
ഉപയോക്താക്കൾക്ക് ടെലഗ്രാമിന്റെ സേവനങ്ങൾ തുടർന്നും ലഭിക്കുന്നതിനാണ് കമ്പനി ഫണ്ട് സ്വരൂപിക്കുന്നത്. നിലവിൽ സ്വന്തം അക്കൗണ്ടിൽനിന്ന് പണമെടുത്താണ് ടെലഗ്രാമിന്റെ ചെലവുകൾ വഹിക്കുന്നതെന്ന് ദുരോവ് തന്റെ ടെലിഗ്രാം ചാനലിലൂടെ വെളിപ്പെടുത്തിയിരുന്നു. ഈ ഫീച്ചറുകളിൽ ചിലതിന് പ്രീമിയം ഉപയോക്താക്കളിൽനിന്ന് പണം ഈടാക്കും. അതേസമയം സ്ഥിരം ഉപയോക്താക്കൾക്ക് ടെലഗ്രാമിൽ പഴയപോലെ തുടരാനാകും. വൺ ടു വൺ മെസേജിങിൽ പരസ്യം ഉണ്ടാവില്ല. എന്നാൽ ടെലിഗ്രാം ചാനലുകൾ വഴി പരസ്യം പ്രദർശിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇതുകൂടാതെ പ്രീമിയം സ്റ്റിക്കറുകൾ അവതരിപ്പിക്കുകയും അതുവഴി സ്റ്റിക്കർ നിർമിക്കുന്നവർക്ക് കൂടി വരുമാനത്തിന്റെ പങ്ക് നൽകാനും കമ്പനി ലക്ഷ്യമിടുന്നു.ഏഴ് വർഷം മുമ്പാണ് ടെലഗ്രാം അവതരിപ്പിച്ചത്.
നിലവിൽ ലഭ്യമായ എല്ലാ ഫീച്ചറുകളും തുടർന്നും സൗജന്യമായി ലഭിക്കും. ഇതിന് അധിക ചാർജ് ഈടാക്കില്ല. എന്നാൽ വാണിജ്യ ഉപയോക്താക്കൾക്കും മറ്റുമായി ചില ഫീച്ചറുകൾ കൂടി ടെലിഗ്രാമിൽ ഉൾപ്പെടുത്തും.പയോക്താക്കളെ മാനിക്കുകയും ഉയർന്ന ഗുണമേന്മയിൽ സേവനം ഉറപ്പുവരുത്തുകയും ചെയ്യുന്ന ടെലഗ്രാം സ്വതന്ത്രമായി നിൽക്കാൻ ആഗ്രഹിക്കുന്നുവെന്നും പരിപൂർണ്ണതയ്ക്കും സമഗ്രതയ്ക്കും വേണ്ടി പരിശ്രമിക്കുന്ന ടെക്ക് കമ്പനിയെന്ന നിലയിൽ മാതൃകയായി ടെലഗ്രാം ലോകത്തെ സേവിക്കുന്നത് തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം വാട്‌സാപ്പ് നിർമാതാക്കളെ പോലെ വരുമാനത്തിന് വേണ്ടി ടെലഗ്രാമിനെ വിൽക്കാൻ പദ്ധതിയില്ലെന്ന് പാവൽ ദുരോവ് പറഞ്ഞു.