'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ കണ്ടപ്പോൾ എനിക്ക് ഉറങ്ങാൻ പറ്റിയില്ല എന്ന് നടി സുഹാസിനി! വെള്ളം എന്ന സിനിമയിലെ പ്രകടനം കണക്കാക്കി ജയസൂര്യ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയപ്പോൾ നടി അന്ന ബെന്നാണ് മികച്ച നടിയായത്. കപ്പേള എന്ന ചിത്രത്തിലെ പ്രകടനം കണക്കാക്കിയായിരുന്നു ഈ അവാർഡ്. എല്ലാ മേഖലകളിലേക്കും ശക്തമായ മത്സരം തന്നെയായിരുന്നു നടന്നത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു 2020ലെ അൻപത്തിയൊന്നാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.  അയ്യപ്പനും കോശിയുമാണ് മികച്ച ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. സിനിമയിലെ ഗാനത്തിന് നഞ്ചിയമ്മയ്ക്ക് പ്രത്യേക പുരസ്‌കാരമുണ്ട്. ഷഹബാസ് അമനാണ് മികച്ച ഗായകൻ. നിത്യ മാമനാണ് മികച്ച ഗായിക. മികച്ച നടനുവേണ്ടിയുള്ള മത്സരത്തിൽ ബിജു മേനോനെയും ഫഹദ് ഫാസിലിനെയും പിന്തള്ളിയായിരുന്നു ജയസൂര്യയുടെ മുന്നേറ്റം. അയ്യപ്പനും കോശിയുമാണ് മികച്ച ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. സിനിമയിലെ ഗാനത്തിന് നഞ്ചിയമ്മയ്ക്ക് പ്രത്യേക പുരസ്‌കാരമുണ്ട്. ഷഹബാസ് അമനാണ് മികച്ച ഗായകൻ. നിത്യ മാമനാണ് മികച്ച ഗായിക. സ്വതഃസിദ്ധമായ അഭിനയ മികവിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ നിമിഷ സജയനെ മികച്ച നടിയായി തിരഞ്ഞെടുക്കാത്തതിനെ തുടർന്ന് പ്രേക്ഷകരുടെ ഭാഗത്തു നിന്ന് പ്രതിഷേധ സ്വരങ്ങളും സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു.




  ഇപ്പോഴിതാ ജൂറി ചെയർപേഴ്സണായിരുന്ന നടിയും സംവിധായികയുമായ സുഹാസിനി നടി നിമിഷയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ട ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലെ പ്രകടനത്തിന് നടി നിമിഷ സജയനും മികച്ച നടിയ്ക്കായുള്ള അന്തിമ റൌണ്ട് മത്സരത്തിലുണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. നിമിഷ അഭിനയിച്ച മാലിക്കും ഇതേ കാറ്റഗറിയുടെ പരിഗണനയിലുണ്ടായിരുന്നുവെങ്കിലും ഒടുവിൽ അന്ന ബെൻ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. നിമിഷ സജയൻ വളരെ ബോൾഡായ പെൺകുട്ടിയാണെന്ന് സുഹാസിനി അഭിപ്രായപ്പെട്ടു.





   പുരസ്‌കാര ചടങ്ങിന് ശേഷം മലയാള സിനിമയെ കുറിച്ച് വാർത്താ ചാനലായ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ്‌ നിമിഷയെ കുറിച്ച് സുഹാസിനി പറഞ്ഞത്. മെയ്ക്കപ്പ് ഒന്നും ഇല്ലാതെ അഭിനയിക്കുന്ന വളരെ ബോൾഡായ കുട്ടിയാണ് നിമിഷ സജയൻ എന്നും അവരെ ഞാൻ ശരിക്കും അഭിനന്ദിക്കുന്നുവെന്നും സുഹാസിനി പറഞ്ഞു. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന സിനിമ റിലീസ് സമയത്ത് തന്നെ കണ്ടിരുന്നുവെന്നും സിനിമ കണ്ടപ്പോൾ സങ്കടമല്ല കുറ്റബോധമാണ് തോന്നിയതെന്നും സുഹാസിനി അഭിമുഖത്തിൽ പറഞ്ഞു. വീട്ടിനുള്ളിലെ ഇത്തരം ജനാധിപത്യ വിരുദ്ധമായ കാര്യങ്ങളെ നമ്മുടെ അമ്മമാർ മുതലുള്ള എല്ലാ സ്ത്രീകളും പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അതും കുടുംബത്തിൽ നല്ല പെണ്ണാണ് എന്ന പേര് കേൾക്കാൻ വേണ്ടി ഭാവി നശിപ്പിക്കുകയാണ് ചെയ്യുന്നത്.





   അത് ശരിയല്ലെന്നാണ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എനിക്ക് പറഞ്ഞു തന്നതെന്നും സുഹാസിനി അഭിമുഖത്തിൽ പറഞ്ഞു. എന്തുകൊണ്ടാണ് അന്ന ബെന്നിനെ മികച്ച നടിയായി തെരഞ്ഞെടുത്തത് എന്ന കാര്യം ജൂറി ചെയർപേഴ്‌സണായ സുഹാസിനി വ്യക്തമാക്കുകയും ചെയ്തിരുന്നു. അന്ന ബെൻ വെർസറ്റൈലായിരുന്നു, ആ സിനിമയിലെ കഥാപാത്രം വ്യത്യസ്തത നിറഞ്ഞതായിരുന്നുവെന്ന് സുഹാസിനി പറഞ്ഞു. മാലിക്, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്നീ സിനിമകളിലെ പ്രകടനത്തിനാണ് നിമിഷ സജയന് നോമിനേഷൻ വന്നത്. അതിൽ മാലിക് എന്ന എന്ന ചിത്രം തിരക്കഥയ്ക്കും ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന സിനിമ അതിൻ്റെ ഉള്ളടക്കം കൊണ്ടുമായിരുന്നു പ്രാധാന്യം.
 

Find out more: