നഷ്ടപരിഹാരം ആവശ്യപ്പെട്ട് മരടിലെ ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ സുപ്രീം കോടതി നിയോഗിച്ച നഷ്ടപരിഹാര സമിതിയെ സമീപിച്ചു. സുപ്രീം കോടതി പൊളിക്കാന്‍ നിര്‍ദ്ദേശിച്ച ഫ്‌ളാറ്റ് സമുച്ഛയത്തില്‍ തങ്ങള്‍ക്കും ഫ്‌ളാറ്റുകളുണ്ടെന്ന് അവകാശപ്പെട്ടാണ് നിര്‍മാതാക്കള്‍ സമിതിയെ സമീപിച്ചിരിക്കുന്നത്. ഗോള്‍ഡന്‍ കായലോരം കമ്പനിയുടെ ഉടമകളാണ് ഇത്തരത്തിലൊരു അപേക്ഷ നല്‍കിയത്. ഫ്‌ളാറ്റ് ഉടമകളുടെ നഷ്ടം നികത്തേണ്ട ഫ്‌ളാറ്റ് നിര്‍മാതാക്കളാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ആദ്യ ഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാരിനോടാണ് സുപ്രീം കോടതി ഫ്‌ളാറ്റ് ഉടമകളുടെ നഷ്ടം നികത്താന്‍ നിര്‍ദേശിച്ചിരിക്കുന്നത്. അതനുസരിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ സമിതിയുടെ നിര്‍ദേപ്രകാരം 25 ലക്ഷം രൂപ വീതം ഓരോ ഫ്‌ളാറ്റ് ഉടമകള്‍ക്കും നല്‍കുന്നത്.
click and follow Indiaherald WhatsApp channel