ഈ മാസം വിവോ ലോഞ്ച് ചെയ്തത് 4 പുത്തൻ സ്മാർട്ട്ഫോണുകൾ. 2021 തുടങ്ങി ആദ്യ മാസം അവസാനിക്കുമ്പോഴേക്കും നാല് പുത്തൻ സ്മാർട്ട്ഫോണുകൾ വിവോ വിപണിയിൽ എത്തിച്ചു കഴിഞ്ഞു. ബജറ്റ്, മിഡ് റേഞ്ച് സെഗ്മെന്റുകളിലേക്കാണ് വിവോ പുത്തൻ ഫോണുകൾ ലോഞ്ച് ചെയ്തിരിക്കുന്നത്. ജനുവരിയിൽ ഇനിയും ദിവസങ്ങൾ ശേഷിക്കെ വരും ദിവസങ്ങളിലും വിവോയുടെ പുത്തൻ ഫോണുകൾ വിപണിയിലെത്തിയാൽ അത്ഭുതപ്പെടേണ്ടതില്ല. മാത്രമല്ല 2021ലെ തുടർന്നുള്ള മാസങ്ങളിലും ധാരാളം പുത്തൻ സ്മാർട്ട്ഫോൺ ലോഞ്ചുകളുമായി വിപണിയിൽ നിറസാന്നിദ്ധ്യമാവാൻ തന്നെയാണ് വിവോയുടെ പ്ലാൻ എന്ന് വ്യക്തം.3 ജിബി റാമും 32 ജിബി ഓൺബോർഡ് മെമ്മറിയുമുള്ള Y12s ഫാന്റം ബ്ലാക്ക്, ഗ്ലേസിയർ ബ്ലൂ നിറങ്ങളിലാണ് വിപണിയിലെത്തിയിരിക്കുന്നത്. 9,990 രൂപയാണ് വില. ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് OS 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന വിവോ Y12s-ന് 6.51 ഇഞ്ച് ഫുൾ എച്ച്ഡി+ (720 x 1,408 പിക്‌സൽ) ഐപിഎസ് ഡിസ്‌പ്ലേയാണ്.


 20:9 ആസ്പെക്ട് റേഷ്യോ ഈ ഡിസ്‌പ്ലേയ്ക്കുണ്ട്. ഒക്ടകോർ മീഡിയടെക് ഹീലിയോ P35 SoC പ്രോസസ്സർ ആണ് ഫോണിന്. 13 മെഗാപിക്സൽ പ്രൈമറി സെൻസറും (എഫ് / 2.2 ലെൻസ്), 2 മെഗാപിക്സൽ സെക്കൻഡറി സെൻസറും (എഫ് / 2.4 ലെൻസ്) ചേർന്ന ഡ്യുവൽ കാമറയാണ് ഫോണിന്. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി, ഫോണിന്റെ മുൻവശത്ത് ഒരു എഫ് / 1.8 ലെൻസുള്ള 8 മെഗാപിക്സൽ ക്യാമറയാണ്. 10W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് ഫോണിന്. 48 മെഗാപിക്സൽ പ്രൈമറി സെൻസറും (എഫ് / 1.79 ലെൻസ്), 8 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസറും (എഫ് / 2.2 ലെൻസ്), എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ ഷൂട്ടറും ചേർന്ന ട്രിപ്പിൾ ക്യാമെറയാണ് വിവോ Y51A-യ്ക്ക്. മുൻവശത്ത്, എഫ് / 2.0 അപ്പേർച്ചറുള്ള 16 മെഗാപിക്സൽ സെൽഫി ക്യാമറയും. 18W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് ഫോണിന്. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് എന്ന ഒരൊറ്റ പതിപ്പിൽ വില്പനക്കെത്തിയിരിക്കുന്ന വിവോ Y20G-യ്ക്ക് 14,990 രൂപയാണ് വില. ഒബ്‌സിഡിയൻ ബ്ലാക്ക്, പ്യൂരിസ്റ്റ് ബ്ലൂ എന്നീ നിറങ്ങളിൽ ഫോൺ വാങ്ങാം.



ആൻഡ്രോയിഡ് 11 അടിസ്ഥാനമായ ഫൺ‌ടച്ച് ഒ‌എസ് 11-ൽ ആണ് Y20G-യും പ്രവർത്തിക്കുന്നത്. 6.51 ഇഞ്ച് എച്ച്ഡി + (720x1,600 പിക്‌സൽ) ഐപിഎസ് ഡിസ്‌പ്ലേയ്ക്ക് 20:9 ആണ് ആസ്പെക്ട് റേഷ്യോ. 6 ജിബി റാമിനൊപ്പം ചേർന്ന് പ്രവർത്തിക്കുന്ന ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി 80 SOC പ്രോസസ്സർ ആണ് ഹാൻഡ്‌സെറ്റിൽ.6 ജിബി റാമും, 128 ജിബി ഓൺ ബോർഡ് സ്റ്റോറേജുമായി വില്പനക്കെത്തിയിരിക്കുന്ന വിവോ Y31-യ്ക്ക് 16,490 രൂപയാണ് വില. ഓഷ്യൻ ബ്ലൂ, റേസിംഗ് ബ്ലാക്ക് എന്നീ നിറങ്ങളിൽ വാങ്ങാം. ആൻഡ്രോയിഡ് 11 അടിസ്ഥാനമായ ഫൺ‌ടച്ച് ഒ‌എസ് 11-ൽ ആണ് ഫോൺ പ്രവർത്തിക്കുന്നത്. 


6.58 ഇഞ്ച് ഫുൾ എച്ച്ഡി+ (1,080x2,408 പിക്‌സൽ) ഐപിഎസ് ഡിസ്‌പ്ലേയാണ്. ക്വാൽകോം സ്നാപ്ഡ്രാഗൺ 662 SoC ആണ് പ്രോസസ്സർ. 48 മെഗാപിക്സൽ പ്രൈമറി സെൻസർ (എഫ് / 1.79 ലെൻസ്), എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ ബൊക്കെ സെൻസർ, 2 മെഗാപിക്സൽ ടെർഷ്യറി സെൻസർ എന്നിവ ചേർന്ന ട്രിപ്പിൾ ക്യാമെറായാണ് വിവോ Y31-യ്ക്ക്. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി, മുൻവശത്ത് 16 മെഗാപിക്സൽ (എഫ് / 2.0 ലെൻസ്) ക്യാമറയാണ്. 8W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്‌ക്കുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് വിവോ Y3-ൽ പാക്ക് ചെയ്യുന്നത്.

మరింత సమాచారం తెలుసుకోండి: