ക്രിസ്റ്റഫറിനു പിന്നാലെ മറ്റൊരു പോലീസ് കഥയുമായി പുതിയ സംവിധായകനൊപ്പം മമ്മൂട്ടി! നെടുനീളൻ ഡയലോഗും ആക്ഷൻ രംഗങ്ങളുമൊക്കെയായി കാലങ്ങളായി മമ്മൂട്ടിയുടെ പോലീസ് കഥാപാത്രങ്ങൾ മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ്. മമ്മൂട്ടിയുടെ കരിയറിൽ പല തരത്തിലുള്ള പോലീസ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് എന്നത് കൗതുകരമായ കാര്യമാണ്. പുതിയ റിപ്പോർട്ടുകൾ പ്രകാരം മമ്മൂട്ടി നവാഗത സംവിധായകനൊപ്പം മറ്റൊരു പോലീസ് ഇൻവെസ്റ്റിഗേഷൻ സ്റ്റോറി ചെയ്യാനൊരുങ്ങുകയാണ് ഇനി.മമ്മൂട്ടി കാക്കിയണിഞ്ഞു വന്നാൽ പ്രേക്ഷകർക്കു പ്രത്യേക ഇഷ്ടമാണ്.റോഷാക്കാണ് മമ്മൂട്ടി കമ്പനിയുടെ ആദ്യ ചിത്രമായി തിയറ്ററിലെത്തിയത്. നവാഗതനായ റോബി വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മറ്റൊരു പോലീസ് കഥാപാത്രമായി മമ്മൂട്ടി ഇനി എത്തുന്നത്. നവാഗതനായ ഷാഫിയാണ് ചിത്രത്തിനു രചന നിർവഹിക്കുന്നത്.
ഒരു പക്കാ ഇൻവെസ്റ്റിഗേഷൻ സ്റ്റോറിയായിരിക്കും ചിത്രം. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമിക്കുന്നത്. ഇതുവരെ കാണാത്ത മറ്റൊരു പോലീസ് ഭാവങ്ങളോടെയാകും മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. നൻ പകൽ നേരത്ത് മയക്കം, കാതൽ എന്നിവയാണ് മമ്മൂട്ടി കമ്പനിയുടെ മറ്റു ചിത്രങ്ങൾ.മികച്ച സിനിമകളുടെ ഭാഗമാവുകയാണ് മമ്മൂട്ടിയുടെ നിർമാണ സംരംഭമായ മമ്മൂട്ടി കമ്പനി. ത്രില്ലർ പശ്ചാത്തലമാണ് ഇത്തവണയും ഉദയകൃഷ്ണ ഒരുക്കിയിരിക്കുന്നത്. ഇതിനു മുമ്പ് ഉദയകൃഷ്ണയുടെ തിരക്കഥയിൽ മമ്മൂട്ടി പോലീസായി എത്തിയത് മാസ്റ്റർ പീസിലാണ്. ചിത്രത്തിൽ ആന്റോ ആന്റണി ഐപിഎസ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തിയത്.മമ്മൂട്ടി ഇനി പോലീസ് കഥാപാത്രമായി പ്രേക്ഷകർക്കു മുന്നിലേക്ക് ഉടനെത്തുന്നത് ക്രിസ്റ്റഫർ എന്ന ചിത്രവുമായിട്ടാണ്.
ഉദയകൃഷ്ണയുടെ തിരക്കഥയിൽ ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായ പോലീസ് കഥാപാത്രമായാണ് മമ്മൂട്ടിയെത്തുന്നത്.ക്ഷുഭിതനായ പോലീസ് കഥാപാത്രമായാണ് മമ്മൂട്ടി ഇരു ചിത്രങ്ങളിലും എത്തിയത്. പിന്നീട് 2006 ൽ ബൽറാം വഴ്സസ് താരാദാസ് എന്ന പേരിൽ ചിത്രത്തിനു മൂന്നാം ഭാഗവും പുറത്തിറക്കിയിരുന്നു. ആദ്യ രണ്ടു ഭാഗങ്ങളുടെ വിജയം ആവർത്തിക്കാൻ മൂന്നാം ഭാഗത്തിനു സാധിച്ചില്ല. മമ്മൂട്ടിയുടെ കരിയറിലെ മറ്റൊരു നിർണായക പോലീസ് കഥാപാത്രമായിരുന്നു സിബി മലയിലിന്റെ സംവധാനത്തിൽ 1988 ൽ പുറത്തിറങ്ങിയ ആഗസ്റ്റ് 1 എന്ന ചിത്രത്തിലേത്. മുഖ്യമന്ത്രിയെ കൊലപ്പെടുത്താനെത്തുന്ന വാടക കൊലയാളിയെ പിടിക്കാനെത്തുന്ന ഡിവൈഎസ്പി പെരുമാൾ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. പിന്നീട് 2011 ൽ ഇതേ ചിത്രത്തിന് ഓഗസ്റ്റ് 15 എന്ന പേരിൽ ഷാജി കൈലാസ് സംവിധാനം ചെയ്തു രണ്ടാം ഭാഗം പുറത്തിറക്കിയങ്കിലും വലിയ വിജയം നേടാൻ കഴിഞ്ഞില്ല.
മമ്മൂട്ടി കരിയറിൽ ഏറെ പ്രശസ്തി നേടിയ പോലീസ് കഥാപാത്രം ഇൻസ്പെക്ടർ ബൽറാമാണ്. ടി. ദാമോദരൻ മാസ്റ്ററുടെ തിരക്കഥയിൽ ഐ.വി. ശശി സംവിധാനം ചെയ്തു 1986ൽ പുറത്തിറങ്ങിയ ആവനാഴി എന്ന ചിത്രത്തിലാണ് ഇൻസ്പെക്ടർ ബൽറാമായി മമ്മൂട്ടി എത്തുന്നത്. പിന്നീട് 1991 ൽ അതേ പേരിൽ തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങി.മമ്മൂട്ടി ആദ്യമായി പോലീസ് വേഷം ചെയ്യുന്നത് കെ.ജി. ജോർജിന്റെ യവനികയിലാണ്. 1982 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ജേക്കബ് ഈരാളി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. പിന്നീട് ദി ഗോഡ്മാനിൽ സിഐ അമർനാഥ്, രാക്ഷസരാജാവിൽ രാമനാഥൻ ഐപിഎസ്, രൗദ്രത്തിൽ എസിപി നരേന്ദ്രൻ, കസബയിലെ സിഐ രാജൻ സക്കറിയ, അബ്രഹാമിന്റെ സന്തതികളിലെ എസിബി ഡെറിക് ഏബ്രഹാം തുടങ്ങിയ നിരവധി ഹിറ്റ് പോലീസ് കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
Find out more: