഗം ചെയ്ത് കേസ് അട്ടിമറിക്കാൻ ശ്രമിച്ച എ.കെ ശശീന്ദ്രൻ ഒരു നിമിഷം പോലും മന്ത്രി സ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്നും വിഡി സതീശൻ പറഞ്ഞു. മന്ത്രിക്ക് കേസിനെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്നെന്ന് പെൺകുട്ടിയുടെ പിതാവും വ്യക്തമാക്കിയിട്ടുണ്ട്. ഒരു സ്ത്രീ നൽകിയ പരാതിയിൽ മന്ത്രി പദവിയിൽ ഇരിക്കുന്ന ഒരാൾ ഇടപെട്ട് നീതി അട്ടിമറിക്കുന്നത് അതീവ ഗൗരവമുള്ള വിഷയമാണ്.  യുവതിയുടെ അച്ഛനെ മന്ത്രി ഫോൺ വിളിച്ച് സംസാരിക്കുന്നതിൻറെ ഓഡിയോയും കുടുംബം പുറത്തുവിട്ടിരുന്നു. പരാതിക്കാരിയുടെ പിതാവായ എൻസിപി നേതാവുമായി മന്ത്രി സംസാരിക്കുന്നതിൻറെ ശബ്ദരേഖയാണ് പുറത്ത് വന്നിരിക്കുന്നത്.

   എൻസിപി നേതാവ് യുവതിയുടെ കയ്യിൽ കേറി പിടിച്ചെന്ന കേസ് ഒത്തുതീർപ്പാക്കാൻ മന്ത്രി എകെ ശശീന്ദ്രൻ ഇടപെട്ടതായി യുവതിയുടെ കുടുംബം തന്നെയാണ് ആരോപിച്ചിരിക്കുന്നത്.അതേസമയം സംഭവം വിവാദമായതിന് പിന്നാലെ വിഷയത്തിൽ പ്രതികരിച്ച എകെ ശശീന്ദ്രൻ പരാതിക്കാരിയുടെ അച്ഛൻ തൻറെ പാർട്ടിക്കാരനാണെന്നും, കാര്യം അന്വേഷിക്കാനാണ് വിളിച്ചതെന്നുമാണ് പറഞ്ഞത്. പാർട്ടിയിലെ പ്രശ്നം ആണെന്നാണ് ആദ്യം കരുതിയതെന്നും എന്നാൽ പിന്നീടാണ് വിഷയം അറിഞ്ഞതെന്നും മന്ത്രി പറയുന്നു. പ്രശ്‌നം നല്ല നിലയിൽ തീർക്കണമെന്നാണ് മന്ത്രി യുവതിയുടെ അച്ഛനോട് ആവശ്യപ്പെട്ടത്.  

Find out more: