സ്വാസികയെ ചതുരത്തിലേക്ക് തിരഞ്ഞെടുത്തതിനെക്കുറിച്ച് സിദ്ധാർത്ഥ് ഭരതൻ! അഭിനയിച്ച് തുടങ്ങിയ സമയത്ത് എങ്ങനെയാണ് നടൻ എന്നതിനെക്കുറിച്ചോ ബന്ധങ്ങൾ നിലനിർത്തേണ്ടുന്നതിനെക്കുറിച്ചൊന്നും അന്ന് അറിയുമായിരുന്നില്ല. സിനിമകൾ ലഭിക്കാതെ വന്ന സമയത്താണ് പ്രിയദർശന്റെ അസിസ്റ്റന്റായി പോയത്. അതിന് ശേഷമായാണ് നിദ്ര ചെയ്തതെന്ന് സിദ്ധാർത്ഥ് പറയുന്നു. പുതിയ സിനിമയായ ചതുരത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ച് മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സിദ്ധാർത്ഥ് ഭരതൻ.അഭിനയവും സംവിധാനവുമൊക്കെയായി സജീവമാണ് സിദ്ധാർത്ഥ് ഭരതൻ. നമ്മളിലൂടെയായി അഭിനേതാവായാണ് അദ്ദേഹം അരങ്ങേറിയത്.ചതുരം ഒരു സൈക്കോളജിക്കൽ ഡ്രാമയാണ്.




  ഇതൊരു ഇറോട്ടിക്ക് ചിത്രം കൂടിയാണ്. ഒരു മുഴുനീള ഇറോട്ടിക്ക് ചിത്രമല്ല. ആൾക്കാരുടെ അറ്റൻഷൻ കിട്ടാൻ വേണ്ടിയാണ് അതിലെ ഇറോട്ടിക്ക് രംഗങ്ങളെക്കുറിച്ച് പറഞ്ഞത്. ഒടിടികളുടെ വരവോടെ ആളുകൾ എല്ലാം സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. ആണിന്റെയോ പെണ്ണിന്റെയോ പക്ഷം പിടിക്കാതെ ചെയ്ത സിനിമയാണ്. ബന്ധങ്ങളുടെ പേരിൽ ക്രൂരതകൾ കൂടുന്ന പശ്ചാത്തലത്തിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ഈ കാലഘട്ടത്തിൽ ഏറെ പ്രസക്തിയുള്ള ചിത്രമാണ് ചതുരമെന്നും സിദ്ധാർത്ഥ് പറയുന്നു.സൗന്ദര്യാത്മകത വൾഗറാവാതെ കാണിച്ചതൊക്കെ ശ്രദ്ധിച്ചിട്ടുണ്ട്. സെക്‌സ് എജ്യുക്കേഷനൊക്കെ വീട്ടിൽ നിന്നാണ് പഠിപ്പിക്കുന്നത്.




വളർന്നുവരുന്ന യുവതലമുറയുടെ കാര്യങ്ങളെക്കുറിച്ചും ചതുരത്തിൽ പറയുന്നുണ്ട്. വോട്ടവകാശമുള്ള ആർക്കും കാണാവുന്ന ചിത്രമാണിത്. റിയൽ ലൈഫിൽ ചതുരത്തിലെപ്പോലെ ഡ്രസ് ചെയ്തവരെയൊക്കെ കാണാം.കഥയിലേക്ക് വേണ്ട കാര്യങ്ങൾ മാത്രമേ സിനിമയിലെടുക്കുന്നുള്ളൂ. അച്ഛന്റെ സിനിമകളെല്ലാം എന്നെ സ്വാധീനിച്ചിട്ടുണ്ട്.ഈ സിനിമയുടെ കാസ്റ്റിംഗ് ശ്രമകരമായ ജോലിയായിരുന്നു. കുറച്ച് ഇറോട്ടിക് രംഗങ്ങളുണ്ട്. അത് ചെയ്യാൻ തയ്യാറാവുന്ന നായികയായിരിക്കണം. പലർക്കും വിഷയങ്ങളുണ്ട്. സോഷ്യൽമീഡിയയിലൂടെ നെഗറ്റീവ് കമന്റിടുന്നവരുണ്ട്. അതൊക്കെ മറികടക്കാൻ പറ്റുന്നവരായിരിക്കണം. മുൻനിര നായികമാർക്ക് ചിലപ്പോൾ അത് താങ്ങാനായെന്ന് വരില്ല. കമന്റ് ഇട്ട് പോവുന്നവർക്കറിയില്ല അതെങ്ങനെയാണ് മറ്റൊരാളെ ബാധിക്കുന്നത്. 




ഷോർട്ട് ഫിലിം കണ്ടാണ് സ്വാസികയെ ചിത്രത്തിലേക്ക് ക്ഷണിച്ചത്.കിസിംഗ് സീനൊക്കെയുണ്ടെന്നും ആ സമയത്ത് എന്റെ ക്യാമറ പൂവിലേക്കോ ഫാനിലേക്കോ പോവില്ലെന്നും അവിടെത്തന്നെ കാണുമെന്നും പറഞ്ഞിരുന്നു. എനിക്ക് കുഴപ്പമില്ല, നമുക്കത് ചെയ്യാമെന്നായിരുന്നു സ്വാസിക പറഞ്ഞത്. അതിന് ശേഷമായാണ് റോഷനോട് കഥ പറഞ്ഞത്. തിരക്കഥ ഡിമാൻഡ് ചെയ്ത കാര്യമാണ് അത്. അല്ലാതെ ഞാനായിട്ട് തിരുകിക്കയറ്റിയതല്ലെന്നുമായിരുന്നു സിദ്ധാർത്ഥ് ഭരതൻ പറഞ്ഞത്.സ്വാസിക അമ്മയ്‌ക്കൊപ്പമായാണ് വന്നത്. മുഴുനീള ക്യാരക്ടറുണ്ടെന്ന് മനസിലാക്കി. ഇറോട്ടിസം ചെറുതായി വന്ന് പോവുന്നുണ്ടെന്നും മനസിലാക്കിയിരുന്നു.

Find out more: