സിപിഐയാണ് ക്നനായയെ വളർത്തിയത്; എന്നിട്ടും കണ്ണായ കോൺഗ്രസിൽ ചേർന്നതെന്തിന്? കോൺഗ്രസ് വലിയൊരു കപ്പലാണെന്നും ഇത് നിരവധി പേരെ രക്ഷിച്ചിട്ടുണ്ടെന്നും കനയ്യ പറഞ്ഞു. ഇന്നലെ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ പാർട്ടി അംഗത്വം സ്വീകരിച്ചതിനു പിന്നാലെയാണ് കനയ്യ കുമാർ പാർട്ടി മാറാനുള്ള സാഹചര്യം വിശദീകരിച്ചത്. അതേസമയം, കനയ്യ കുമാർ ചെയ്തത് ചതിയാണെന്നു വിശദീകരിച്ച സിപിഐ അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതായി പ്രഖ്യാപിച്ചു. രാജ്യത്തെ ഏറ്റവും പഴക്കമുള്ളതും ഏറ്റവും ജനാധിപത്യമുള്ളതുമായ പാർട്ടിയാണ് ഇത്. ഈ ജനാധിപത്യത്തിനാണ് ഞാൻ ഊന്നൽ കൊടുക്കുന്നതും. ഞാൻ മാത്രമല്ല, പലരും വിശ്വസിക്കുന്നത് കോൺഗ്രസില്ലാതെ ഇന്ത്യയ്ക്ക് നിലനിൽക്കാൻ സാധിക്കില്ലെന്നാണ്.
" കനയ്യ കുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. "കോൺഗ്രസ് പാർട്ടി വലിയൊരു കപ്പൽ പോലെയാണ്. ഈ പാർട്ടിയെ രക്ഷിച്ചാൽ പലരുടെയും ആഗ്രഹങ്ങളും സംരക്ഷിക്കപ്പെടും. മഹാത്മാ ഗാന്ധിയുടെ ഏകത്വം, ഭഗത് സിങിൻ്റെ ധീരത, ബി ആർ അംബേദ്കറുടെ തുല്യതയെക്കുറിച്ചുള്ള ആശയം എന്നിവയെല്ലാം സംരക്ഷിക്കപ്പെടും. അതുകൊണ്ടാണ് ഞാൻ കോൺഗ്രസിൽ ചേർന്നത്." "ഞാൻ കോൺഗ്രസിൽ ചേരാൻ കാരണം, കോൺഗ്രസ് ഒരു പാർട്ടി മാത്രമല്ല. ഇതൊരു ആശയമാണ്. കോൺഗ്രസിനെ രക്ഷിക്കാതെ രാജ്യത്തെ രക്ഷിക്കാൻ കഴിയില്ലെന്നാണ് രാജ്യത്തെ കോടിക്കണക്കിന് യുവാക്കൾ വിശ്വസിക്കുന്നതെന്ന് കനയ്യ കുമാർ പറയുന്നു. ഒരു പ്രത്യേക ആശയം ഇന്ത്യയുടെ മൂല്യങ്ങളും സംസ്കാരവും ചരിത്രവും ഭാവിയും നശിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്നലെ വൈകിട്ട് നടന്ന ചടങ്ങിലാണ് കനയ്യ കുമാർ കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു കനയ്യ കുമാർ പാർട്ടി അംഗത്വം സ്വീകരിച്ചത്. ഗുജറാത്തിൽ നിന്നുള്ള ദളിത് നേതാവ് ജിഗ്നേഷ് മേവാനിയും കോൺഗ്രസിൽ ചേരുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ ഇതു നടന്നില്ലെന്നാണ് റിപ്പോർട്ട്. മുൻപ് സിപിഐ നേതാവായിരുന്ന കനയ്യ 2019 പൊതുതെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഗിരിരാജ് സിങിനെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. സിപിഐയ്ക്ക് വേഗം പോരെന്നാണ് കനയ്യ കുമാറിൻ്റെ നിലപാട്.
സിപിഐയിലാണ് താൻ വളർന്നതെന്നും എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് വേഗമില്ലെന്നും കനയ്യ കുമാർ പറഞ്ഞു. ഇന്നത്തെ എതിരാളി സൂത്രക്കാരനാണെന്നും അവസരത്തിനൊത്തു വേഷം മാറുകയാണെന്നും കനയ്യ കുമാർ പറഞ്ഞു. ഈ സാഹചര്യത്തിൽ ഇഴയുകയല്ല ഓടുക തന്നെ വേണമെന്നും കനയ്യ പറഞ്ഞു. അതേസമയം കനയ്യ കുമാറിനെ കോൺഗ്രസിലേയ്ക്ക് സ്വാഗതം ചെയ്ത എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പുതിയ നേതാക്കളുടെ വരവ് ഫാസിസ്റ്റ് ശക്തികൾക്കെതിരായ പോരാട്ടത്തിൽ സഹായിക്കുമെന്ന് വ്യക്തമാക്കി. രാജ്യത്തെ ആവിഷ്കാര സ്വാതന്ത്ര്യത്തിൻ്റെ ചിഹ്നമാണ് കനയ്യ കുമാർ എന്ന് കെസി വേണുഗോപാൽ പറഞ്ഞു. വിദ്യാർഥിയായിരിക്കേ തന്നെ കനയ്യ മൗലികവാദത്തിനെതിരെ പ്രവർത്തിച്ചു. ഇദ്ദേഹം കോൺഗ്രസിലെത്തുന്നത് പ്രവർത്തകർക്ക് മുഴുവൻ ആവേശം പകരുന്ന കാര്യമാണെന്നും കെസി വേണുഗോപാൽ വ്യക്തമാക്കി.
Find out more: