കാത്തിരിപ്പുകൾക്കൊടുവിൽ വിജയ് ദേവരകൊണ്ടയും പുരി ജഗന്നാഥും ഒന്നിക്കുന്ന 'ജെജിഎം' പ്രഖ്യാപിച്ചു! മുംബൈയിൽ നടന്ന ചടങ്ങിലാണ് ചിത്രം പ്രഖ്യാപിച്ചത്. ചാർമി കൗർ, വംശി പൈഡിപ്പള്ളി, പുരി ജഗന്നാഥ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത് പുരി ജഗന്നാഥാണ്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നി ഭാഷകളിൽ റിലീസ് ചെയ്യുന്ന ഒരു പാൻ ഇന്ത്യ ആക്ഷൻ എന്റർടെയ്നർ ചിത്രമാണ് 'ജെജിഎം'. ലോകമെമ്പാടുമുള്ള ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് സൂപ്പർ സ്റ്റാർ വിജയ് ദേവരകൊണ്ടയും പ്രശസ്ത സംവിധായകൻ പുരി ജഗന്നാഥും തങ്ങളുടെ അടുത്ത സംരംഭമായ 'ജെ.ജി.എം' എന്ന ചിത്രം പ്രഖ്യാപിച്ചു.
വിജയ്ക്കൊപ്പം വീണ്ടും സഹകരിക്കുന്നതിൽ വലിയ സന്തോഷം തോന്നുന്നു, ആത്യന്തിക ആക്ഷൻ എന്റർടെയ്നറായ 'ജെജിഎം' ശക്തമായ ഒരു പുത്തൻ ആഖ്യാനമാണ്' എന്നാണ് തന്റെ പുതിയ ചിത്രത്തെ കുറിച്ച് സംവിധായകൻ പുരി ജഗന്നാഥ് പറഞ്ഞത്. 'ഞങ്ങളുടെ അടുത്ത പ്രോജക്റ്റ് 'ജെജിഎം' എന്ന ചിത്രം പ്രഖ്യാപിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. പുരിയുടെ ഈ സ്വപ്നപദ്ധതിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. ചാർമ്മിക്കും അവളുടെ ടീമിനുമൊപ്പം പ്രവർത്തിക്കാൻ കാത്തിരിക്കുകയാണ്. 'ജെജിഎമ്മിലെ എന്റെ കഥാപാത്രം ഞാൻ മുമ്പ് ചെയ്തിട്ടില്ലാത്തവിധം ഉന്മേഷദായകമാണ്, അത് പ്രേക്ഷകരിൽ സ്വാധീനം ചെലുത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്' നടൻ വിജയ് ദേവര കൊണ്ട പ്രതികരിച്ചത്.
'ഏറ്റവും ശ്രദ്ധേയവും വെല്ലുവിളി നിറഞ്ഞതുമായ തിരക്കഥകളിലൊന്നായ 'ജെജിഎം' എന്നെ അത്യധികം ആവേശഭരിതനാക്കുന്നു. കഥ എല്ലാ ഇന്ത്യക്കാരെയും സ്പർശിക്കും. ഈ ചിത്രം ഓരോ ഇന്ത്യക്കാരന്റെയും മനസ്സാക്ഷിയെ സ്പർശിക്കും എന്ന് ശ്രീകര സ്റ്റുഡിയോയിലെ ഞങ്ങൾക്ക് ഉറപ്പുണ്ട്.' എന്ന് നിർമ്മാതാവ് ശ്രീകര സ്റ്റുഡിയോ വംശി പൈഡിപ്പള്ളി പറഞ്ഞു. 2022 ഏപ്രിലിൽ ഷൂട്ട് ആരംഭിക്കും. ഒന്നിലധികം അന്താരാഷ്ട്ര ലൊക്കേഷനുകളിണ് സിനിമയുടെ ചിത്രീകരണം. ചാർമ്മി കൗർ, വംശി പൈഡിപ്പള്ളി പ്രൊഡ്യൂസർ ശ്രീകര സ്റ്റുഡിയോ, ശ്രീകര സ്റ്റുഡിയോയുടെ ഡയറക്ടർ സിങ്ക റാവു എന്നിവരാണ് ഇത് നിർമ്മിക്കുന്നത്.
ചിത്രം 2023 ഓഗസ്റ്റ് 3ന് ലോകമെമ്പാടും റിലീസ് ചെയ്യും. പി.ആർ.ഒ. ശബരി. 'വിജയ് ദേവരകൊണ്ട, പുരി ജഗന്നാഥ്, ചാർമി കൗർ എന്നിവരോടൊപ്പം ജെജിഎമ്മിൽ സഹകരിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ലോകമെമ്പാടുമുള്ള ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് സൂപ്പർ സ്റ്റാർ വിജയ് ദേവരകൊണ്ടയും പ്രശസ്ത സംവിധായകൻ പുരി ജഗന്നാഥും തങ്ങളുടെ അടുത്ത സംരംഭമായ 'ജെ.ജി.എം' എന്ന ചിത്രം പ്രഖ്യാപിച്ചു. മുംബൈയിൽ നടന്ന ചടങ്ങിലാണ് ചിത്രം പ്രഖ്യാപിച്ചത്.
Find out more: